Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആത്മശ്രദ്ധയുടെ പുതുവർഷം

1192-new-year

2016 ഓഗസ്റ്റ് 17 ബുധനാഴ്ച പുതിയ മലയാള വർഷം (1192) പിറന്നു. സൂര്യസംക്രമണം ഉത്രാടം നാലാം ഭാവത്തിലും പുതുവർഷ പുലരി തിരുവോണവും ചതുർദശിയും ചേർന്ന ദിവസത്തിലുമായിരുന്നു. 

ഒരു പ്രത്യേക ഗ്രഹസ്ഥിതിയാണ് ഈ പിറവിയിൽ ഉള്ളത്. ലഗ്നം ലഗ്നാധിപനോടൊത്ത് പ്രവ്രജ്യാ യോഗത്തിലും അഷ്ടമാധിപൻ രണ്ടിൽ നിന്ന്  അഷ്ടമത്തിലേക്ക് ദൃഷ്ടിയും ഭാഗ്യ കർമ്മ ലാഭാധിപൻ ദുർബലവും വിപരീതനുമായ അവസ്ഥ ഏറെക്കുറെ തുടർച്ചയായി അഞ്ചുരാശികൾ ശൂന്യവും ആ രാശികളിൽ വിപരീതദൃഷ്ടിയും. ഇങ്ങനെ അപൂർവ്വമായി മാത്രം വരുന്ന ഈ പുതുവർഷ ഗ്രഹനില തരുന്ന സൂചനയെന്തെന്ന് മനസിലാക്കാം. 

ഇതുപോലെ വേറിട്ടൊരു ഗ്രഹസ്ഥിതിയിൽ പ്രതീക്ഷിക്കാത്ത ചില വേർപെടലും കൊഴിഞ്ഞു പോകലും ഉണ്ടാകാം എന്നറിയുമ്പോഴാണ് ഇതിന്റെ ‌പ്രാധാന്യം തെളിയിക്കുന്നത്.

രാഷ്ട്രീയ രംഗത്ത് ഇപ്പോൾ തന്നെ അതിന്റെ സൂചനകൾ വന്നു. ഇത്തരം കാര്യം വരുംകൊല്ലം ആവർത്തിക്കുകയും ചെയ്യാം. അപ്രതീക്ഷിതമായ ചില കക്ഷികളുടെ ബന്ധം വിച്ഛേദിക്കാൻ അത്തരം മുന്നണിയിൽ ഉണ്ടാക്കിയിരിക്കുന്ന വീർപ്പുമുട്ടൽ ചെറുതല്ലല്ലോ.

‌ഇത്തരം അനുഭവം വ്യക്തി ജീവിതത്തിലും വരാം. തൊഴിൽ രംഗത്തും കുടുംബ ബന്ധത്തിലും എല്ലാം സാധാരണ ഏത് മാറ്റത്തിലും കുറേപ്പേർക്ക് ഗുണവും ബാക്കിയുള്ളവർക്ക് ദോഷവുമാണ് ഗ്രഹമാറ്റത്തിലെ ഫലം. എന്നാൽ ഇത്തരം ഗ്രഹസ്ഥിതി പരമാത്മാവിനെക്കുറിച്ചു പറയുന്നതുപോലെ സത്യം ധർമം സർ‌വവും സർ‌വജനത്തിലും ഒരുപോലെ അനുഭവപ്പെടാം എന്നതാണ് പ്രത്യേകത.

ഇതിനു പരിഹാരം അഥവാ പോംവഴിയാണ് ഒന്നാമതായി സദാ ഈശ്വാരാധീനം വർധിപ്പിക്കുക. രണ്ടാമതായി ദോഷ പരിഹാരങ്ങൾ അനുഷ്ഠിക്കുന്നത് ഗുണകരമാണ്. ഇതിനെക്കാളെല്ലാം സുപ്രധാനമാണ് ആത്മശ്രദ്ധ, ആത്മരക്ഷ പൂജാരിയുടെയും മറ്റുള്ളവരുടെയും കയ്യിൽ ഏൽപ്പിച്ചിട്ടും അവനവൻ മാറി നിൽക്കുന്ന അവസ്ഥ മാറ്റണം.

സ്വന്തം നിലനിൽപ് അതിജീവനത്തിന്റെ ഉത്തരവാദിത്തം അവനവൻ തന്നെ ഏറ്റെടുക്കുക. ഇരിക്കുമ്പോഴും നടക്കുമ്പോഴും കർമ്മങ്ങളോരോന്ന് അനുഷ്ഠിക്കുമ്പോഴും ജാഗ്രതയും കരുതലും നില നിർത്തുക.വാഹനം ഓടിക്കുന്നവർ എപ്പോഴും ഓർക്കണമെന്ന് പറയുന്ന ഒരു പ്രയോഗമുണ്ടല്ലോ. അപ്രതീക്ഷിതമായതു സദാ പ്രതീക്ഷിക്കുക. അപ്പോൾ നാം കുറെക്കൂടി ജാഗരൂകമാകും. ഈ ജാഗരൂകത നമ്മെ അബദ്ധത്തിൽപ്പെടാതെ രക്ഷിക്കും. അല്ലെങ്കിലോ പണ്ടൊരു കുരങ്ങൻ തടിയിലിരുന്ന ആപ്പ് എടുത്തതു പോലെ ആകും.

ലേഖകൻ

Prof. DESIKOM REGHUNADHAN

DESICOM

Near Sastha Temple Arasuparambu

Nedumangad, TVM-Dist.

Kerala, South India

Pin- 695 541, Tel: 0472 2813401

Your Rating: