Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആഴ്ചവിശേഷം: ശകവർഷം, ഏകാദശി, പ്രദോഷം

Shiva

(2017 മാർച്ച് 20 തിങ്കൾ മുതൽ 26 ഞായർ വരെ)

ഏകാദശിവ്രതവും പ്രദോഷവ്രതവും വരുന്നു എന്നതാണ് ഈയാഴ്ചത്തെ പ്രധാന വിശേഷം. സൌരരീതിയനുസരിച്ചുള്ള ശകവർഷം ആരംഭിക്കുന്നതും ഈ ദിവസങ്ങളിലാണ്.

മാർച്ച് 20നു തിങ്കളാഴ്ച കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ രഥോത്സവം നടക്കും.

22നു ബുധനാഴ്ചയാണു ശകവർഷാരംഭം. 1938 കഴിഞ്ഞ് 1939 വർഷമാണ് ശകവർഷത്തിൽ ആരംഭിക്കുന്നത്. 

24നു വെള്ളിയാഴ്ച ഏകാദശിവ്രതം. അമ്പലപ്പുഴ ശ്രീകൃഷ്ണക്ഷേത്രത്തിലും കോട്ടയം തിരുനക്കര മഹാദേവ ക്ഷേത്രത്തിലും ഉൾപ്പെടെ ഒട്ടേറെ ക്ഷേത്രങ്ങളിൽ അന്ന് ആറാട്ടു നടക്കും. 

25നു ശനിയാഴ്ചയാണു പ്രദോഷവ്രതം. പരമശിവന്റെ പ്രീതിക്കായി അനുഷ്ഠിക്കുന്നതാണു പ്രദോഷവ്രതം. പരമശിവൻ പാർവതീയുടെ മുന്നിൽ നടരാജരൂപത്തിൽ പ്രത്യക്ഷപ്പെട്ടു എന്നു വിശ്വസിക്കപ്പെടുന്ന ദിവസമാണു പ്രദോഷവ്രതദിനമായി ആചരിക്കുന്നത്. 

Your Rating: