Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മരണാനന്തര കർമങ്ങൾ ചെയ്തതു കൊണ്ട് മകന് ദോഷമുണ്ടാകുമോ?

astro-image

എന്റെ മകൻ 26–07–2005 പകൽ 4.40ന് ആണ് ജനിച്ചത്. എന്റെ, ഗർഭിണിയായ സഹോദരി മരണപ്പെട്ടപ്പോൾ മരണാനന്തര കർമങ്ങൾ ചെയ്തത് എന്റെ മകനായിരുന്നു. അതിനുശേഷം അവനു ഭയങ്കര ക്ഷീണവും യാതൊരു അസുഖവുമില്ലാതെ ബോധക്കേടും വരുന്നുണ്ട്. ഉറക്കത്തിൽ സംസാരവുമുണ്ട്. കുട്ടിയായ അവൻ ഈ കർമങ്ങൾ ചെയ്തതുകൊണ്ടാണോ ഇങ്ങനെ സംഭവിക്കുന്നത്. അതുകൊണ്ട് അവനു ഭാവിയിൽ എന്തെങ്കിലും ദോഷമുണ്ടാകുമോ. ഞാൻ എന്തു പരിഹാരമാണു ചെയ്യേണ്ടത്.

റാണി, കിളിമാനൂർ.

മകന്റെ മനസ്സിൽ നിലനിൽക്കുന്ന അബദ്ധമായ ചില ധാരണകൾ മൂലമാണ് ഇപ്പോ‍ൾ ഉണ്ടായിട്ടുള്ള പ്രശ്നങ്ങൾ. ഒന്നുകിൽ ആരൊക്കെയോ ഭീതി ഉളവാക്കുന്ന കാര്യങ്ങൾ അയാളോടു പറഞ്ഞുകൊടുത്തിട്ടുണ്ടാകാം. അല്ലെങ്കിൽ അയാൾ തന്നെ മെനഞ്ഞുകൂട്ടിയ ചില ചിന്തകൾ ഉപബോധമനസ്സിൽ കിടക്കുന്നതും ആകാം. മകനോടു സമാധാനമായി കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കാം. അല്ലെങ്കിൽ സത്യസന്ധമായി ജ്യോതിഷത്തിലൂടെ തന്നെ മറുപടി നൽകുന്ന ആരെയെങ്കിലും സമീപിച്ച് മകനോടു സംസാരിപ്പിക്കുക. ഇല്ലെങ്കിൽ പിന്നീട് ഇതു ബാധകയറ്റവും, കുഞ്ഞിന്റെ ആത്മാവ് ശരീരത്തിൽ ആവേശിച്ചുവെന്നും മറ്റും പറയുന്നതിനൊക്കെ കാരണമാകും. മനസ്സിലുണ്ടാകുന്ന ചില തെറ്റിദ്ധാരണകളും ആശങ്കകളും മൂലം പലപ്രകാരത്തിൽ രോഗഭീതി ഉണ്ടാകാം. ആശുപത്രികൾ ഒക്കെ കയറിയിറങ്ങിയാലും ഒരുരോഗവും കണ്ടുപിടിക്കാൻ കഴിയാതെ വരികയും എന്നാൽ മകന് ക്ഷീണവും ഉറക്കക്കുറവും മയക്കവും വയറിന് അസ്വസ്ഥതയുമൊക്കെ അനുഭവപ്പെടുകയും ചെയ്യും. ഇതു തുടരുകയാണെങ്കിൽ മനസ്സിനു സമാധാനം ലഭിക്കുന്ന ചികിൽസകൾ നടത്താൻ ശ്രമിക്കുക.

Your Rating: