Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പങ്കാളി നിങ്ങളിൽ നിന്നും അകലുന്നുവോ? ഇതാ ഉത്തമ പ്രതിവിധി!

Importance of family unity

കൂട്ടുകുടുംബം ഉപേക്ഷിച്ച് നമ്മൾ അണുകുടുംബമായി. ഇനി അതും ഉപേക്ഷിച്ച് പരമാണുവിൽ എത്തുമോ എന്നാണ് ഭയം. വൃദ്ധരായ മാതാപിതാക്കളെ ഒഴിവാക്കുന്നത് സാധാരണയായി. എന്നാൽ ഭാര്യയേയും മക്കളെയും ഉപേക്ഷിക്കുന്നതും ഭർത്താവിനെയും മക്കളെയും വേണ്ടെന്ന് വയ്ക്കുന്നവരും വർദ്ധിച്ചു വരികയാണോ? ചായ കുടിക്കുന്നത് പോലെ ജീവിതം ലഘുവായി കാണുകയാണോ? പ്രേമിച്ചു കല്ല്യാണം കഴിച്ചവരും വീട്ടുകാര്‍ ആലോചിച്ച് വിവാഹം കഴിച്ചവരും ഒരുപോലെ പിന്നീട് അകലുന്നത് എന്തുകൊണ്ടാണ്. ദാമ്പത്യേതര ബന്ധങ്ങൾ രഹസ്യമായും പരസ്യമായും പലരും കൊണ്ടു നടക്കുന്നു. കിട്ടിയാൽ ഒരു പന്ത് തട്ടാന്‍ തയാറാണ് പലരും. ലക്ഷ്യം വച്ച് കുഴിയിൽ ചാടിക്കാനായി ഒരുങ്ങി മറ്റൊരു കൂട്ടർ. വഴി തെറ്റിയ കുഞ്ഞാടിനെ തിരികെ കൊണ്ടുവരാൻ എല്ലാവർക്കും ഉത്തരവാദിത്വമുണ്ട്. തെറ്റ് പറ്റിയവർക്ക് തിരിച്ച് വരാൻ അവസരം കൊടുക്കണം. മാപ്പു നൽകാനും തയാറാകണം. അതിന് എല്ലാവരും ആഗ്രഹിക്കണം. പുകഞ്ഞ കൊള്ളി പുറത്ത് എന്ന് കരുതരുത്. തെറ്റ് പറ്റിയവരോടുള്ള വാശിക്ക് മറ്റുള്ളവരും തെറ്റിലേക്ക് പോകരുത്.

മൂത്തമകന്റെ സുഹൃത്തിനൊപ്പം അമ്മ ഒളിച്ചോടി പോവുക, ഭർത്താവിന്റെ സുഹൃത്തിനോടു കൂടെ പോവുക, സഹപ്രവർത്തകയുടെ കൂടെ പോവുക, കലഹിക്കുന്ന ദമ്പതികളെ സമാശ്വസിപ്പിക്കാൻ വന്നവന്റെ കൂടെ സ്ഥലം വിടുക എന്നു തുടങ്ങി ഉറപ്പില്ലാത്ത വഴികളിലൂടെ സഞ്ചരിക്കാൻ നാം ശീലിക്കുകയാണോ?

അവിവാഹിതർ പ്രേമിച്ച് വിവാഹം കഴിക്കുന്നത് പോലെ അല്ല വിവാഹിതരുടെ കാര്യം. വാർദ്ധക്യത്തിലെത്തിയ വിധവയ്ക്ക് പോലും തെറ്റു പറ്റുന്നു. തിരിച്ച് വരാൻ ആഗ്രഹം വേണം. എന്നാൽ മാത്രമേ പ്രശ്നം പരിഹരിക്കാൻ കഴിയൂ. സ്വത്തിന് വേണ്ടി, താൽക്കാലിക ആവശ്യങ്ങൾക്കായി ഒക്കെ പലരും കെണിയിൽ വീഴ്ത്താൻ നടക്കുന്നുണ്ട്. നിങ്ങളുടെ കുടുംബാംഗങ്ങൾക്കും രക്തബന്ധുക്കൾക്കും ആണ് എപ്പോഴും നിങ്ങളോട് ആത്മാർത്ഥ സ്നേഹം ഉണ്ടാവുക. എന്ത് പ്രശ്നങ്ങളും അവരോട് ചർച്ച ചെയ്യുക. അകലം സൂക്ഷിക്കേണ്ടവരോടും സഹപ്രവർത്തകരോടും ഒരു കൈ അകലം സൂക്ഷിക്കുക.

അബദ്ധം പറ്റിയാൽ പങ്കാളിയെ തിരിച്ചു കൊണ്ടുവരാൻ ആത്മാർത്ഥമായി തന്നെ ശ്രമിക്കണം. പ്രാർത്ഥനകളും വഴിപാടുകളും ആകാം. പിരിഞ്ഞുപോയ ഭർത്താവിനെ അല്ലെങ്കിൽ ഭാര്യയെ തിരിച്ചു കിട്ടാൻ ശിവപാർവ്വതി ക്ഷേത്രത്തിൽ ബാണേശിഹോമം മൂവായിരം സംഖ്യ ജപിച്ചു ചെയ്യുക. കലഹിച്ചു നിൽക്കുന്ന ദമ്പതികള്‍ക്കും ഇത് പരിഹാരമാണ്. ഒരു വീട്ടിൽ തന്നെയോ അല്ലാതെയോ കഴിയുന്നവർക്കും ഇത് ഉത്തമമായ പ്രതിവിധിയാണ്. ജാതകപ്രകാരം ഉള്ള മറ്റ് ദോഷങ്ങൾക്ക് ആവശ്യമായ പരിഹാരങ്ങളും നടത്തിയാൽ കുടുംബം സന്തോഷത്തോടെ കൊണ്ടുപോകാം.

ലേഖകൻ   

Dr. P. B. Rajesh   

Rama Nivas   

Poovathum Parambil,  

Near ESI  Dispensary Eloor East , 

Udyogamandal.P.O,   

Ernakulam 683501   

email : rajeshastro1963@gmail.com  

Phone : 9846033337

Read more.. Festivals, Temples, Star predictions