Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മനോരോഗങ്ങള്‍ ജ്യോതിഷത്തിലൂടെ കണ്ടെത്താം

Mental Disorder ജ്യോതിഷത്തിന്റെ പ്രാമാണിക ഗ്രന്ഥങ്ങളിൽ മനോരോഗ യോഗങ്ങളെ പറ്റി പ്രതിപാദിക്കുന്നുണ്ട്

ശ്രീമദ് ഭഗവദ്ഗീതയിലെ ‘ധ്യായതോവിഷയാൻ പുംസാഃ............. ബുദ്ധിനാശാത് പ്രണശൃതി’ എന്നീ ശ്ലോകങ്ങൾ മനോരോഗത്തിന്റെ ചില സൂചനകൾ നൽകുന്നു. ‘വിഷയങ്ങളെ ധ്യാനിച്ച് കൊണ്ടിരിക്കുന്ന മനുഷ്യന് അവയിൽ ആസക്തി ഉണ്ടാകുന്നു. ആസക്തിയിൽ നിന്ന് കാമം ജനിക്കുന്നു. കാമത്തിൽ നിന്ന് ക്രോധം ഉത്ഭവിക്കുന്നു. ക്രോധത്തിൽ നിന്ന് ബുദ്ധിഭ്രമം സംഭവിക്കുന്നു. ബുദ്ധിഭ്രമത്തിൽ നിന്ന് ഓർമ്മക്കേട് ഉണ്ടാകുന്നു. ഓർമ്മക്കേടിൽ നിന്ന് വിവേകം നശിക്കുന്നു. വിവേകം നശിക്കുന്നതോടെ സർവ്വം നശിക്കുന്നു.’ വിഷയ ധ്യാനത്തിന്റെ അന്ത്യത്തെക്കുറിച്ച് അതായത് ആ പതനക്രമത്തെ കുറിച്ച് വളരെ കൃത്യമായി ഇവിടെ രേഖപ്പെടുത്തിയിരിക്കുന്നു.

ജ്യോതിഷത്തിലൂടെ മനോരോഗങ്ങൾ വ്യക്തമായി കണ്ടെത്താൻ കഴിയും. ജ്യോതിഷത്തിന്റെ പ്രാമാണിക ഗ്രന്ഥങ്ങളിൽ മനോരോഗയോഗങ്ങളെ പറ്റി പ്രതിപാദിക്കുന്നുണ്ട്. ശനി ലഗ്നത്തിൽ നിൽക്കുക. കുജൻ അഞ്ചിലോ ഏഴിലോ ഒമ്പതിലോ നിൽക്കുക; ശനി ലഗ്നത്തിൽ നിൽക്കുക. സൂര്യൻ പന്ത്രണ്ടിൽ നിൽക്കുക. ത്രികോണത്തിൽ കുജനോ ചന്ദ്രനോ നിൽക്കുക; വ്യാഴം ലഗ്നത്തിൽ നിൽക്കുകയും കുജൻ ഏഴിൽ നിൽക്കുകയും ചെയ്യുക തുടങ്ങി നിരവധി യോഗങ്ങൾ ഗ്രന്ഥങ്ങളിൽ കാണാം.

ഒരു ജാതകത്തിൽ ചന്ദ്രനും, ബുധനും, വ്യാഴത്തിനും പാപയോഗം, പാപദൃഷ്ടി, അനിഷ്ട സ്ഥാനസ്ഥിതി എന്നിവയുണ്ടായാൽ മനോരോഗവും തദ്വാരാ തീരുമാനങ്ങൾ എടുക്കാൻ കഴിയാത്ത അവസ്ഥയും ഉണ്ടാകും. അതുപോലെ കാലപുരുഷന്റെ ശിരസ്സായ മേടം രാശിയും ലഗ്നഭാവവും അഞ്ചാംഭാവവും പ്രത്യേകം ചിന്തിക്കുന്നതും ഉചിതമാണ്.

മനോരോഗങ്ങൾ പ്രായഭേദമന്യേ വർദ്ധിച്ചുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നുപൊയ്ക്കൊണ്ടിരിക്കുന്നത്. മനോരോഗങ്ങളെ നിസ്സാരമായി കാണാതെ മുൻകൂട്ടി മനസ്സിലാക്കി ചികിത്സാവിധികൾ തുടർന്ന് വന്നാല്‍ ഒരുപരിധിവരെ നിയന്ത്രണ വിധേയമാക്കാം. ഇല്ലെങ്കിൽ അത് ആ വ്യക്തിയുടെയും കുടുംബത്തിന്റെയും സർവ്വനാശത്തിലേക്ക് വഴി തെളിക്കുമെന്നതിൽ സംശയമില്ല.

ശ്രീകുമാർ പെരിനാട്

കൃഷ്ണകൃപ, വട്ടിയൂർക്കാവ് പി.ഒ.

തിരുവനന്തപുരം – 695013

Mob: 9037520325

Email: sreekumarperinad@gmail.com

Read more: Weekly prediction, Download yearly horoscope, Download soul mate