Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിവാഹപ്പൊരുത്തം നോക്കേണ്ടതുണ്ടോ?

marriage porutham

എന്റെ മകളുടെ വിവാഹം നിശ്ചയിച്ചിരിക്കുകയാണ്. വിവാഹദിവസം അടുക്കുന്തോറും എനിക്കു മനഃപ്രയാസം കൂടുന്നു. അവൾക്കു നല്ല ജീവിതം കിട്ടുമോ? പൊരുത്തമൊക്കെ നോക്കി  ഉത്തമം എന്നു പറഞ്ഞിട്ടാണു നടത്തുന്നത്. എന്നാലും ഒരു ആശങ്ക തോന്നുന്നു.

ഇവരുടെ ജനന സമയം: വരൻ– 16–09–1988 – 1 എ.എം., മകൾ– 29–04–1994 6.05 പി.എം.

മൃദുല മുരളി, ചങ്ങനാശേരി.

പൊരുത്തമൊക്കെ നോക്കി ഉത്തമം എന്നു മനസ്സിലാക്കിയാണു നിങ്ങൾ വിവാഹം ഉറപ്പിച്ചത്. ഇനി വിവാഹം തൊട്ടടുത്ത് എത്തിയ സമയത്തു വീണ്ടും പൊരുത്തം നോക്കുക എന്നതു ശരിയായ പ്രവണതയല്ല. അതുകൊണ്ടുതന്നെ ഞാ‍ൻ പൊരുത്തം നോക്കിയതുമില്ല.

മക്കളുടെ വിവാഹം എല്ലാ അച്ഛൻ–അമ്മമാരെയും സംബന്ധിച്ചും മധുരനൊമ്പരം ഉള്ളതാണ്. പ്രത്യേകിച്ചു പെൺകുട്ടികളുടെ വിവാഹത്തിൽ ആ നൊമ്പരം ആശങ്കയോടെ അൽപം കൂടും. ഇതു ചേച്ചിയുടെ മാത്രം പ്രശ്നമല്ല. എല്ലാ രക്ഷിതാക്കൾക്കും ഉള്ളതാണ്. എനിക്കുമാത്രം എന്താണിങ്ങനെ വിഷമം എന്നു ചിന്തിക്കുന്നതാണു പ്രശ്നം. സന്തോഷത്തോടെ മകളെ വിവാഹം കഴിപ്പിച്ചു വിടുക.

ഇനി പൊരുത്തം നോക്കാൻ ഒക്കെ പോയി ആരെങ്കിലും മോശമായ എന്തെങ്കിലും പറഞ്ഞാൽ മനസ്സിനു കൂടുതൽ സമാധാനം നഷ്ടപ്പെടും. പൊരുത്തം നോക്കുന്ന കാര്യത്തിൽ ജ്യോൽസ്യൻമാർക്കിടയിൽ ഏകീകരണമില്ല. അതുകൊണ്ടുതന്നെ ഇനി പൊരുത്തം നോക്കേണ്ട.

Read more:Download yearly horoscope, Soul mate, Malayalam Panchangam, Feng Shui Tips in Malayalam, Astrology Tips in Malayalam