Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സംഖ്യാശാസ്ത്രം പറയും നിങ്ങളുടെ ഭാഗ്യനിറം; ജീവിതവിജയവും!

Lucky colour ഒരാളുെട ജൻമദിനവുമായി അയാളുടെ ഭാഗ്യ നമ്പറും ഭാഗ്യ നിറവും ബന്ധപ്പെട്ടിരിക്കുന്നു

സംഖ്യാശാസ്ത്രമനുസരിച്ച് ഒാരോ അക്കത്തിനും ഒാരോ പ്രത്യേകതകളുള്ളത്  അതുപോലെ ഒാരോ നിറത്തിനും വ്യത്യസ്ത അര്‍ഥങ്ങളുമുണ്ട്.  ഇതനുസരിച്ച് ഒരാളുെട ജൻമദിനവുമായി അയാളുെട ഭാഗ്യ നമ്പറും ഭാഗ്യ നിറവും ബന്ധപ്പെട്ടിരിക്കുന്നു. അതുകൊണ്ടുതന്നെ ജീവിതത്തിൽ സുപ്രധാന തീരുമാനങ്ങൾ എടുക്കുമ്പോഴും ജീവിതത്തിലെ പ്രധാന സന്ദർഭങ്ങളിലും അയാളുടെ ഭാഗ്യ നമ്പറും ഭാഗ്യ നിറവും അറിഞ്ഞിരിക്കുന്നതും അവ ഉപയോഗിക്കുന്നതും ഉത്തമമാണെന്ന് സംഖ്യാശാസ്ത്രം പറയുന്നു. 

നമ്മുടെ പ്രപഞ്ചം കോടാനുകോടി വസ്തുക്കളായ ഗ്രഹങ്ങളുടേയും നക്ഷത്രങ്ങളുടേയും ഗാലക്സികളുടേയും ആകെ തുകയാണല്ലോ? കോസ്മിക് തരംഗങ്ങളുെട വൈവിദ്ധ്യം നിറഞ്ഞ പ്രതിഫലങ്ങളാണ് ഒരോ നിറവും.  ഒരോ ഗ്രഹത്തിലും ഈ  കോസ്മിക് തരംഗങ്ങളുടെ ശബ്‌ദതരംഗദൈര്‍ഘ്യം വ്യത്യസ്തമായിരിക്കും. അതുപോലെ  ഒരോരുത്തരുടേയും തൊലിയുടെ നിറവും കോസ്മിക് തരംഗവും ജാതകവുമായൊക്ക ബന്ധപ്പെട്ടിരിക്കുന്നു. അതുകൊണ്ടാണ് ഒരാളുടെ ജാതകം നോക്കി അയാളുടെ നിറവും ശാരീരിക പ്രത്യകതകളുമൊക്കെ പറയാൻ സാധിക്കുന്നത്. ലഗ്നവും നാളുമൊക്കെ അയാളുടെ നിറത്തെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.

ഭാഗ്യസംഖ്യ – ഒന്ന് 

1, 10, 19, 28 എന്നീ തിയതികളിൽ ജനിച്ചവർക്കാണ് ' ഒന്ന് ' ഭാഗ്യസംഖ്യയായി വരുന്നത്. ഇവർക്ക് ഏറ്റവും അനുയോജ്യമായ നിറങ്ങൾ ഒാറഞ്ച്, മഞ്ഞ, സ്വർണ്ണം എന്നിവയാണ്. ഇവരെ നിയന്ത്രിക്കുന്ന ഗ്രഹം സൂര്യനായതിനാൽ ഒാറഞ്ചിന്റേയും, മഞ്ഞയുടേയും വകഭേദങ്ങളാണ് ഇവരുടെ ഭാഗ്യനിറങ്ങൾ. 1 എന്ന അക്കക്കാർക്ക് ഈ നിറങ്ങൾ വിജയവും പുത്തനുണർവും നൽകും. ഇവരുടെ സ്വതവേയുള്ള ഗുണങ്ങളായ ധൈര്യവും സത്യസന്ധതയും സാഹസികതയുമൊക്കെ വർദ്ധിപ്പിക്കാൻ ഭാഗ്യ നിറത്തിനാകും. കറുപ്പും മെറൂണും നിറങ്ങൾ പൂർണ്ണമായും ഒഴിവാക്കുക.

x-default

ഭാഗ്യസംഖ്യ – രണ്ട്

2,11, 20, 29  എന്നീ തിയതികളിൽ ജനിച്ചവർക്കാണ് 'രണ്ട്' ഭാഗ്യസംഖ്യയായി വരുന്നത്. ചന്ദ്രന്റെ അധീനതയിൽ വരുന്നവരാണ് ഇക്കൂട്ടർ. സംഖ്യാശാസ്ത്രമനുസരിച്ച്  ഇവരുടെ ഭാഗ്യ നിറം പച്ചയാണ്. പച്ചയിൽ തന്നെ ഇളംപ്പച്ച നിറം ഇവർക്ക് ഏറ്റവും ഗുണകരമാണ്.  പച്ചയുടെ എല്ലാ വകഭേദങ്ങളും രണ്ടുകാർക്ക് ഉപയോഗിക്കാം. പച്ച കൂടാതെ മഞ്ഞയും സിൽവർ നിറവും ഇവർക്ക് അനുയോജ്യമാണ്.  ചുവപ്പ് കറുപ്പ് തുടങ്ങിയ എല്ലാ കടുത്ത നിറങ്ങളും ഇവർ ഒഴിവാക്കേണ്ടതാണ്. 

x-default

ഭാഗ്യസംഖ്യ – മൂന്ന് 

3,12,21, 30 എന്നീ തിയതികളിൽ ജനിച്ചവർക്കാണ് 'മൂന്ന് ' ഭാഗ്യസംഖ്യയായി വരുന്നത്. വ്യാഴത്തിന്റെ നിയന്ത്രണത്തിൽ ജീവിതം മുന്നോട്ട് പോകുന്ന ഇക്കൂട്ടരുടെ ഭാഗ്യ നിറങ്ങൾ ഒാറഞ്ചും റോസുമാണ്.  ചുവപ്പിന്റെ എല്ലാ വകഭേദങ്ങളും ഇവർക്ക് ചേരും. എങ്കിലും മൂന്നുകാർക്ക് ഏറ്റവും അനുയോജ്യം താമരയുടെ റോസ് നിറമാണ്. വയലറ്റും മഞ്ഞയും ചേരുമെങ്കിലും കറുപ്പ്, കടും നീല, കടും പച്ച എന്നിവ പൂർണ്ണമായും ഒഴിവാക്കണം. 

‌‌

x-default

ഭാഗ്യസംഖ്യ – നാല്

4,13,22, 31 എന്നീ തിയതികളിൽ ജനിച്ചവർക്കാണ് 'നാല് 'ഭാഗ്യസംഖ്യയായി വരുന്നത്. നീലയാണ് രാഹുവിന്റെ അധീനതയിലുള്ള ഇക്കൂട്ടരുടെ ഭാഗ്യ നിറം. നീലയുടെ എല്ലാ വകഭേദങ്ങളും ഇവർക്ക് അനുയോജ്യമാണ്. തെളിഞ്ഞ നീലാകാശാത്തെ ഇഷ്പ്പെടുന്ന ഇവരുടെ ഹൃദയവും തെളിഞ്ഞ ആകാശം പോലെയായിരിക്കും. കറുപ്പ് ഒഴികെ മറ്റെല്ലാ നിറങ്ങളും ഇക്കൂട്ടർക്ക് അനുയോജ്യമാണ്. 

x-default

ഭാഗ്യസംഖ്യ – അഞ്ച് 

5,14, 23 എന്നീ തിയതികളിൽ ജനിച്ചവർക്കാണ് 'അഞ്ച് ' ഭാഗ്യസംഖ്യയായി വരുന്നത്. ബുധഗ്രഹമാണ് ഇവരെ നിയന്ത്രിക്കുന്നത്. അതുകൊണ്ട് തന്നെ ബുധന്റെ ചാര നിറമാണ് ഇവരുടെ ഭാഗ്യനിറം. ജീവിത വിജയത്തിന് ഈ ചാരനിറം അവരെ ഏറെ സഹായിക്കും. കറുപ്പും കടുത്ത പച്ചയും ഇക്കൂട്ടർ ഒഴിവാക്കണം. 

x-default

ഭാഗ്യസംഖ്യ – ആറ് 

6, 15, 24 എന്നീ തിയതികളിൽ ജനിച്ചവർക്കാണ് 'ആറ് 'ഭാഗ്യസംഖ്യയായി വരുന്നത്. ശുക്രഗ്രഹത്തിന്റെ അധീനതയിലുള്ള ഇക്കൂട്ടർക്ക് അനുയോജ്യമായ നിറങ്ങൾ കടും പച്ചയും കടുംനീലയുമാണ്. നീലയുെട വകഭേദങ്ങളും ചുവപ്പും അനുയോജ്യമാണ്. വെള്ളയും മഞ്ഞയും റോസും പൂർണ്ണമായും ഒഴിവാക്കണം. 

x-default

ഭാഗ്യസംഖ്യ – ഏഴ്

7,16, 25 എന്നീ തിയതികളിൽ ജനിച്ചവർക്കാണ് 'ഏഴ് ' ഭാഗ്യസംഖ്യയായി വരുന്നത്.  കേതുവിന്റെ അധീനതയിലുള്ള ഇക്കൂട്ടരുടെ ഭാഗ്യനിറം തൂവെള്ളയാണ്. ഇളം പച്ച, ഇളം മഞ്ഞ, ഇളം നീല എന്നീ നിറങ്ങളും ഇവർക്ക് അനുയോജ്യമാണ്. കടും നിറങ്ങളായ കറുപ്പും ചുപ്പപ്പും വസ്ത്രങ്ങൾ ഒഴിവാക്കുക.

x-default

ഭാഗ്യസംഖ്യ – എട്ട്

8,17, 26 എന്നീ തിയതികളിൽ ജനിച്ചവർക്കാണ് 'എട്ട് 'ഭാഗ്യസംഖ്യയായി വരുന്നത്. ഇക്കൂട്ടരുടെ ഗ്രഹം ശനിയാണ്. സംഖ്യാശാസ്ത്രത്തിൽ ഇവർക്ക് ഏറ്റവും ചേർന്ന നിറം മഞ്ഞയാണ്. ഏതവസ്ഥയിലും ആത്മവിശ്വാസവും വിജയവും നൽകാൻ മഞ്ഞയ്ക്കാകുന്നു. സു‍ഹൃത്തുക്കൾക്കൊപ്പമുള്ള പ്രധാനപ്പെട്ട പരിപാടികളിൽ മഞ്ഞ വസ്ത്രം തന്നെ ധരിക്കുക. കടും പച്ചയും കടും നീലയും അനുയോജ്യമാണ്. കറുപ്പ് നിറം ഇക്കൂട്ടർക്ക് ഇഷ്ടമാണെങ്കിലും കറുപ്പും ചുവപ്പും പരാജയങ്ങൾ നൽകുമെന്ന് ഓർക്കുക. 

x-default

ഭാഗ്യസംഖ്യ – ഒൻപത് 

9,18, 27 എന്നീ തിയതികളിൽ ജനിച്ച ജനിച്ചവർക്കാണ് 'ഒൻപത് 'ഭാഗ്യസംഖ്യയായി വരുന്നത്. ചൊവ്വാഗ്രഹവുമായി ബന്ധപ്പെടുന്ന ഇവരുെട ഭാഗ്യനിറം ചുവപ്പാണ്. സാധിക്കുമ്പോഴെല്ലാം ചുവപ്പ് നിറം തന്നെ ഉപയോഗിക്കാൻ ഇക്കൂട്ടർ ശ്രദ്ധിക്കുക. വെള്ളയും എല്ലാ ഇളം നിറങ്ങളും പൂർണ്ണമായും ഒഴിവാക്കണം. 

Read more on : Malayalam Astrology News, Malayalam Horoscope