Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചൊവ്വാഴ്ചകളിലും ജന്മമാസത്തിലും മുടി വെട്ടിയാൽ?

Hair cut ചൊവ്വാഴ്ചകളിലും ജന്മമാസത്തിലും മുടി വെട്ടാൻ പാടില്ല എന്നൊരു വിശ്വാസം ചില പ്രദേശങ്ങളിലുണ്ടായിരുന്നു

ആൺകുട്ടികൾക്കു തലയിൽ മുടി അധികം വളർന്നാൽ വെട്ടിക്കളയുകയാണല്ലോ നാട്ടുനടപ്പ്. പെൺകുട്ടികൾക്കാണെങ്കിൽ മുടിയുടെ നീളമാണു സൌന്ദര്യത്തിന്റെ അളവുകോലുകളിലൊന്ന് എന്നു പോലും ഇക്കാലത്തും പലരും കരുതുന്നുണ്ട്. 

ഏതായാലും, മുടി വെട്ടുന്നതു സംബന്ധിച്ചു ചില ആചാരങ്ങളും വിശ്വാസങ്ങളുമൊക്കെ പണ്ടുണ്ടായിരുന്നു. ചൊവ്വാഴ്ചകളിലും ജന്മമാസത്തിലും മുടി വെട്ടാൻ പാടില്ല എന്നൊരു വിശ്വാസം ചില പ്രദേശങ്ങളിലുണ്ടായിരുന്നു. എന്നാൽ, ജന്മമാസത്തിൽ പിറന്നാൾ കഴിഞ്ഞാൽ മുടി വെട്ടാം എന്നും പഴമക്കാർ പറഞ്ഞിരുന്നു. 

അഭീഷ്ടകാര്യസിദ്ധിക്കായി പഴനി, തിരുപ്പതി പോലുള്ള പുണ്യകേന്ദ്രങ്ങളിൽ പോയി തല മൊട്ടയടിക്കാമെന്നു പ്രാർഥിക്കുന്നവരുമുണ്ട്. 

തല മൊട്ടയടിക്കലിന് ആത്മീയമായ തലം കൂടിയുണ്ട്. മുണ്ഡകോപനിഷത്തിലെ മുണ്ഡകം എന്ന വാക്ക് മൊട്ടയടിക്കലുമായി ബന്ധപ്പെട്ടതാണ്. അഹങ്കാരവും അജ്ഞാനവും അവിദ്യയുമെല്ലാം നീക്കലാണ് ഇവിടത്തെ മുണ്ഡനം. 

മൂന്നാംവയസ്സിൽ ചൌളം

കുഞ്ഞ് ജനിച്ച് ആദ്യമായി മുടി മുറിക്കുന്ന ചടങ്ങാണു ചൌളം. “അബ്ദേ ചൌളം തൃതീയേ....” എന്ന മുഹൂർത്തനിയമപ്രകാരം മൂന്നാം വയസ്സിലാണു ചൌളം ചെയ്യേണ്ടത്. ഉത്തരായണകാലത്തെ വെളുത്ത പക്ഷത്തിലാണ് ഇതു ചെയ്യുന്നത്. പകൽ മാത്രമേ ചൌളം ചെയ്യാവൂ. 

Read more on : Malayalam Astrology News, Malayalam Horoscope