Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗർഭകാലം: വളർച്ചയുടെ നാലം മാസം, സൂര്യനെ പ്രീതിപ്പെടുത്താം

Pregnancy Prayer Fourth Month

നാലാം മാസത്തിൽ കുഞ്ഞിന്റെ വളർച്ച വേഗത്തിലാകുകയും അസ്ഥികൾ രൂപപ്പെടാൻ ആരംഭിക്കുകയും ചെയ്യും. സൂര്യനാണ് ഈ മാസത്തിന്റെ കാരകത്വം. അതിനാൽ ഈ മാസത്തിൽ സൂര്യജപം മുടങ്ങാതെ നടത്തണം. അഗ്നിജ്വാലയുടെ നിറമായ ഓറഞ്ചു നിറത്തിലുളള വസ്ത്രങ്ങളും ആഭരണങ്ങളും ഞായറാഴ്ചദിവസം ധരിക്കുന്നതു സൂര്യപ്രീതിക്ക് ഉത്തമമാണ്. പഞ്ചാക്ഷരി മന്ത്രജപത്തോടെ ശിവക്ഷേത്ര ദർശനവും ഭസ്മധാരണത്തോടെ ശിവസ്തോത്രങ്ങൾ ജപിക്കുന്നതും നന്ന്. അസ്തമയശേഷം സൂര്യപ്രീതികരമായ മന്ത്രങ്ങൾ, ആദിത്യഹൃദയം എന്നിവ ജപിക്കാൻ പാടില്ല. 

സൂര്യസ്തോത്രം:

ജപാകുസുമസങ്കാശം കാശ്യപേയം മഹാദ്യുതിം

തമോരിം സർ‌വപാപഘ്നം പ്രണതോസ്മി ദിവാകരം.

                             

സൂര്യ ജപം:

ഓം മിത്രായ നമഃ

ഓം രവയേ നമഃ

ഓം സൂര്യായ നമഃ

ഓം ഭാനവേ നമഃ

ഓം ഖഗായ നമഃ

ഓം പൂഷ്‌ണേ നമഃ

ഓം ഹിരണ്യഗര്‍ഭായ നമഃ

ഓം മരീചയേ നമഃ

ഓം ആദിത്യായ നമഃ

ഓം സവിത്രേ നമഃ

ഓം അര്‍ക്കായ നമഃ

ഓം ഭാസ്‌കരായ നമഃ

ഓം ശ്രീ സവിതൃസൂര്യനാരായണായ നമഃ

ആദിത്യദേവനെക്കുറിച്ചുളള ഏറ്റവും പ്രസിദ്ധവും ശക്തിയേറിയതുമായ മന്ത്രമാണ് അധ്യാത്മ രാമായണം യുദ്ധകാണ്ഡത്തിലെ ആദിത്യഹൃദയം. വാല്മീകി മഹര്‍ഷിയാണ് ഈ സ്തോത്രത്തിന് ആദിത്യഹൃദയം എന്ന പേരു നൽകിയത്. മനസ്സിന്റെ ചാഞ്ചല്യം അകറ്റി ആത്മവിശ്വാസവും ഊർജവും നൽകുന്ന ഒന്നാണ് ആദിത്യഹൃദയ മന്ത്രം. രാവിലെ കിഴക്കോട്ട് തിരിഞ്ഞ് 12 തവണ ഭക്തിയോടെ ജപിക്കുന്നതു സൂര്യപ്രീതികരമാണ്. ഗ്രഹദോഷങ്ങളുടെ കാഠിന്യം കുറയ്ക്കുവാൻ സൂര്യഭജനം ഉത്തമമത്രേ.  ദിവസേന ഒരു തവണയെങ്കിലും ജപിക്കുകയാണെങ്കിൽ അജ്ഞതയും വിഷാദവും അലസതയുമകന്ന് ഹൃദയശുദ്ധി കൈവരും. ആപത്തിലും ഭയത്തിലും സൂര്യകീർത്തനം ചൊല്ലുന്നവർക്ക് രക്ഷ കിട്ടുമെന്നാണു സ്തോത്രത്തിന്റെ ഫലശ്രുതി. 

ആദിത്യഹൃദയ മന്ത്രം:

സന്താപനാശകരായ നമോനമഃ

അന്ധകാരാന്തകരായ നമോനമഃ

ചിന്താമണേ! ചിദാനന്ദായ തേ നമഃ

നീഹാരനാശകരായ നമോനമഃ

മോഹവിനാശകരായ നമോനമഃ

ശാന്തായ രൗദ്രായ സൗമ്യായ ഘോരായ

കാന്തിമതാം കാന്തിരൂപായ തേ നമഃ

സ്ഥാവരജംഗമാചാര്യായ തേ നമഃ

ദേവായ വിശ്വൈകസാക്ഷിണേ തേ നമഃ

സത്വപ്രധാനായ തത്ത്വായ തേ നമഃ

സത്യസ്വരൂപായ നിത്യം നമോ നമഃ

Read More on Malayalam Astrology News | Astrology Magazine | Malayalam Astrology Predictions