Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബ്ലൂ മൂണിന് ശേഷം ഇതാ' ബ്ലാക്ക് മൂൺ ', 20 വർഷത്തിലൊരിക്കൽ!

Moon

മനസിന്റെ അധിപനായ ഗ്രഹമാണ് ചന്ദ്രൻ.152 വർഷത്തിലൊരിക്കലുള്ള സൂപ്പര്‍മൂൺ -ബ്ലൂമൂണ്‍-ബ്ലഡ് മൂണ്‍ ജനുവരി 31 ന് ലോകം കണ്ടു. പൗർണമി ദിനത്തിലായിരുന്നു ഈ അപൂർവ പ്രതിഭാസം. ജനുവരി മാസത്തിൽ രണ്ട് പൗർണമി ദിനങ്ങളുണ്ടായിരുന്നു. ഒരേ മാസത്തിൽ രണ്ട് പൗർണമി വന്നാൽ രണ്ടാമത്തെ പൂർണചന്ദ്രനെ ആലങ്കാരികമായി വിളിക്കുന്നത് ബ്ലൂ മൂൺ എന്നാണ്.

2018 ലെ സൂപ്പര്‍മൂൺ -ബ്ലൂമൂണ്‍-ബ്ലഡ് മൂണ്‍ പ്രതിഭാസത്തിന് ശേഷം വരുന്നു ബ്ലാക്ക് മൂൺ, അതായത് പൗർണമി ഇല്ലാത്ത മാസം, ഫെബ്രുവരിയിലാണ് ഈ പ്രത്യേകത. 20 വർഷത്തിലൊരിക്കലാണ് ഇങ്ങനെ സംഭവിക്കുന്നത്. എന്നാൽ ഈ പ്രതിഭാസത്തൊട് അനുബന്ധമായി ജനുവരി മാർച്ച് മാസങ്ങളിൽ രണ്ട് പൗർണ്ണമിയും കാണാം! 

x-default

പൗർണമിയില്ലാത്ത മാസങ്ങളെ ബ്ലാക്ക് മൂൺ എന്നാണ് വിളിക്കുന്നത്. ഫെബ്രുവരി മാസത്തിൽ മാത്രമേ ഇങ്ങനെ സംഭവിക്കുകയുള്ളു. ചന്ദ്രമാസത്തിലെ ദിവസങ്ങളുടെ എണ്ണത്തോട് സാമ്യമുള്ള ഒരേ ഒരു മാസം ഫെബ്രുവരിയാണല്ലോ.

പൗർണ്ണമി

ചന്ദ്രന്റെ പ്രകാശിതമായ ഭാഗം പൂർണമായും ഭൂമിക്ക് അഭിമുഖമായി വരുന്ന ദിനമാണ് പൗർണ്ണമി അഥവാ വെളുത്ത വാവ്. പൗർണമി പവിത്രമായ ദിനമാണ്. മിക്ക പൗർണമിയും പലപേരുകളിൽ ആഘോഷിക്കുന്നു. 

അമാവാസി

ചന്ദ്രന്റെ ഭൂമിക്കു ചുറ്റുമുള്ള കറക്കത്തിൽ 28 ദിവസത്തിൽ ഒന്ന് എന്ന കണക്കിൽ ചന്ദ്രൻ സൂര്യന്റേയും ഭൂമിയുടേയും ഇടയിൽ വരും. ഈ സമയം ചന്ദ്രന്റെ സൂര്യനു എതിരായുള്ള ഭാഗം ഭൂമിയെ അഭിമുഖീകരിക്കുന്നതിനാൽ ചന്ദ്രനെ നഗ്നനേത്രങ്ങൾക്കു ദൃശ്യമാകില്ല. ഇങ്ങനെ ചന്ദ്രന്റെ പ്രകാശിതമല്ലാത്ത ഭാഗം ഭൂമിക്ക് അഭിമുഖമായി വരുന്ന ദിവസമാമാണ് അമാവാസി അഥവാ കറുത്തവാവ്.

Read More on Malayalam Astrology News | Astrology Magazine | Malayalam Astrology Predictions