Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പൈങ്കുനി ഉത്രദിനത്തിൽ ശാസ്താവിന് ഈ വഴിപാടുകൾ കഴിച്ചോളൂ, ഫലം ഉറപ്പ്!

ayyappan-shasthaavu

കലിയുഗ വരദനായ ശ്രീ അയ്യപ്പസ്വാമിയുടെ ജന്മദിനമാണ് പൈങ്കുനി ഉത്രം. ഈ വർഷം മാർച്ച് 30 വെള്ളിയാഴ്ചയാണ് പൈങ്കുനി ഉത്രം ആഘോഷിക്കുന്നത്. ശബരിമലയിൽ പത്തു ദിവസത്തെ പൈങ്കുനി ഉത്രം ഉത്സവം അതിവിശേഷമാണ് .പൈങ്കുനി ഉത്രദിനത്തിലാണ്  ശബരീശന്റെ ആറാട്ടുനടക്കുന്നത്. അന്നേദിവസം എല്ലാ ധർമശാസ്താ ക്ഷേത്രങ്ങളിലും വിശേഷാൽ പൂജകളും വഴിപാടുകളും നടത്തപ്പെടുന്നു.

പൈങ്കുനി ഉത്രദിനത്തിൽ  ശാസ്താക്ഷേത്ര ദർശനത്തിനും  വഴിപാടുകൾക്കും  പൂജകൾക്കും  സവിശേഷ ഫലസിദ്ധിയുണ്ട്. ശനിയുടെ അധിദേവതയാണ് ശാസ്താവ് .ഹരിഹര പുത്രനായ അയ്യപ്പസ്വാമിയെ ഭജിച്ചാൽ ശനിദോഷം ശമിക്കും. ശനിദോഷ പരിഹാരത്തിനായി ശാസ്താക്ഷേത്രത്തിൽ ഭഗവാന്  നീരാജനം വഴിപാട് നടത്തുക.

“ഭൂതനാഥ സദാനന്ദ സർവഭൂത ദയാപര

രക്ഷരക്ഷ മഹാബാഹോ ശാസ്ത്രേ തുഭ്യം നമോനമഃ” എന്ന് കഴിയാവുന്നത്ര തവണ ജപിക്കുന്നത് ശാസ്താപ്രീതിക്കു ഉത്തമമാണ്. 

ശാസ്താ പഞ്ചരത്ന സ്തോത്രവും  ഭക്തിയോടെ ജപിക്കാവുന്നതാണ്. ശങ്കരാചാര്യർ എഴുതിയ  ഈ സ്തോത്രം നിത്യേന ജപിക്കുന്നത് ശനിദോഷത്തിന് പരിഹാരമാണ് .

ലോകവീരം മഹാപൂജ്യം 

സര്‍വ്വരക്ഷാകരം വിഭും

പാര്‍വതീ ഹൃദയാനന്ദം 

ശാസ്താരം പ്രാണമാമ്യഹം

വിപ്രപൂജ്യം വിശ്വവന്ദ്യം

വിഷ്ണുശംഭോ പ്രിയം സുതം

ക്ഷിപ്രപ്രസാദ നിരതം 

ശാസ്താരം പ്രാണമാമ്യഹം

മത്ത മാതംഗ ഗമനം 

കാരുണ്യാമൃതപൂരിതം

സര്‍വ്വവിഘ്ന ഹരം ദേവം  

ശാസ്താരം പ്രാണമാമ്യഹം

അസ്മത്  കുലേശ്വരം ദേവം 

അസ്മത്  ശത്രു വിനാശനം

അസ്മ   ദിഷ്ട പ്രദാതാരം

ശാസ്താരം പ്രാണമാമ്യഹം

പാണ്ഡ്യേശ വംശതിലകം 

കേരളേ കേളിവിഗ്രഹം

ആര്‍ത്തത്രാണപരം ദേവം 

ശാസ്താരം പ്രാണമാമ്യഹം