ADVERTISEMENT

വരാനിരിക്കുന്ന സംഭവങ്ങളുടെ സൂചനയായി നിമിത്തത്തെ കണക്കാക്കുന്നു. നിമിത്തശാസ്ത്രം എന്നൊരു ശാസ്ത്രശാഖ തന്നെ ഭാരതീയ ജ്യോതിഷത്തിൽ ഉണ്ട്. ഒരു സംഭവത്തിന്‍റെ കാര്യകാരണങ്ങള്‍ വിശദീകരിക്കാനുള്ള ഉപാധിയായിട്ടാണ് നിമിത്തത്തെ ആചാര്യന്മാര്‍ കണക്കാക്കുന്നത്‌.

 

മനുഷ്യശരീരത്തിൽ ഏറ്റവും പ്രധാനമായ കണ്ണുകൾ തുടിക്കാത്തവരുണ്ടാകില്ല. ഇടത്തെ കണ്ണും വലത്തേ കണ്ണും തുടിക്കുന്നതിന് വ്യത്യസ്ത ഫലങ്ങളാണ്. പൊതുവേ സ്ത്രീകൾക്ക് ഇടതുകണ്ണ് തുടിക്കുന്നത് ശുഭവും വലതുകണ്ണ് തുടിക്കുന്നത് അശുഭഫലങ്ങളും നൽകുന്നു. പുരുഷൻമാർക്ക് നേരെ മറിച്ചും.

 

പുരുഷന്റെ വലതുകണ്ണ് തുടിക്കുകയാണെങ്കില്‍ പ്രിയപ്പെട്ടവരെയോ പങ്കാളിയെയോ കണ്ടുമുട്ടാനാണെന്നാണ് വിശ്വാസം. വളരെ നാളായി ആഗ്രഹിക്കുന്ന കാര്യം ഉടൻ നടക്കാൻ പോകുന്നതിന്റെ സൂചനയായും കരുതുന്നു. ചുരുക്കത്തിൽ നല്ല കാര്യങ്ങൾ നടക്കാൻ പോകുന്നു എന്നു സൂചന. ഇടതുകണ്ണ് തുടിക്കുകയാണെങ്കില്‍ ദുഃസൂചനയായി കരുതണം. മാത്രമല്ല  പ്രശ്നങ്ങളിൽ ചെന്നുപെടാൻ സാധ്യതയുമുണ്ട്. കുറച്ചു കരുതിയിരിക്കണം എന്നു ചുരുക്കം.

 

സ്ത്രീകളുടെ ഇടത്തേ കണ്ണ് തുടിച്ചാല്‍  ജീവിതത്തില്‍ സന്തോഷവും സമാധാനവും നിറയും. അപ്രതീക്ഷിത ഭാഗ്യം തുണയ്ക്കുമെന്നും വിശ്വാസമുണ്ട്. എന്നാൽ  വലതുകണ്ണ് തുടിക്കുന്നത് ശാരീരിക അസ്വാസ്ഥ്യത്തെ  സൂചിപ്പിക്കുന്നു.

 

English Summary : Eye Blinking Signs in Astrology

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com