Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

2015 ഉം 27 നക്ഷത്രക്കാരും: ശ്രദ്ധിച്ചാൽ ഗുണാനുഭവങ്ങൾ!

27-star-prediction

അശ്വതി, മകം, മൂലം നാളുകാർക്ക് ഏകദേശം നാൽപതിനു മുകളിൽ ചൊവ്വ, രാഹു ദശകളാണ്. ഇവർ കൂടുതൽ ശ്രദ്ധിക്കണം. അഷ്ടമം, കണ്ടകം, ഏഴരാണ്ട ശനി കൂടി ബന്ധപ്പെട്ടു നിൽക്കുന്നതിനാൽ ഈ വർഷത്തെ ശനി ബലവും കൂടിയാകുമ്പോൾ വിപരീതോർജം കൂടും. അപൂർവം ചിലർക്ക് 76 വയസ്സിനു മുകളിലുള്ള മേൽ നക്ഷത്രക്കാർക്കു ശനിദശയും കൂടി എത്തിച്ചേർന്നിട്ടുണ്ടെങ്കിൽ ആവുംവിധം ഈശ്വരാധീനം വർധിപ്പിക്കണം. ദശാസന്ധി അതായത് ഒരു ദശ മാറി മറ്റൊരു ദശ വരാറായ സമയം വരുന്നവർ ആയുരാരോഗ്യത്തിൽ വളരെ ശ്രദ്ധിക്കണം. ഉദാഹരണത്തിന് മേൽ നക്ഷത്രക്കാർക്ക് 65 വയസ്സിനു മേൽ രാഹുദശ തീരുന്ന കാലമായിരിക്കും. ഇവരും ഈശ്വരാധീനം വർധിപ്പിക്കണം. അല്ലെങ്കിൽ, “വന്ന വെള്ളം നിന്ന വെള്ളത്തെക്കൂടി കൊണ്ടുപോയി” എന്നതുപോലെയാകും കാര്യങ്ങൾ.

ഭരണി, പൂരം, പൂരാടം നക്ഷത്രക്കാരും ഗോചരവശാൽ ശനി ഗുണകരമല്ലാത്ത സ്ഥാനത്താണ്. 30 വയസ്സിനുമേൽ ഇവർക്കും ചൊവ്വ, രാഹു. വാർധക്യത്തിൽ ശനിദശയുമായിരിക്കും. ഇവരും നേരത്തേ സൂചിപ്പിച്ചതു പോലെ ഈശ്വരാധീനം വർധിപ്പിക്കണം. അല്ലെങ്കിൽ മനഃപ്രയാസത്തിന് ഇടവരാം.

കാർത്തിക, ഉത്രം, ഉത്രാടം നക്ഷത്രക്കാർക്ക് 20-40 നിടയിലും 50-65 നിടയിലും ചൊവ്വ, രാഹു, ശനിദശ സഞ്ചരിക്കുന്ന കാലമായിരിക്കും. പ്രത്യേകിച്ചു ശനിദശാ നക്ഷത്രക്കാർ ആയുരാരോഗ്യബലം ശ്രദ്ധിച്ചും, ഈശ്വരാധീനം വർധിപ്പിച്ചും നീങ്ങണം.

രോഹിണി, അത്തം, തിരുവോണം നക്ഷത്രക്കാർക്ക് 30 കാലയളവിൽ രാഹുവും 50 കാലയളവിൽ ശനിയുമായിരിക്കും. ശനി, രാഹു എന്നീ ദശകൾ ഉള്ളവർ അൽപം ശ്രദ്ധിച്ചാൽ കഴിഞ്ഞ കുറെക്കാലമായി നിശ്ചലാവസ്ഥയിൽ നിന്ന, അഥവാ പിറകോട്ടടിച്ച ജീവിതം മുന്നോട്ടു നയിക്കാനുള്ള അവസരമായിരിക്കും 2015.

മകയിരം, ചിത്തിര, അവിട്ടം നക്ഷത്രക്കാർക്ക് ഇരുപത്തഞ്ചു വയസ്സിനകം ചൊവ്വയും രാഹുവും, നാൽപതിനുമേൽ ശനിയുമായിരിക്കും. ഈ ദശകൾ ഉള്ളവർ കൂടുതൽ ഈശ്വരാധീനം വരുത്തണം. പൊതുവിൽ ഈ മൂന്നു നാളുകാർക്കും ഗുണപരമായ പല കാര്യങ്ങളും നടന്നുകിട്ടുന്ന വർഷമായി 2015 മാറും.

തിരുവാതിര, ചോതി, ചതയം നക്ഷത്രക്കാർക്ക് 30 നുമേൽ ശനിദശ വരാൻ സാധ്യതയുണ്ട്. ചോതിക്ക് ഏഴരാണ്ടനും ചതയത്തിനു കണ്ടകനും കൂടി ഉള്ളതിനാൽ കൂടുതൽ ശ്രദ്ധിക്കണം. ഈശ്വരാധീനം വർധിപ്പിക്കണം. ശനിദശയുള്ളവർ കുറ്റം ചെയ്തില്ലെങ്കിലും കേസിൽ പെടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചാൽ 2015 നെ ഗുണപ്രദമാക്കാം.

പുണർതം, വിശാഖം, പൂരുരുട്ടാതി ഈ നക്ഷത്രക്കാർക്കും പഠനകാലത്തു ശനിദശയും വിശാഖംകാർക്ക് ഏഴരാണ്ടശനിയും പൂരുരുട്ടാതിക്കാർക്കു കണ്ടകശ്ശനിയും ആണ്. എന്നിരുന്നാലും രണ്ടാംഭാവാധിപൻ ഉച്ചസ്ഥനായി നിൽക്കുന്നതിനാൽ ശ്രദ്ധിച്ചാൽ സാമ്പത്തികം ഉൾപ്പെടെ ഗുണാനുഭവങ്ങൾ ഉണ്ടാകും.

പൂയം, അനിഴം, ഉത്രട്ടാതി നക്ഷത്രക്കാർ ജനിക്കുന്നതു ശനിദശയിലാണ്. ഇവരുടെ ജന്മാധിപനായ ശനി ഇപ്പോൾ ഭാഗ്യപ്രദമാണ് ഗോചരാൽ. അതിനാൽ ചന്ദ്രൻ, സൂര്യൻ, ചൊവ്വ ദശയല്ലാത്തവർക്ക് ഈശ്വരാധീനം കൂടിയുണ്ടെങ്കിൽ ചിരകാലമായി പ്രതീക്ഷിക്കുന്ന പല കാര്യങ്ങളും നിറവേറ്റി ജീവിതം സഫലമാക്കാൻ സാധിക്കും. ഇതിൽ അനിഴത്തിനു ശനി ജന്മത്തിലാണ്. അതിന്റെ ശ്രദ്ധയും ജാഗ്രതയും കാണിക്കണം.

ആയില്യം, തൃക്കേട്ട, രേവതിയിൽ കേട്ടയ്ക്ക് ഏഴരാണ്ട ശനിയാണ്. ഇതിൽ ചൊവ്വ, രാഹു, ശനി ദശ അനുഭവിക്കുന്നവർ പ്രത്യേകം ശ്രദ്ധിക്കണം. നിസ്സാരകാര്യങ്ങൾക്കു പോലും അപവാദവും കേസും മറ്റും ഉണ്ടാകാം. അതിനാൽ ഈശ്വരാധീനം വർധിപ്പിച്ചാൽ ഗുണപരമായ മുന്നേറ്റം ഉണ്ടാകും.

Your Rating:

POST YOUR COMMENTS

In order to prevent misuse of this functionality your IP address is traced

Characters remaining (3000)

Disclaimer 

Fill in your details:

Name :

Email :

Location :

Enter the letters from image :

You have already approved this comment.

You have already marked this comment as offensive

Disclaimer