Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അഹല്യയെന്തു പിഴച്ചു,കല്ലായി മാറാൻ...?

Ahallya

പാവം അഹല്യ ചെയ്ത തെറ്റെന്ത്? സ്വന്തം ഭർത്താവായ ഗൗതമമഹർഷി തന്നെയല്ലേ അഹല്യയെ ശപിച്ചു കല്ലാക്കി മാറ്റിയത്. ഗൗതമമഹർഷിക്ക് അതിനു ‘ന്യായവും’ പറയാനുണ്ട്: ‘‘കാമകിങ്കരി, ശിലാരൂപവും കൈക്കൊണ്ടു നീ രാമപാദാബ്ജം ധ്യാനിച്ചിവിടെ വസിക്കണം’’ എന്നാണു മഹർഷി പത്നിയായ അഹല്യയ്ക്കു നൽകിയ ശാപം. കാമകിങ്കരി, നീ കല്ലായി മാറട്ടെ എന്ന്‌. താൻ ആശ്രമത്തിനു പുറത്തു പോയപ്പോൾ സാക്ഷാൽ ദേവേന്ദ്രനെ അകത്തുകയറ്റി തന്നെ വഞ്ചിച്ചുവെന്നാണു സ്വന്തം ഭാര്യയെക്കുറിച്ചുള്ള കുറ്റാരോപണം. അതിനുള്ള സാഹചര്യത്തെളിവുകളെല്ലാം ഗൗതമന്റെ മുന്നിലുണ്ടുതാനും. പുലർച്ചെ എണീറ്റു കുളിക്കാൻ പോയതാണ്. തിരിച്ചുവരുമ്പോഴാണല്ലോ ഭാര്യയുടെ അടുത്തുനിന്നു സാക്ഷാൽ ദേവേന്ദ്രൻ എണീറ്റുപോകുന്നതു മഹർഷി കണ്ടത്. ഇതിൽപ്പരം തെളിവെന്തു വേണം?

പക്ഷേ, അഹല്യയെപ്പോലും വഞ്ചിക്കുകയായിരുന്നുവല്ലോ ദേവേന്ദ്രൻ. ഗൗതമമഹർഷിയുടെ വേഷത്തിലും ഭാവത്തിലും രഹസ്യമായി എത്തി താനുറങ്ങുമ്പോൾ അരികെ വന്നുകിടന്നതു ദേവേന്ദ്രനാണെന്ന് ആ പതിവ്രതയെങ്ങനെ തിരിച്ചറിയും? ഏതായാലും ആ രാത്രിയുടെ അന്ത്യയാമത്തിൽ ഗൗതമൻ– അഹല്യ ദമ്പതിമാരുടെ ജീവിതത്തിൽ സംശയത്തിന്റെ കരിമ്പടം വീണു എന്നതു യാഥാർഥ്യം. ആ സംശയം അഹല്യയെ എത്തിച്ചതു കല്ലിന്റെ രൂപത്തിലേക്കാണ്. ചെയ്തു കുറ്റത്തിനു ദേവേന്ദ്രനും കിട്ടി ശാപം. അതു ത്രേതായുഗത്തിലെ കഥ.

ഇന്നുമിവിടെ എത്രയോ അഹല്യമാർ ദുർവിധിയുടെ ശാപമേറ്റു കല്ലായിക്കഴിയുന്നു. ശിലയായി മാറിയ അഹല്യ രാമപാദസ്പർശനത്തോടെയാണു ശാപമോചനം നേടുന്നത്. ദുരിതങ്ങളുടെ പാരമ്യത്തിൽ കണ്ണീരുറച്ചു കല്ലായി മാറിയാലും സ്ത്രീയുടെ കണ്ണീരൊപ്പാൻ, അവർക്കു പുതുജീവനേകാൻ, ഈശ്വരനുണ്ട് എന്നു രാമകഥ നമ്മെ ഓർമിപ്പിക്കുകയാണ്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.