Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മൃഗങ്ങളെ സ്വപ്നം കണ്ടാൽ...

Dream

ദിവസവും നമ്മൾ പല സ്വപ്നങ്ങളും കാണുന്നു. ചില ആഗ്രഹങ്ങൾ സ്വപ്നങ്ങളിലൂടെ സാക്ഷാത്കരിക്കുകയും ചെയ്യുന്നു. ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ട സ്വപ്നങ്ങളും അതില്‍ പെടുന്നു. ഭയപ്പെടുത്തുന്നതും സന്തോഷകരമായതും ദുഃഖകരമായതുമായ പലതരം സ്വപ്നങ്ങളും ഉണ്ട്. എന്നാൽ ഇതിനൊക്കെ ചില അർഥങ്ങളുണ്ട്. ചിലതു നമുക്കു കിട്ടുന്ന സൂചനകളാകും.

സാധാരണ രീതിയിൽ വളർത്തുമൃഗങ്ങളെ കാണുന്നതു സമാധാനത്തിന്റെയും സന്തോഷത്തിന്റെയും സൂചനയാണ്. കാട്ടുമൃഗങ്ങളെ കാണുന്നതു ശത്രുവിനെയും പ്രതിബന്ധങ്ങളെയും ആണു സൂചിപ്പിക്കുന്നത്. ഇവയുമായി ബന്ധപ്പെട്ട് മനസ്സിലുണ്ടാകുന്ന വിചാരങ്ങളാണു സ്വപ്നമായി തീരുന്നത് എന്നാണു മനശ്ശാസ്ത്രം പറയുന്നത്.

സ്വപ്നഫലങ്ങളും ഇതിനോടു സമാനമായിത്തന്നെയാണു വരുന്നത്. ആരോഗ്യസ്ഥിതിയും ശാരീരികാവശ്യങ്ങളും സ്വപ്നങ്ങളിലൂടെ പുറത്തുവരും. ശ്വാസം മുട്ടലുള്ളപ്പോൾ, മുറി അടച്ചു കിടക്കുമ്പോൾ, നെഞ്ചത്തു കട്ടിയുള്ള കമ്പിളിയോ തലയിണയോ വച്ചു കിടക്കുമ്പോഴൊക്കെ ആണ് ആനയെ സ്വപ്നം കാണുന്നത്, പ്രത്യേകിച്ച് ആന ഓടിക്കുന്ന സ്വപ്നം കാണുന്നത്.

ആന ഐശ്വര്യവും ഭാഗ്യവും നൽകും എന്നും വിശ്വസിക്കപ്പെടുന്നു. മുതലയെ കാണുന്നതു നമുക്കു ശത്രുക്കളുണ്ട് എന്ന സൂചനയാണ്. കൂടുതൽ മുതലയുണ്ടെങ്കിൽ ഇടപാടുകളിൽ പ്രത്യേകം ശ്രദ്ധ ആവശ്യമാണ്. കുഞ്ഞുമൃഗങ്ങൾ പുതിയ ആശയങ്ങൾ നൽകും. കുരങ്ങിനെ കാണുന്നതു സഹപ്രവർത്തകരെയും സുഹൃത്തുക്കളെയും സൂക്ഷിക്കണം എന്നതാണ്. കാട്ടുപന്നിയെ ഓടിക്കുന്നതോ അതു നിങ്ങളെ ഓടിച്ചിടുന്നതോ ആണു സ്വപ്നം എങ്കിൽ ആഗ്രഹിക്കുന്ന കാര്യം നടക്കാതെ നിരാശപ്പെടേണ്ടിവരും. കാട്ടുപന്നിയെ കൊല്ലുന്നതാണു കാണുന്നത് എങ്കിൽ തൊഴിൽരംഗത്തെ അഭിവൃദ്ധിയെ ആണു സൂചിപ്പിക്കുന്നത്.

വവ്വാലുകൾ എന്നും ദുഃസൂചന തരുന്നവയാണ്. വ്യക്തിബന്ധങ്ങളിലും സാമ്പത്തികമായും അപ്രതീക്ഷിത പ്രതിസന്ധി ഉണ്ടാകും. കാള വിദ്വേഷത്തെയും, അസഹിഷ്ണുതയെയും വിളിച്ചോതുന്നു. ഒട്ടകങ്ങൾ ക്ഷമയുടെയും സ്ഥിരോത്സാഹത്തിന്റെയും ലക്ഷണമാണ് നൽകുന്നത്. കുതിര യാത്രയെ സൂചിപ്പിക്കുന്നു. സിംഹം അധികാരപ്രാപ്തിയെ കാണിക്കുന്നു. പൂച്ചയെ സ്വപ്നം കണ്ടാൽ പൂച്ചയ്ക്കുള്ള ഏതോ ഗുണം നിങ്ങൾ ഉപയോഗപ്പെടുത്തുന്നില്ല എന്നതാണു വ്യക്തമാക്കുന്നത്.

ഭക്തന്മാർ ഇത്തരത്തിൽ അല്ലാതുള്ള വ്യാഖ്യാനങ്ങളും സ്വപ്നങ്ങൾക്കു നൽകാറുണ്ട്. കാളയെ സ്വപ്നം കാണുന്നതു ശിവനുമായി ബന്ധപ്പെടുത്തിയാണ്‌. ആനയെ കാണുന്നതു ഗണപതിയുമായും പാമ്പിനെ കാണുന്നതു സുബ്രഹ്മണ്യനുമായും സിംഹത്തെ കാണുന്നതു ഭഗവതിയുമായും ബന്ധപ്പെട്ട നേർച്ചകളുടെ ഓർ‌മപ്പെടുത്തലാണ് എന്നാണു പറയുന്നത്.

ലേഖകൻ

Dr. P. B. Rajesh

Rama Nivas

Poovathum parambil

Near ESI Dispensary

Eloor East

Udyogamandal P.O

Ernakulam 683501

email : rajeshastro1963@gmail.com...

Phone : 9846033337

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.