Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുഞ്ഞിന് ആദ്യമായി അന്നം നൽകുമ്പോൾ ശ്രദ്ധിക്കാൻ

annaprasanam

''അന്നപ്രാശം ''ഷഷ്ഠേ മാസ്യശനം എന്ന പ്രമാണ പ്രകാരം ആറാം മാസത്തിലാണ് കുഞ്ഞുങ്ങൾക്ക് ആദ്യമായി അന്നം നല്‍കേണ്ടത്. ഈശ്വര വിശ്വാസത്തോടെ ഭക്തിപൂര്‍വ്വം അന്നം നല്‍കുന്ന ഈ കര്‍മ്മത്തെ അന്നപ്രാശ സംസ്കാരം എന്ന് വിളിക്കുന്നു. നിലവിളക്കു കത്തിച്ച് സുഗന്ധ ദ്രവ്യങ്ങളും ജ്വലിപ്പിച്ച് പാകം ചെയ്ത അന്നത്തില്‍ തേന്‍ തൈര് നെയ്യ് എന്നിവ ചേര്‍ത്താണ് ഭഗവാന് നിവേദിക്കേണ്ടത്. ശേഷം ഇത് ശിശുവിന് നല്‍കണം.

ഈ സത്കര്‍മ്മത്തിന് മാതാപിതാക്കളും ബന്ധുക്കളും ആത്മ മിത്രങ്ങളും പങ്കുകൊള്ളേണ്ടതാണ്. അതിനു ശേഷം വന്നു കൂടിയവര്‍ ''ഓം ത്വം അന്നപതിരാന്നതോ വര്‍ത്തമാനോ ഭൂയാഃ ''എന്നു പറഞ്ഞ് കുട്ടിയെ അനുഗ്രഹിക്കണം. ഈ ദിവസത്തില്‍ സാധുക്കള്‍ക്ക് അന്നദാനം നല്‍കുന്നത് ഉത്തമമാണെന്ന് ആചാര്യമതം.കുഞ്ഞുങ്ങൾക്ക് ചോറൂണ് നടത്തുന്നതെപ്പോൾ?

ലേഖകൻ

ഒ.കെ പ്രമോദ് പണിക്കര്‍ പെരിങ്ങോട് (സൂര്യഗായത്രി ജ്യോതിഷ ഗവേഷണകേന്ദ്രം )

കൂറ്റനാട് -വഴി

പാലക്കാട് -ജില്ല ഫോണ്‍-9846 309646 8547 019646

Email - pramodpanickerpgd87 @gmail .com

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.