Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഐശ്വര്യത്തിന് അഷ്ടലക്ഷ്മീപൂജ

ജ്യോതിഷം

ഒരു വ്യക്തിയുടെ സമ്പൂർണമായ ഐശ്വര്യത്തിനും അഭീഷ്ടഫലസിദ്ധിക്കും അഷ്ടലക്ഷ്മീപൂജ ഫലപ്രദമാകുമെന്നു പുരാണങ്ങളിൽ പറയുന്നു. വിഷ്ണുപത്നിയായ ലക്ഷ്മി ഐശ്വര്യത്തിന്റെ പ്രതീകമായി കണക്കാക്കപ്പെടുന്നു എങ്കിലും, അംശാവതാരമായി കണക്കാക്കപ്പെടുന്നതാണ് അഷ്ടലക്ഷ്മീ സങ്കൽപം. പുരാണമനുസരിച്ചു മഹാലക്ഷ്മിയെ എട്ടു രൂപങ്ങളില്‍ ആരാധിക്കുന്നു. 

1. ആദിലക്ഷ്മി – വൈകുണ്ഠത്തില്‍ വസിക്കുന്ന ലക്ഷ്മീരൂപം. ഐശ്വര്യദായിനിയാണ് ആദിലക്ഷ്മി.  

2. ധാന്യലക്ഷ്മി - ധന്യസമൃദ്ധിയുടെ പര്യായമാണ് ധാന്യലക്ഷ്മി. ഭക്ഷണവും ആരോഗ്യവും നല്കി അനുഗ്രഹിക്കുന്നു. 

3. ധൈര്യലക്ഷ്മി - ഒരു വ്യക്തിയിൽ ധൈര്യത്തിന്റെയും ശക്തിയുടെയും പ്രതിഫലനമുണ്ടാക്കുന്നത് ധൈര്യലക്ഷ്മി. 

4. ഗജലക്ഷ്മി - പാലാഴിമഥനസമയത്ത് ഉയര്‍ന്നുവന്ന ലക്ഷ്മീരൂപമാണ് ഗജലക്ഷ്മി. ലക്ഷ്മീദേവിയുടെ കയ്യില്‍ താമരയും ഇരുവശത്തും ആനകളും ഉണ്ട്. 

5. സന്താനലക്ഷ്മി - ദീര്‍ഘായുസ്സും ബുദ്ധിയുമുള്ള ഉത്തമ  സന്താനങ്ങളെ നല്കി ദമ്പതികളെ അനുഗ്രഹിക്കുന്നു. 

6. വിജയലക്ഷ്മി- ജീവിതപ്രതിസന്ധികളില്‍ വിജയം നേടാന്‍ പ്രാപ്തരാക്കുന്നു. വിദ്യാവിജയം, ജീവിതവിജയം എന്നിവയ്ക്കായി വിജയലക്ഷ്മിയെ പൂജിക്കാം. 

7. ധനലക്ഷ്മി - സമ്പത്തിന്റെ പര്യായമാണ് ധനലക്ഷ്മി. എത്ര കഠിനാധ്വാനം ചെയ്താലും ധനലക്ഷ്മി പ്രസാദിക്കാതെ കയ്യിൽ ധനം നിലനിൽക്കുകയില്ല  

8. വിദ്യാലക്ഷ്മി- സകല അറിവുകളുടെയും കലവറയാണ് വിദ്യാലക്ഷ്മി. സരസ്വതീദേവിക്ക് സമാനമായാണ് വിദ്യാലക്ഷ്മിയെ പൂജിക്കേണ്ടത്.

അഷ്ടലക്ഷ്മീപ്രീതിക്കായി സന്ധ്യാകാലങ്ങളിൽ നിലവിളക്കിനു മുന്നിൽ അഷ്ടലക്ഷ്മീസ്തോത്രം ചൊല്ലി ആരാധിക്കണം. 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.