Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കണ്ണ് തുടിച്ചാൽ പണം കിട്ടുമോ?

കണ്ണ് Representative Image

നമ്മുടെ ശരീരത്തിലെ ഓരോ ഭാഗങ്ങളും തുടിച്ചാൽ വിവിധ ഫലങ്ങൾ അനുഭവപ്പെടുമെന്ന് വിശ്വസിക്കപ്പെടുന്നു. സ്ത്രീകൾക്ക് പൊതുവെ ഇടതുഭാഗം തുടിക്കുന്നത് ഗുണഫലങ്ങളും വലതുഭാഗം തുടിക്കുന്നത് അശുഭഫലങ്ങളും നൽകുന്നു. പുരുഷൻമാർക്ക് വലതുഭാഗം തുടിക്കുന്നത് ശുഭഫലങ്ങളും ഇടതുഭാഗം തുടിച്ചാൽ അശുഭഫലങ്ങളും ഉണ്ടാകാം.

ശിരസ് തുടിച്ചാൽ വസ്തു ലഭിക്കാൻ സാധ്യത, നെറ്റിത്തടമാണെങ്കിൽ സ്ഥാനലബ്ധി കിട്ടാം, കണ്ണ് തുടിച്ചാൽ ധനം ലഭിക്കാം. നിമിത്ത ശാസ്ത്രത്തിൽ വലതായാലും ഇടതായാലും ഓരോ അവയവത്തിനും പ്രത്യേക ഫലങ്ങളാണ്.

സ്ത്രികൾക്ക് ഇടംകണ്ണിൻ തടം തുടിച്ചാൽ പ്രിയസമാഗമമാണ് ഫലം. എന്നാൽ വലംകണ്ണ് തുടർച്ചയായി തുടിച്ചാൽ സങ്കടത്തിന്റെ സൂചനയാണത്. എല്ലാം കാണുന്ന കണ്ണിന് വരാനിരിക്കുന്നവയും കാണാനുള്ള കഴിവുണ്ട്. അതു സൂചനയായി അറിയിക്കുന്നതിന്റെ ലക്ഷണങ്ങളാണ് കണ്ണിന്റെ തുടിപ്പുകളെന്നാണ് വിശ്വാസം.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.