Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജ്യോതിഷി തരുന്ന ഉപദേശം കേൾക്കാതിരുന്നാൽ!

ജ്യോതിഷം Representative image

വിദ്യാഭ്യാസ വിഷയവുമായി ബന്ധപ്പെട്ട മറ്റൊരു ഉദാഹരണം പറയാം. പതിനഞ്ചു വർഷം മുമ്പാണ്. ഒരാൾ മകന്റെ വിദ്യാഭ്യാസകാര്യവുമായി വന്നു ജാതകം നോക്കി. മനോമാതൃകാരകനായ ചന്ദ്രന് പക്ഷബലം ഇല്ല. അനിഷ്ട സ്ഥിതി ഉണ്ട് താനും.

‘മനോബലം കുറവാണ്. രക്തം കണ്ടാൽ കൈ വിറയ്ക്കും.’ അത് അദ്ദേഹത്തോട് പറഞ്ഞു. പക്ഷേ, അച്ഛന് ഒരേ വാശി. മകനെ ഡോക്ടറാക്കണം.

‘എന്തെങ്കിലും ഒന്ന് ചെയ്താൽ നടക്കുമോ ’ എന്നായി ചോദ്യം. ആ മോഹം ഒഴിവാക്കുകയാകും നല്ലത്. എന്ന് മറുപടി പറഞ്ഞു. അതത്ര ഇഷ്ടമാകാതെയാണ് അദ്ദേഹം പോയത്.

കുറച്ചു നാൾ കഴിഞ്ഞ് പിന്നെയും വന്നു, ഇത്തിരി ഗമയിലാണു സംസാരം. മാർക്ക് കുറവെങ്കിലും പണത്തിന്റെ ബലത്തിൽ അന്യസംസ്ഥാനത്ത് മെഡിക്കൽ സീറ്റ് തരപ്പെടുത്തിയ വിവരം പറഞ്ഞു. 

‘ശരി, ആയിക്കോട്ടെന്ന്’ പറഞ്ഞു പിരിഞ്ഞു. 

ഒരു വർഷം കഴിഞ്ഞു അദ്ദേഹം വീണ്ടും വന്നു.

‘തിരുമേനി പറഞ്ഞത് നേരാ. അവന് അതിലൊരു താൽപര്യവുമില്ല. അത് മതിയാക്കി നാട്ടിലേക്ക് പോന്നു.’

അദ്ദേഹത്തെ ആശ്വസിപ്പിച്ചു വിടുകയാണ് ചെയ്തത്. ഉപദേശം ചോദിക്കാനും അത് കിട്ടിയാൽ സ്വീകരിക്കാനും നല്ല നേരം വേണം.

Your Rating: