Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിരലുകൾ പറയും, നമ്മുടെ സ്വഭാവം

finger-sy Representative image

കൈവിരലുകൾ വ്യക്തിത്വത്തിന്റെ പ്രതിഫലനങ്ങളാണ്. വിരലുകളുടെ മാന്ത്രികത അഭ്രപാളികളിലും കാൻവാസിലും സംഗീതത്തിലും തീർത്ത പ്രതിഭകളെ നമുക്കറിയാം. വിരലുകളുടെ രൂപഭംഗിയും സ്വഭാവവും തമ്മിൽ എന്തെങ്കിലും ബന്ധം ഉണ്ടോ? മൂന്നു തരത്തിലുള്ള വിരലുകളെക്കുറിച്ചാണ് ഇവിടെ പ്രതിപാദിച്ചിരിക്കുന്നത്...

astro-fin

A)

∙വികാരങ്ങൾ ഉള്ളിലൊതുക്കുന്നവരാണിവർ. സദാ വിഷാദത്തിന് അടിമകളാണെങ്കിലും പ്രസന്നഭാവം നടിക്കുന്നവരാണ്. ദുർബലരാണെന്നു കാണിക്കാൻ ഇവർ ഇഷ്ടപ്പെടുന്നില്ല.

∙വികാരഭരിതരാണെങ്കിലും മനസ്സിനിഷ്ടപ്പെട്ടവരെ കണ്ടെത്തിക്കഴിഞ്ഞാൽ ഇവർ കൂടുതൽ സന്തോഷിക്കുന്നു.

∙സത്യസന്ധരായ ഇത്തരക്കാർ മുഖംമൂടികൾ അണിഞ്ഞവരുടെയും നുണയരുടെയും കൂട്ടുകെട്ടു വെറുക്കുന്നു.

∙വികാരങ്ങൾ ഉള്ളിൽ ഒതുക്കാൻ ഇഷ്ടപ്പെടുന്നവരാണിവർ. എത്ര പ്രശ്നമുണ്ടെങ്കിലും അതിശയകരമായ മനശ്ശക്തി ഇവർ പുറമെ കാണിക്കും.

∙പല കാര്യങ്ങളിൽ ഒരേ സമയം വിജയിക്കാൻ ഇവർ‌ക്കു സാധിച്ചെന്നു വരില്ല. അഹങ്കാരികളെന്നു തോന്നിപ്പിക്കുന്ന പെരുമാറ്റമാണു ചിലപ്പോൾ ഇവരിൽ നിന്നു മറ്റുള്ളവർ‌ക്കു നേരിടേണ്ടി വരുന്നേത്.

∙മറ്റുള്ളവരെ സഹായിക്കാൻ ഇവർ എപ്പോഴും സന്നദ്ധരാണ്. ഏറ്റെടുക്കുന്ന കാര്യങ്ങൾ തങ്ങൾക്കിഷ്ടമില്ലെങ്കിൽ കൂടി വിജയകരമായി ഇവർ പൂർത്തിയാക്കും.

∙ നർ‌മങ്ങൾ ആസ്വദിക്കാൻ ഇവർ ഇഷ്ടപ്പെടുന്നു.

∙ സുഹൃത്തുക്കൾ അല്ലാത്തവരുടെ അടുത്ത് തണുപ്പൻ മനോഭാവമായിരിക്കും ഇവരുടേത്, എന്നാൽ അടുത്ത സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും ഇവരുടെ സ്നേഹതീക്ഷ്ണത അനുഭവിക്കാൻ സാധിക്കും.

B)

∙സൗഹൃദങ്ങൾ‌ക്കു വേണ്ടി മുന്നിട്ടിറങ്ങാൻ ഇവർ തയാറല്ല.

∙വിശസ്തരായിരിക്കും. ജീവിതപങ്കാളിക്കു പൂർ‌ണശ്രദ്ധ കൊടുക്കുന്നവരായിരിക്കും.

∙വിശ്വസ്തരായിരിക്കുന്നതുകൊണ്ടു തന്നെ മറ്റുള്ളവരുടെ ക്ഷേമത്തിനു വേണ്ടി അവരെക്കുറിച്ചു തങ്ങൾക്കറിയാവുന്ന കാര്യങ്ങൾ പോലും പറഞ്ഞുനടക്കില്ല. അതുകൊണ്ടുതന്നെ ഇവരെ ആളുകൾ തെറ്റിദ്ധരിക്കാറുണ്ട്. മറ്റുള്ളവരുടെ വികാരങ്ങളെ മാനിക്കുന്നവരാണിവർ.

∙ഏറ്റെടുക്കുന്ന കാര്യങ്ങൾ പൂർ‌ണമായ അർപ്പണത്തോടെ പൂർത്തിയാക്കുന്നവരാണിവർ.

∙ദുഃഖങ്ങൾ ഉള്ളിൽ ഒതുക്കാൻ ഇവർ ഇഷ്ടപ്പെടുന്നു. എത്ര പ്രതികൂലമായ ഘട്ടത്തിലും പ്രസന്നഭാവം കൈവിടാതെ ശ്രദ്ധിക്കുന്നു. പ്രതിസന്ധികളെ ശാന്തതയോടെ ഇവർ നേരിടും.

C)

∙മറ്റുള്ളവർ വേദനിപ്പിച്ചതു പെട്ടെന്നു മറക്കാനും ക്ഷമിക്കാനും ഇവർക്കു കഴിയും.

∙അപരിചിതമായ സാഹചര്യങ്ങൾ ഇവരെ അലട്ടും. പുതിയ കാര്യങ്ങൾ കൈകാര്യം ചെയ്യാൻ ഇവർക്കു ബുദ്ധിമുട്ടായിരിക്കും.

∙മറ്റുള്ളവരുടെ അഭിപ്രായങ്ങൾ മാനിക്കുന്നവരായിരിക്കും.

∙വാഗ്വാദങ്ങളിൽ വിട്ടുകൊടുക്കാൻ ഇവർ‌ തയാറാകില്ല, മറ്റുള്ളവരെ വേദനിപ്പിച്ചെന്നു തോന്നിയാൽ ആദ്യം തന്നെ ക്ഷമ പറയാനും ഇവർ തയാറാകും.

∙വ്യക്തിപരമായ പ്രശ്നങ്ങൾ മറ്റുള്ളവരെ അറിയിക്കാതെ ഉള്ളിലൊതുക്കാൻ ഇവർ ഇഷ്ടപ്പെടുന്നു.

∙നേരെ വാ നേരെ പോ പ്രകൃതക്കാരായിരിക്കും. തങ്ങളുടെ ഇഷ്ടാനിഷ്ടങ്ങളെക്കുറിച്ചു വ്യക്തമായ കാഴ്ചപ്പാടുകൾ ഇവർക്കുണ്ട്. ആശ്രയിക്കുന്നവർക്ക് ഇവർ വിശ്വസ്തരായിരിക്കും.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.