Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പൂജകളാവാം; ഒപ്പം ചികിത്സയും വേണം

prayer-time

എന്റെ മകന്റെ കാര്യം അറിയുന്നതിനാണ്. 1977 സെപ്റ്റംബർ 18 നു രാവിലെ 8.20 ആണ് അവൻ ജനിച്ചത്. കഴിഞ്ഞ രണ്ടു വർഷക്കാലമായി എന്നും ഓരോരോ അസുഖങ്ങളാണ്. ധാരാളം പൂജകളും വഴിപാടുകളും നടത്തിയിട്ടും ഫലം ഉണ്ടാകു ന്നില്ല. എന്തു ചെയ്യണം?

ഭാർഗവമേനോൻ, തിരൂർ

അങ്ങയുടെ മകന്റെ നക്ഷത്രം വിശാഖമാണ്. കഴിഞ്ഞ രണ്ടു വർഷമായി ഏഴര ശനിയും കേതുർദശാകാലവും ആയിരുന്നു. ഏഴര ശനിയുടെ കാഠിന്യം അൽ‌പം കുറഞ്ഞു എങ്കിലും കേതുർദശ തുടരുന്നുണ്ട്. കേതുർദശയുടെ ഫലത്തിൽ ആരോഗ്യപരമായ ബുദ്ധിമുട്ടുകൾ ഏറെ ഉണ്ടാകും എന്നു പറയുന്നുണ്ട്. താങ്കളുടെ മകന്റെ ജാതകത്തിൽ കേതുവിന്റെ സ്ഥിതി ആറാം ഭാവത്തിലാണ്. ആറ് എന്ന ഭാവം കൊണ്ടാണു ജ്യോതിഷത്തിൽ രോഗകാര്യങ്ങളെപ്പറ്റി ചിന്തിക്കുന്നതും. 2017 ഡിസംബർ 14 വരെയുളള കാലയളവ് ഏറെ ശ്രദ്ധിക്കണം. ഇതൊക്കെ ജ്യോതിഷപരമായ സൂചനകളാണ്. അത്തരത്തിൽ രോഗബാധ എന്ന തോന്നൽ ഉണ്ടായാൽ അതിനു പൂജയും വഴിപാടുകളും ആകാം. അതോടൊപ്പം മതിയായ ചികിത്സ തേടുന്നതിനും ശ്രമിക്കുക. പൂജയും മറ്റും കൊണ്ടു മാത്രം രോഗങ്ങൾ മാറ്റാൻ കഴിയും എന്ന വിശ്വാസം തിരുത്തുക. അടിയന്തിരമായി മകനു ചികിത്സ നൽകുക.

Your Rating: