Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വ്യാഴദശയിൽ മഹാവിഷ്ണു

മഹാവിഷ്ണു

വ്യാഴം അനുകൂല സ്ഥാനത്തായാൽ വ്യാഴ ദശാകാലത്ത് സർവകാര്യ വിജയം. ധനസമൃദ്ധി, മറ്റുളളവരുടെ ആദരവ് എന്നിവയുണ്ടാകാം. പ്രതികൂല സ്ഥാനത്തെങ്കിൽ ശത്രുവർധന, പുത്രശോകം, കഫരോഗങ്ങൾ, ധനനാശം ഇവ ഫലം. വ്യാഴം പ്രതികൂല സ്ഥാനത്ത് നിൽക്കുന്നവർക്ക് ഈശ്വരവിശ്വാസം കുറവായിരിക്കും. വിഷാദഭാവം സദാ ഉണ്ടായിരിക്കും. കുട്ടികളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും സന്തോഷാനുഭവം കുറവ്. കരൾരോഗങ്ങൾ, പ്രമേഹം, പാൻക്രിയാസ് തകരാറുകൾ ഇവയ്ക്കു സാധ്യത.

ജീവിതരീതി:

കഴിവിന് അപ്പുറമുളള വാഗ്ദാനങ്ങൾ കൊടുക്കരുത്. ഊഹകച്ചവടത്തിൽ ഏർപ്പെടരുത്. ഈശ്വരഭക്തി, സാമൂഹിക സേവനം ഇവയ്ക്കു പ്രാധാന്യം നൽകുക.

പൂജകൾ:

വ്യാഴദോഷ ശാന്തിക്കായി മഹാവിഷ്ണുവിനെയാണ് ഭജിക്കേണ്ടത്. വ്യാഴസ്തോത്രങ്ങളും വിഷ്ണു സ്തോത്രങ്ങളും ജപിക്കാം. വ്യാഴാഴ്ച വ്രതം എടുക്കാം. വിഷ്ണുക്ഷേത്ര ദർശനം നടത്താം. വ്യാഴ ദശാകാലത്ത് ശത്രു ദോഷം വന്നാൽ മഹാസുദർശനഹോമം പരിഹാരമായി പറയുന്നു. വീട്ടിൽ മഞ്ഞ പൂക്കൾ വിരിയുന്ന ചെടികൾ നട്ടുവളർത്തുക.

വസ്ത്രധാരണം:

മഞ്ഞ വസ്ത്രങ്ങളാണ് ധരിക്കേണ്ടത്.

പുഷ്പധാരണം:

മഞ്ഞച്ചെത്തി, മഞ്ഞ മന്ദാരം, മഞ്ഞ അരളി എന്നിവയാണ് വ്യാഴ പ്രീതിക്കായി ചൂടേണ്ടത്.

ലേഖകൻ

ഡോ. കെ. ബാലകൃഷ്ണ വാരിയർ (റിട്ട. പ്രഫസർ ഓഫ് ഫിസിക്സ്)

അഖില കേരള ജ്യോതിശാസ്ത്രമണ്ഡലം പ്രസി‍ഡന്റ്

Your Rating: