Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സന്താനലബ്ധിക്ക് ജ്യോതിഷം സഹായിക്കുമോ?

അസ്ട്രോളജി

സന്താനങ്ങൾ ഉണ്ടാവാത്ത സങ്കടവുമായി ആളുകൾ വരാറുണ്ട്. ജപത്തിനും പൂജയ്ക്കും ഹോമത്തിനുമൊപ്പം ഔഷധവും പ്രധാനമാണ്. മൂന്ന് ഐവിഎഫ് കഴിഞ്ഞു. നാലാമത്തേതിനു നോക്കുകയാണ്. അതിനു നല്ല നേരമാണോ, എന്നൊക്കെയാകും ചോദ്യം. ‘അത് വേണോ, ക്ഷിപ്ര ചികിൽസ നിങ്ങൾക്ക് ഫലം തരില്ലെന്നാണ് കാണുന്നത്’. അപ്പോൾ അവർ പറയും. ഡോക്ടറുടെ അപ്പോയിൻമെന്റ് കിട്ടിയിട്ടുണ്ട്. പിന്നെ, അതും പരാജയപ്പെട്ടു കഴിഞ്ഞ് വീണ്ടും വരും. കാരണം അനുഭവത്തിൽ വരുമ്പോഴാണ് പലർക്കും ശാസ്ത്രം  സത്യമായി തോന്നുന്നത്.

സൂര്യൻ ആറിലോ എട്ടിലോ പന്ത്രണ്ടിലോ ആണെങ്കിൽ സാവധാനം ഫലം കിട്ടാനേ സാധ്യതയുളളൂ. അങ്ങനെയുളളവർക്ക് ആയുർവേദമോ ഹോമിയോപ്പതിയോ പ്രകൃതി ചികിൽസയോ ആകും ഉചിതം. നാലിൽ‌ ആണെങ്കിൽ ശസ്ത്രക്രിയയോടെ ഫലപ്രാപ്തി എന്നു പറയാം. അങ്ങനെയുളളവർക്ക് ക്ഷിപ്രചികിൽസ നന്നെന്ന് പറയാം. ചികിൽസയ്ക്കൊപ്പം പൂജയും ജപവുമൊക്കെ നിർദേശിക്കാറുണ്ട്. സന്താനലബ്ധിക്കു മാത്രമല്ല. സന്താനങ്ങൾക്ക് നേർബുദ്ധിക്കും അഭിവൃദ്ധിക്കും സന്താനഗോപാല മന്ത്രം ജപിക്കുന്നത് നല്ലതാണ്. മന്ത്രജപത്തിൽ ശ്രദ്ധിക്കേണ്ട കാര്യം ഉച്ചാരണ ശുദ്ധിയാണ്.

Your Rating: