Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നല്ല നാളു നോക്കി പുതുവസ്ത്രമണിയാം

New Dress Representative image

പുതുവസ്ത്രം വാങ്ങി ഏതെങ്കിലും ഒരു ദിവസം ഇട്ടാൽ പോരേ? അതിനു സമയവും കാലവുമൊക്കെ നോക്കേണ്ടതുണ്ടോ? പലരുടെയും മനസ്സിൽ ഉയരുന്ന ചോദ്യമാണിത്. നല്ല ദിവസം നോക്കി പുതിയ വസ്ത്രമണിഞ്ഞാൽ നല്ല ഫലം ലഭിക്കുമെന്നും മറ്റു ചില ദിവസങ്ങളിൽ പുതിയ വസ്ത്രം ധരിച്ചാൽ മോശം ഫലം ലഭിക്കുമെന്നുമാണു വിശ്വാസം. നക്ഷത്രമനുസരിച്ചും ദിവസമനുസരിച്ചും പുതിയ വസ്ത്രം ധരിക്കാൻ അനുയോജ്യമായവ ഏതെല്ലാമാണെന്നു നോക്കാം.

നക്ഷത്രമനുസരിച്ചുള്ള ഫലങ്ങൾ:

അശ്വതി- ഈ നാളിൽ പുതിയ വസ്ത്രം ധരിച്ചാൽ നേട്ടങ്ങളാണു ഫലം

ഭരണി - ഈ നാളിൽ പുതുവസ്ത്രം ധരിക്കാതിരിക്കുന്നതാണ് ഉത്തമം. കഷ്ടനഷ്ടങ്ങളാണു ഫലം.

കാർത്തിക - അപകട സാധ്യതയാണു ഫലം

രോഹിണി - ഈ നാളിൽ പുതിയ വസ്ത്രം ധരിക്കുന്നതു നല്ല ഫലം പ്രദാനം ചെയ്യും. വിവിധ മേഖലകളിലുള്ള നേട്ടമാണു ഫലം.

മകയിരം - ഈ നാളിൽ പുതിയ വസ്ത്രം ധരിക്കരുത്. അപകടമാണു ഫലം.

തിരുവാതിര - നല്ല ആരോഗ്യമാണു ലക്ഷ്യമെങ്കിൽ തിരുവാതിര ദിവസം പുതുവസ്ത്രമണിയാം.

പുണർതം - സമ്പത്തും ഐശ്വര്യവും സ്വന്തമാക്കാൻ പുണർതം നാളിൽ പുതുവസ്ത്രമിടുന്നതു സഹായിക്കും.

പൂയം- ഈ നാളിൽ പുതുവസ്ത്രമിടുന്നത് സമ്പത്തു പ്രദാനം ചെയ്യും.

ആയില്യം - ആയില്യം നാൾ‌ പൊതുവെ ശുഭകാര്യങ്ങൾക്ക് അനുയോജ്യമല്ല. ഈ നാളിൽ പുതിയ വസ്ത്രം ധരിച്ചാൽ പട്ടിണിയും പരിവട്ടവുമാണു ഫലം.

മകം - രോഗദുരിതങ്ങളാണു ഈ നാളിൽ പുതിയ വസ്ത്രം ധരിച്ചാലുള്ള ഫലം.

പൂരം - കഷ്ടനഷ്ടങ്ങളും രോഗദുരിതങ്ങളും പ്രദാനം ചെയ്യുമെന്നതിനാൽ പൂരം നാളും പുതുവസ്ത്രം ധരിക്കാൻ അനുയോജ്യമല്ല.

ഉത്രം- നേട്ടങ്ങളും വിജയവുമാണു ലക്ഷ്യമെങ്കിൽ ഉത്രം നാളിൽ പുതുവസ്ത്രം ധരിക്കാം.

അത്തം - ഈ നാളിൽ പുതുവസ്ത്രമണിഞ്ഞാൽ ഏതു മേഖലയിലും വിജയം ഉറപ്പാക്കാം.

ചിത്തിര - നേട്ടങ്ങൾ കൈവരിക്കാൻ ആഗ്രഹമുണ്ടെങ്കിൽ ചിത്തിര നാളിൽ പുതിയ വസ്ത്രം ധരിക്കാം.

ചോതി- ഈ നാളിൽ പുതുവസ്ത്രം ധരിച്ചാൽ ശുഭവാർത്തകൾ കേൾക്കും.

വിശാഖം- ഈ നാളിൽ പുതുവസ്ത്രമണിയുന്നതു മാനസിക സന്തോഷം പ്രദാനം ചെയ്യും.

അനിഴം- അനിഴം നാളിൽ പുതുവസ്ത്രമണിയുന്നതു സന്തോഷം പ്രദാനം ചെയ്യും.

തൃക്കേട്ട- സാമ്പത്തികനഷ്ടം ഉണ്ടാകുമെന്നതിനാൽ ഈ നാളില്‍ പുതുവസ്ത്രം ധരിക്കാതിരിക്കുന്നതാണ് ഉത്തമം.

മൂലം- ഈ നാളിൽ പുതുവസ്ത്രം ധരിക്കുന്നതു ശത്രുക്കളിൽ നിന്നുള്ള ഉപദ്രവം ക്ഷണിച്ചുവരുത്തും.

പൂരാടം- ഈ നാളിൽ പുതുവസ്ത്രം ധരിച്ചാൽ രോഗദുരിതങ്ങളാണു ഫലം.

ഉത്രാടം- സൗഭാഗ്യം നേടാൻ ഉത്രാടം നാളിൽ പുതുവസ്ത്രമണിയാം.

തിരുവോണം- ഈ നാളിൽ പുതുവസ്ത്രമണിയുന്നത് ആരോഗ്യം ക്ഷയിപ്പിക്കും.

അവിട്ടം- അവിട്ടം തവിട്ടിലും തേടുമെന്നാണു ചൊല്ല്. നേട്ടങ്ങൾ കൈവരിക്കാൻ ഈ നാളിൽ പുതുവസ്ത്രം ധരിക്കാം.

ചതയം- മരണഭയമാണ് ഈ നാളിൽ പുതുവസ്ത്രം ധരിച്ചാലുള്ള ഫലം.

പൂരുരുട്ടാതി - ഈ നാളിൽ പുതുവസ്ത്രമണിഞ്ഞാൽ ശത്രുദോഷമാണു ഫലം.

ഉതൃട്ടാതി - സാമ്പത്തികാഭിവൃദ്ധി സ്വന്തമാക്കാൻ ഈ നാളിൽ പുതുവസ്ത്രം ധരിക്കാം.

രേവതി - സാമ്പത്തികനേട്ടവും ജീവിത വിജയവും കൈവരിക്കാൻ രേവതി നാളിൽ പുതുവസ്ത്രമണിയാം.

പുതുവസ്ത്രം ധരിച്ചാലുള്ള ദിവസഫലങ്ങൾ:

ഞായർ - രോഗം

തിങ്കൾ - ദുഃഖം

ചൊവ്വ - ഭയം

ബുധൻ - വിജയം, നേട്ടം

വ്യാഴം - ധനവരവ്

വെള്ളി - സൗഭാഗ്യം

ശനി - ദുഃഖവാർത്തകൾ ശ്രവിക്കും.

Your Rating: