Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നല്ല നേരം അറിയാം

astro-horoscope-time

ശുഭകാര്യങ്ങൾക്ക് ചില നക്ഷത്രങ്ങൾ ഒഴിവാക്കുന്നത് നല്ലതെന്ന് ആചാര്യന്മാർ നിർദേശിച്ചിട്ടുണ്ട്. ഭരണി, തിരുവാതിര, ആയില്യം, പൂരം, പൂരാടം, പൂരുരുട്ടാതി, ത‍ൃക്കേട്ട എന്നീ നക്ഷത്രങ്ങൾ ദീർഘയാത്രകൾക്കും ശുഭകാര്യങ്ങൾക്കു തുടക്കമിടാനും ഒഴിവാക്കുന്നത് നല്ലതെന്നാണ് വിശ്വാസം. പുതിയ വീട് നിർമാണം ആരംഭിക്കാൻ ചിങ്ങം, കുംഭം, മേടം, ഇടവം, തുലാം, വൃശ്ചികം, മകരം എന്നീ മാസങ്ങൾ ഉത്തമമെന്ന് കരുതുന്നു. ജാതകന്റെ ഗ്രഹനിലയിൽ വ്യാഴമോ ശുക്രനോ മാന്ദ്യം ഉള്ളപ്പോൾ ഗൃഹനിർമാണം ആരംഭിക്കാതിരിക്കുന്നതാകും ഉചിതം. കുംഭവും ഇടവവും ആണ് കിണർ കുഴിക്കാൻ ഏറ്റവും ഉത്തമ മാസങ്ങളായി കണക്കാക്കുന്നവ.

Your Rating: