Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പരീക്ഷയിൽ‌ വിജയം നേടാൻ

ganapathy

പരീക്ഷ ഇങ്ങു പടിവാതിലിലെത്തി. കുട്ടികളും രക്ഷിതാക്കളും അധ്യാപകരും ഒക്കെ അരയും തലയും മുറുക്കി അതിനുള്ള തയാറെടുപ്പുകളിലാണ്. കൂടുതൽ മാർക്ക് ലഭിക്കാൻ വേണ്ടി നന്നായി പഠിക്കുന്നുണ്ട് കുട്ടികൾ‌. എന്നാലും ഇനിയും എന്തെങ്കിലും കൂടി ചെയ്യേണ്ടതുണ്ടോ? എന്തൊക്കെ ചെയ്യാമോ അതൊക്കെ ചെയ്തുകൊടുക്കാൻ രക്ഷിതാക്കളും ഒരുക്കമാണ്. വിഘ്നങ്ങൾ ഒഴിവാകാനായി ഗണപതിഹോമം, നാളികേരം ഉടയ്ക്കൽ, കറുകമാല, ഉണ്ണിയപ്പം എന്നിവ നടത്താം. സാക്ഷാൽ കാളിദാസനെ അനുഗ്രഹിച്ച ദേവിയുടെ അനുഗ്രഹം നേടാനായി പായസം, പട്ട് എന്നിവ നൽകാം. ഭാഗ്യം ലഭിക്കാനായി ഭാഗ്യസൂക്തം പുഷ്പാഞ്ജലി നടത്താം.

നാലുമുഖ രുദ്രാക്ഷം ബുധനെയാണു പ്രതിനിധീകരിക്കുന്നത്. വിദ്യാകാരകനായ ബുധന്റെ രുദ്രാക്ഷം ധരിക്കുന്നതു പഠനപുരോഗതിക്കു നല്ലതാണ്. മരതകരത്നവും ധരിക്കാം. രണ്ടുമുഖ രുദ്രാക്ഷം ചന്ദ്രനെയാണു പ്രതിനിധീകരിക്കുന്നത്. മറവി ഉണ്ടാകാതെ എല്ലാം ഓർത്ത് എഴുതാനും മനഃക്ലേശം ഒഴിവാക്കാനും ഇതു നല്ലതാണ്. മുത്തോ ചന്ദ്രകാന്തമോ ധരിക്കാം.

സാരസ്വതഘൃതം, ബ്രഹ്മിഘൃതം തുടങ്ങിയ നെയ്യുകളും സ്വർണഭസ്മവും പഠനപുരോഗതിക്കു നല്ലതാണ്. പഠനമുറിയിൽ ഒരു ഭൂഗോളമാതൃക വയ്ക്കുന്നതും നന്ന്.

ലേഖകൻ

Dr. P. B. Rajesh

Rama Nivas

Poovathum parambil

Near ESI Dispensary

Eloor East

Udyogamandal P.O

Ernakulam 683501

email : rajeshastro1963@gmail.com...

Phone : 9846033337

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.