Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഐശ്വര്യം നേടാന്‍ ഒരു ഉത്തമ മാര്‍ഗ്ഗം

ജ്യോതിഷം

ദാനത്തിന്റെയും പങ്കിടലിന്റെയും മഹത്വം ജീവിതത്തിന് പുതിയ തലം നല്‍കുകയാണ് ചെയ്യുന്നത്. സര്‍വ ഐശ്വര്യങ്ങളും സമാധാനവും ജീവിതത്തില്‍ സ്വാഭാവികമായി കടന്നു വരുന്നതിനുള്ള ഉത്തമ പ്രവൃത്തിയായാണ് ദാനത്തെ വേദങ്ങള്‍ പ്രകീര്‍ത്തിക്കുന്നത്.

സഹവര്‍തിത്വത്തിന്റെയും പങ്കിടലിന്റെയും സംസ്‌കാരമാണ് ലോകത്തെ മുന്നോട്ട് നയിക്കുന്നത്. അതുതന്നെയാണ് പ്രാചീന ഋഷിമാര്‍ വേദങ്ങളിലൂടെ പറഞ്ഞുവച്ചതും. നിസ്വാര്‍ത്ഥതയോടെ ചെയ്യുന്ന ദാനപ്രവൃത്തികള്‍ മനുഷ്യനെ യഥാര്‍ത്ഥത്തില്‍ സമ്പന്നന്‍ ആക്കുന്നു. അവനവന്റെ ഭൗതിക നേട്ടങ്ങള്‍ക്കു വേണ്ടിയാണ് ദാനം ചെയ്യുന്നതെന്ന തോന്നല്‍ ഒരിക്കലും ചെയ്യുന്ന ആള്‍ക്ക് ഉണ്ടാകരുത്. 

അഥര്‍വ വേദത്തിലാണ് ദാനത്തിന്റെ മഹത്വത്തെക്കുറിച്ചുള്ള പ്രധാന മന്ത്രം അടങ്ങിയിട്ടുള്ളത്. 

ഓം ശതഹസ്ത സമാഹര സഹസ്രഹസ്ത സം കിര.

കൃതസ്യ കാര്യസ്യ ചേഹ സ്ഫാതിം സമാവഹ.

നൂറു കൈകള്‍ക്കൊണ്ട് സമാഹരിക്കൂ, ആയിരം കൈകള്‍ക്കൊണ്ട് വിതരണം ചെയ്യുക. അത്തരത്തില്‍ ചെയ്യുന്ന കര്‍മങ്ങളില്‍ സമൃദ്ധി കര കവിഞ്ഞൊഴുകട്ടെ. ന്യായമായി സമ്പാദിക്കുന്ന ധനത്തിന്റെ പത്തില്‍ ഒരു ശതമാനമെങ്കിലും ദാനധര്‍മ പ്രവൃത്തകള്‍ക്കായി ഉപയോഗിക്കേണ്ടതാണ്. 

വളരെ ശ്രദ്ധയോടു കൂടി വേണം ദാനം ചെയ്യാനെന്ന് ഉപനിഷത്ത് മന്ത്രങ്ങളില്‍ വ്യക്തമാക്കുന്നുണ്ട്. ഞാന്‍ കൊടുക്കുന്നു എന്ന ഭാവം ഒരിക്കലും പാടില്ല. ഓം തത് സത് എന്ന ഭാവത്തോടു കൂടി വിനയാര്‍ദ്രമായി വേണം ദാനത്തില്‍ ഏര്‍പ്പെടാന്‍. ആത്യന്തികമായി മനുഷ്യന്റെ നിസ്വാര്‍ത്ഥ ഗുണങ്ങളെ ഉണര്‍ത്താനുള്ള വിദ്യയാണ്. നിര്‍ധനനായിരുന്നിട്ടും ദാനം ചെയ്യുന്നവര്‍ പരമാനന്ദം അനുഭവിക്കുമെന്നാണ് ആചാര്യന്‍മാരുടെ ഭാഷ്യം. 

എന്തായാലും കാശ് കുമിഞ്ഞു കൂട്ടിയിട്ടതുകൊണ്ട് പ്രത്യേകിച്ച് ഒരു സംതൃപ്തിയും ആര്‍ക്കും ലഭിക്കില്ല. അത് മറ്റുള്ളവര്‍ക്ക് ഉപകാരപ്പെടുമെങ്കില്‍ അതാണ് നാം ചെയ്യേണ്ട ഏറ്റവും വലിയ സദ് പ്രവൃത്തി. 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.