Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വേധദോഷം എന്നാലെന്ത്?

astrology-1191

എന്റെ നാൾ ഉത്രട്ടാതിയാണ്. എന്റെ മകന്റെ നാൾ പൂരം. മനോരമയുടെ ഒരു പഞ്ചാംഗത്തിൽ ഉത്രട്ടാതിനാൾ പൂരത്തിനു വേധമാണ്. അതുപോലെതന്നെ പൂരം നാൾ ഉത്രട്ടാതിക്കു വേധമാണ് എന്നു കണ്ടു. എന്താണ് ഈ വേധം? ഇതുകൊണ്ടു വല്ല ദോഷവുമുണ്ടോ? ഇതിനു പരിഹാരം ഉണ്ടോ?

സിറിയക് ജെ, ആലപ്പാട്ട് 

വേധം എന്നാൽ തുളയ്ക്കുക, മുറിക്കുക എന്നാണ് അർഥം. വേധശബ്ദം പലതരത്തിൽ പ്രയോഗിക്കാറുണ്ട്. ഗോചരവേധം, നക്ഷത്രവേധം, ഗൃഹാരംഭവേധം, പൊരുത്തവേധം തുടങ്ങിയവയാണ് ജ്യോതിഷത്തിലെ വേധചിന്തകൾ. ചില ജ്യോതിഷ ഗ്രന്ഥത്തിൽ ക്ഷേത്രത്തിലെ ദേവന്മാർക്കു തമ്മിൽ വേധമുണ്ട് എന്നു പറയുന്നുണ്ട്. ഉപദേവന്മാരുടെ പ്രതിഷ്ഠ നടത്തുമ്പോഴാണ് ഇത്തരം വേധം ചിന്തിക്കുന്നത്.

എന്നാൽ താങ്കൾ പറയുന്ന വേധം പൊരുത്ത വിഷയത്തിൽ ചിന്തിക്കുന്നതാണ്. അശ്വതിയും തൃക്കേട്ടയും ഭരണിയും അനിഴവും തിരുവോണവും തിരുവാതിരയും– അങ്ങനെ കുറച്ചു നക്ഷത്രങ്ങൾ തമ്മിലാണു വേധദോഷം ഉള്ളത്. അതിൽ ഉത്രട്ടാതിയും പൂരവും തമ്മിലും വേധമുണ്ട്. വിവാഹ സംബന്ധമായ കാര്യത്തിനുവേണ്ടി പൊരുത്തം ചിന്തിക്കുമ്പോഴാണ് ഈ വേധദോഷം കണക്കാക്കുന്നത്. വേധ നക്ഷത്രങ്ങളിൽ ഉൾപ്പെട്ടവർ തമ്മിൽ വിവാഹകർമം നടന്നാൽ ധനനഷ്ടം, സ്ഥാനചലനങ്ങൾ, സന്താന ജനനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, ദാരിദ്ര്യം എന്നിവയും ചില പ്രത്യേക ദോഷങ്ങൾ കൂടെ ഉണ്ടായാൽ വൈധവ്യവും പറയുന്നുണ്ട്. ആയതിനാൽ അച്ഛനും മകനുമായ നിങ്ങൾ ഈ വിഷയത്തിൽ ആശങ്കപ്പെടേണ്ട കാര്യമില്ല.

Your Rating: