Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചക്കയിലെത്ര ചുളയുണ്ടെന്ന് പ്രവചിക്കാമോ?

astrologer

ജ്യോതിഷം ഒരു പ്രവചനശാസ്ത്രം മാത്രമായി പലരും ധരിച്ചിരിക്കുന്നു.  അതിന്റെ വിശാലമായ മറ്റു ഉപകാരങ്ങളെ കുറിച്ച് അത്രയധികം ഗൗരവമായി എടുക്കുന്നില്ല.

ഇവിടെ ജ്യോതിഷത്തിലെ പ്രവചനത്തിലെ സത്യത്തെക്കുറിച്ചുളള കാര്യം മാത്രം സൂചിപ്പിക്കുന്നു. അടുത്തിടെ മലബാറിലെ പ്രശസ്ത ജ്യോത്സ്യൻ അദ്ദേഹത്തിന്റെ പൂർവ്വികരുടെ കൃത്യതയെക്കുറിച്ച് സൂചിപ്പിച്ച കൂട്ടത്തിൽ ഒരു കഥ പറയുന്നു.

പൂർവ്വികനായ ഒരു ജ്യോത്സ്യനെ കളിയാക്കാൻ തന്റെ കയ്യിലിരിക്കുന്ന ചക്കയിലെത്ര ചുളയുണ്ടെന്ന് ചോദിച്ചു. ആ ചക്കയിൽ ഒരു ചുളയും ഒരു ചകിണിയും മാത്രമേ ഉളളൂ എന്ന് മറുപടി പറഞ്ഞു. ഇതു കേട്ട് അതിലെ സത്യം കുറേ കൂടി വലിയ തലത്തിൽ തെളിയിക്കാമെന്ന് തീരുമാനിച്ചു. ആ ചക്ക രാജാവിന് കാഴ്ചവയ്ക്കാൻ തീരുമാനിച്ചു.

അയാൾ ചക്കയുമായി രാജകൊട്ടാരത്തിലെത്തി. ചക്ക കണ്ട  രാജാവ് ചോദിച്ചു. ഇതെന്തിനാ ഈ ചക്ക‌? ഇത് അങ്ങേയ്ക്ക് കാഴ്ച വയ്ക്കാൻ’’ കാഴ്ച വയ്ക്കാൻ വേണ്ടി ഈ ചക്കയ്ക്ക് എന്താ മഹത്വം’’ ഇതിൽ ഒരു ചുളയും  ഒരു ചകിണിയുമേ യുളളൂ.  അതെങ്ങനെ നിങ്ങൾക്കറിയാം അത്രേയുളളൂവെന്ന് ഞങ്ങളുടെ നാട്ടിലെ പ്രസിദ്ധനായ ജ്യോത്സ്യൻ പറഞ്ഞു.

ഉടനെ രാജാവ് ചക്ക വെട്ടാൻ പറഞ്ഞു. വെട്ടി നോക്കിയപ്പോൾ പണിക്കർ പറഞ്ഞത് കിറു കൃത്യം. ഒരു  ചുളയും ചകിണിയും മാത്രം. ഉടനെ രാജാവ് ജ്യോത്സനെ വരുത്തി. അഭിനന്ദനം അറിയിച്ചു. എന്നാൽ മന്ത്രിക്ക് ജ്യോത്സന്റെ പ്രവചനത്തിൽ പൂർണ വിശ്വാസം  വന്നില്ല. മന്ത്രി അകത്ത് കയറി ഒരു സാധനം എടുത്തു പൊതിഞ്ഞു പുറത്തിറങ്ങി. ജ്യോത്സ്യരോട് ചോദിച്ചു. ‘‘ഇതെന്താണ്’’ ഉടൻ പണിക്കർ പറഞ്ഞു ‘‘ഇതൊരു ശംഖാണ്’’ എന്നിട്ട് പണിയ്ക്കർ പുറത്തിറങ്ങി. ചുറ്റും നിരീക്ഷിച്ചിട്ടു പറഞ്ഞു ഇതൊരു വലംപിരിശംഖാണ്. 

മന്ത്രിയും ഒപ്പം രാജാവും എല്ലാവരും അത്ഭുതപ്പെട്ടു. എന്നിട്ട് ജ്യോത്സ്യരോട് ചോദിച്ച് അങ്ങ് എങ്ങനെയാണ് കാണാത്ത കാര്യം ഇത്ര കൃത്യമായി പറയുന്നത്.  ‘‘അപ്പോൾ ജ്യോത്സ്യൻ പറഞ്ഞു എല്ലാമറിയുന്ന– അറിയാവുന്ന ഒരു  മഹാചൈതന്യമുണ്ട്.’’ ആ ചൈതന്യത്തിന്റെ അനുഗ്രഹമുണ്ടെങ്കിൽ എല്ലാം സത്യമായി വരും. അതാണതിന്റെ ധൈര്യം – പൊരുൾ. 

ഞാൻ ഈ കഥ സൂചിപ്പിക്കുവാൻ കാരണം ഈ സംഭവം നടന്നിരിക്കാം നടക്കാതെ ചമച്ച കഥയുമാകാം. കഥയിൽ ചോദ്യം വേണ്ടന്നാണല്ലോ പ്രമാണം.

എന്നാൽ ഈ കഥയിൽ  ഒരു സത്യം ഒളിഞ്ഞിരിപ്പുണ്ട്. ഈശ്വര കൃപ അനുഗ്രഹമാണ് പ്രവചനത്തിന്റെ ജ്യോതിഷത്തിന്റെ ജീവാത്മാവും പരമാത്മാവും. അതില്ലെങ്കിൽ ജ്യോത്സ്യന് മറ്റെന്തുണ്ടായിട്ടും കാര്യമില്ല.

ഈ ഈശ്വരനേയും വിറ്റു കാശാക്കുന്ന പരിഹാര കർമ്മികൾക്ക് ഈശ്വരൻ സത്യ സ്വരൂപനാണെങ്കിൽ ഈ അലൗകികാവസ്ഥ കിട്ടുമോ?

ലേഖകൻ

Prof. DESIKOM REGHUNADHAN

DESICOM

Near Sastha Temple Arasuparambu

Nedumangad, TVM-Dist.

Kerala, South India

Pin- 695 541, Tel: 0472 2813401

Your Rating: