Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വൈധവ്യ യോഗം മാറ്റാൻ അമ്പതിനായിരം രൂപയുടെ പൂജ!!!

ജ്യോതിഷ പ്രവചനങ്ങൾ

എല്ലാം ശരിയാക്കിത്തരണം എന്ന് പറഞ്ഞ് ഒരാളും ജ്യോതിഷിയുടെ അടുത്ത് പോവരുത്. അങ്ങനെ ഉറപ്പ് ഒരു ജ്യോതിഷിയും കൊടുക്കരുത്. വിശ്വാസം വേണം. അന്ധവിശ്വാസം പാടില്ല. ആഗ്രഹം ആവാം. അത്യാഗ്രഹം പാടില്ല. പൂജ, വഴിപാട് നിർദേശിക്കുമ്പോൾ ഇന്നയിടത്ത് ഇന്നയാളെക്കൊണ്ട് എന്ന് പറയുകയും അതിനു ഒരു വൻ തുക ചെലവുണ്ടെന്ന് വരികയും ചെയ്താൽ സംശയിക്കേണ്ടിയിരിക്കുന്നു.  ചില പൂജകൾ ചില ക്ഷേത്രങ്ങളിൽ തന്നെ ചെയ്യേണ്ടതായി വരും. അല്ലാത്ത പൂജകൾ നിങ്ങൾക്ക് കൂടുതൽ വിശ്വാസമുളള ഇടത്ത് ചെയ്യൂ എന്നേ നിര്‍ദേശിക്കാറുളളൂ. 

ഇവിടെ വന്ന ഒരാളുടെ അനുഭവം പറയാം. ഭർത്താവ് കാർത്തിക, ഭാര്യ അത്തം. ആകെ പരിഭ്രമിച്ചാണ് അവർ വന്നത്. ‘ഭാര്യയ്ക്ക് വൈധവ്യ യോഗം ഉണ്ട്, അമ്പതിനായിരും രൂപയുടെ പൂജ കഴിക്കണമെന്ന് ഒരു ജ്യോതിഷി പറഞ്ഞു. അതിനു മുമ്പ് വലിയൊരു തുക പൂജകൾക്കായി അവർ ചെലവാക്കിയിരുന്നു. അതു കഴിഞ്ഞാണ് അമ്പതിനായിരം ആവശ്യപ്പെട്ടത്. അപ്പോൾ അവർക്ക് സംശയം തോന്നി.

ജാതകങ്ങൾ നോക്കിയപ്പോൾ മധ്യമരഞ്ജുവില്ല, മറ്റു യാതൊരു ദോഷവുമില്ല. അവരെ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കി സമാധാനിപ്പിച്ച് പറഞ്ഞയച്ചു. ഇത്തരം ചിരുടെ പ്രവൃത്തികൾ ജ്യോതിഷത്തിനു അപചയം വരുത്തുന്നുണ്ട്. എന്നാൽ സാത്വിക വിധികളിലൂടെ ചെയ്യുന്ന ഈശ്വരാർപ്പിതമായ കർമങ്ങൾ ഫലം തരുമെന്ന് ഉറപ്പാണ്.

Your Rating: