Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നാല് പ്രശ്നങ്ങൾക്കുള്ള പരിഹാരം...

astro-0302 Representative image

പ്രധാനമായും എന്തെല്ലാം പ്രശ്നങ്ങൾ പരിഹരിക്കാനാണ് കൂടുതൽ പേരും ജ്യോതിഷ സഹായം തേടുന്നത്? വിദ്യാഭ്യാസം, തൊഴിൽ മേഖല, വിവാഹം, സന്താനദുഃഖം അങ്ങനെയുളള പ്രശ്നങ്ങൾക്കാണ് കൂടുതൽ പേരും ജ്യോതിഷ സഹായം തേടുന്നത്.

രണ്ടു കൊല്ലം മുമ്പ് മാതാപിതാക്കൾ അവരുടെ മകനെയും കൊണ്ടു വന്നു. അവനെ എൻജിനീയറാക്കണം എന്നാണ് അവരുടെ മോഹം. പക്ഷേ, മകൻ തീരെ പഠിക്കുന്നില്ല, മണ്ടനാണ് എന്നാണ് മകൻ തന്നെ കേൾക്കെ അച്ഛനും അമ്മയും പറയുന്നത്. ആദ്യം ഇങ്ങനെ പറയുന്നത് അവസാനിപ്പിക്കൂവെന്ന് അവരോട് പറഞ്ഞു.

‘നോക്കട്ടെ, അതിനു മുമ്പേ വിധി കൽപ്പിക്കാതിരിക്കൂ.’ ഞാൻ ഇത് പറഞ്ഞതോടെ മകനു സംസാരിക്കാനുളള അവസരമായി. ‘എൻജിനീയറിങ് എനിക്ക് ഇഷ്ടമില്ല.’ മകൻ തീർത്തു പറഞ്ഞു. ജാതകം പരിശോധിച്ചപ്പോൾ സാഹിത്യം, ആയുർവേദം അങ്ങനെയുളള പണ്ഡിതവൃത്തിയാണ് കാണുന്നത്. അതേക്കുറിച്ച് പറഞ്ഞു തുടങ്ങിയത് മുഴുമിക്കാൻ പയ്യൻ കാത്തു നിന്നില്ല.

‘എനിക്ക് സംസ്കൃതം പഠിച്ചാൽ മതിയെന്ന് അച്ഛനോടും അമ്മയോടും ഞാൻ പറഞ്ഞതാണ് തിരുമേനി’ മകൻ.

‘ശരിയാണ് നിങ്ങൾക്ക് അതിനുളള യോഗമുണ്ട്.’ പിന്നീട് ആ കുട്ടി പറഞ്ഞത് കേട്ട് അദ്ഭുതം തോന്നി. സംസ്കൃതം പഠിക്കണമെന്നു മാത്രമല്ല, അതിൽ എന്തൊക്കെ ലെവൽ വരെ എവിടെയൊക്കെ പോയി പഠിക്കാമെന്ന് വരെ അവൻ കണ്ടു പിടിച്ചു വച്ചിരിക്കുന്നു. കുട്ടികൾ ജിജ്ഞാസുക്കളാണ്. അധ്യാപനരീതിയിലും രക്ഷിതാക്കളുടെ മനോഭാവത്തിലുമാണ് കുഴപ്പങ്ങൾ കൂടുതൽ. ഇന്ന് ടീച്ചിങ് അല്ലല്ലോ കോച്ചിങ് അല്ലേ. അപ്പോൾ ഒരു കുട്ടിയുടെ മികവ് ഏതിലെന്നു കണ്ടെത്തുക എളുപ്പമല്ല. പക്ഷേ, കുട്ടി പറഞ്ഞാൽ എങ്കിലും അത് ശ്രദ്ധിക്കാൻ മാതാപിതാക്കൾ തയാറാകണം.

ഇന്നത്തെ കാലത്ത് ഒരു കുട്ടി സംസ്കൃതം പഠിക്കണമെന്ന് പറഞ്ഞാൽ മാതാപിതാക്കളുടെ ഭാഗത്ത് നിന്ന് എതിർപ്പ് വരുന്നത് സ്വാഭാവികം. പക്ഷേ, യോഗം അതാണെങ്കിൽ ഉയർച്ചയും ആ വഴിക്ക് വരും. മാതാപിതാക്കൾക്ക് അത് പറഞ്ഞപ്പോഴെങ്കിലും മനസ്സിലായി എന്നതുകൊണ്ട് ആ കുട്ടിക്ക് സംസ്കൃത ബിരുദത്തിനു ചേരാൻ കഴിഞ്ഞു. ഉയർച്ച ഉറപ്പാണ്.

Your Rating: