Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അപഹാരമാണ്, കെട്ടിവച്ചതൊക്കെ പോകുമോ?

time

‘‘ജോൽസര്യേ എന്റെ സമയം ഇപ്പോ എങ്ങനെയുണ്ട് ?’’ കണക്കുകൂട്ടലുകൾക്കു ശേഷം ജോത്‌സ്യൻ പ്രവചിച്ചു. ‘‘ശനിദശയാ..ശശമഹായോഗമുള്ളതു നല്ലതാണ്. പക്ഷേ വ്യാഴത്തിന്റെ അപഹാരം പ്രശ്‌നമായി നിൽക്കുന്നു.’’ ‘‘അപ്പോ നിന്നാൽ...?’’ ജോൽസ്യൻ സങ്കോചമൊന്നും കൂടാതെ ബാക്കി പൂരിപ്പിച്ചു.. ഇലക്‌ഷനു നിന്നാൽ തോൽക്കാൻ സാധ്യതയുണ്ട്. കഴിഞ്ഞ ദിവസം തന്നെ വന്നു കണ്ട ഒരു പ്രാദേശിക നേതാവിനോടു ജോൽസ്യൻ പറഞ്ഞത് ഇങ്ങനെ. തോൽക്കുമെന്നു പറഞ്ഞതോടെ പാതി വിശ്വാസിയായും ബാക്കി അവിശ്വാസിയായും ആ സ്ഥാനമോഹി മടങ്ങിയിട്ടുണ്ട്.

ഇനി സംഭവിക്കുന്നതെന്തെന്നു കാത്തിരുന്നു കാണാം.. നാമനിർദേശ പത്രിക സമർപ്പിക്കുന്നതിനു മുൻപായി ജോൽസ്യൻമാരെ കാണാൻ എത്തുന്ന സ്ഥാനാർഥികളും നേതാക്കന്മാരും ഒട്ടേറെ. മിക്കവർക്കും അറിയേണ്ടത് ഇപ്പോഴത്തെ സമയമെങ്ങനെയെന്ന്. ജയിക്കുമെന്ന് ഉറപ്പു ലഭിച്ചാൽ നാമനിർദേശ പത്രിക സമർപ്പണത്തിന്റെ സമയം കൂടി കുറിച്ചു വാങ്ങും. ജനനസമയമുൾപ്പെടെ നൽകിയാൽ കണക്കുകൂട്ടി ജോൽസ്യന്മാർ പ്രവചിക്കും. വിശ്വസിക്കേണ്ടവർക്കു വിശ്വസിക്കാം. ഏഴര ശനിയും കണ്ടകശനിയുമുള്ളവർ ചിലപ്പോൾ അപവാദം കേൾക്കേണ്ടി വരുമെന്നു വരെ ജോൽസ്യന്മാർ കണക്കുകൂട്ടി പറഞ്ഞപ്പോൾ ചങ്കിടിച്ചു പോയ സ്‌ഥാനാർഥികളും നാട്ടിലുണ്ട്.

അൽപ്പം കൂടി കടന്ന വിശ്വാസമുള്ളവർ ശുഭദിനവും നല്ല സമയവും മാത്രമല്ല, നല്ല ശകുനവും കൂടി നോക്കിയ ശേഷമാണ് പത്രിക സമർപ്പണത്തിന് ഇറങ്ങാറ്. കഴിഞ്ഞ തവണ ഒരു സ്‌ഥാനാർഥി പത്രിക സമർപ്പണത്തിന് ഇറങ്ങാൻ ഒരുങ്ങി. അത്യാവശ്യം അണികളും മുറ്റത്തെത്തി. പതിവില്ലാതെ ഒരു പശു മുറ്റത്തിന് എതിർവശത്തു നിൽക്കുന്നു. പശുവില്ലാത്ത സ്‌ഥാനാർഥിയുടെ വീട്ടിൽ പശുവിനെ എത്തിച്ചു നിർത്തിയത് അയൽവാസിയായ സുഹൃത്തായിരുന്നു. ഒരു വഴിക്ക് ഇറങ്ങുമ്പോൾ പശു നല്ല ശകുനമാണത്രേ.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.