Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒരേ സമയം ജനിച്ചവരുടെ ജാതകം ഒരുപോലെയാകില്ല...

astro-horoscope-001

ഒരേ സമയം ജനിച്ച രണ്ടു പുരുഷന്മാരുടെയോ സ്ത്രീകളുടെയോ ജീവിതം എന്തുകൊണ്ടാണ് രണ്ടായി മാറുന്നത് ? നിങ്ങളുടെ വീടിനു മുകളിലൂടെ ഒരു വിമാനം പോകുന്നുവെന്ന് കരുതുക. നിങ്ങളും അത് കാണുന്നു, അയൽക്കാരനും അത് കാണുന്നു. താഴെ നിന്ന് നോക്കുമ്പോൾ തൊട്ടടുത്ത് ആയി ആണെന്ന് രണ്ടു പേർക്കും തോന്നാം. പക്ഷേ, രണ്ടു പേരും കണ്ടത് തമ്മിൽ ഒരു കിലോമീറ്റർ എങ്കിലും ദൂരം ഉണ്ടാവില്ലേ. വിമാനത്തിന്റെ കാര്യം അതാണെങ്കിൽ നക്ഷത്രങ്ങളുടേയും ഗ്രഹങ്ങളുടേയും കാര്യം പറയണോ?

നിമിഷാർധങ്ങളിൽ പോലും ഫലം വ്യത്യാസപ്പെടാം. ഇരട്ടക്കുട്ടികളുടെ കാര്യത്തിലൊക്കെ സംഭവിക്കുന്നത് അതാണ്. ജനനസമയം മാത്രമല്ല ഒരു വ്യക്തിയുടെ ജാതകത്തെ അയാളുടെ പൂർവജന്മഫലവും സ്വാധീനിക്കുന്നുവെന്നാണ് വിശ്വാസം. ജാതകത്തിലെ അഞ്ച്, ഒൻപത് ഭാവങ്ങളാണ് പൂർവജന്മവുമായി ബന്ധപ്പെട്ടത്.

മാതാപിതാക്കളുടെ യോഗങ്ങളും മക്കളെ സ്വാധീനിക്കാം. അതുകൊണ്ട് ഒരേ സമയം ജനിച്ചുവെന്ന് കരുതി രണ്ടു പേരുടെ ഫലങ്ങൾ ഒന്നാവണമെന്നില്ല. ഒരേ സമയമെങ്കിലും രണ്ട് സ്ഥലമാണെങ്കിൽ രണ്ട് ഫലമായിരിക്കും.

തയ്യാറാക്കിയത് : വിശ്വനാഥൻ

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.