Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തടസ്സങ്ങൾ മാറാൻ എന്തു ചെയ്യണം?

ജന്മനക്ഷത്രം

എന്റെ നക്ഷത്രം കാർത്തിക. 1992 മെയ് നാലിന് ഉച്ചയ്ക്ക് 12.05 ന് ആണ് ഞാൻ ജനിച്ചത്. ജീവിതത്തിൽ എനിക്ക് ഒരുപാട് തടസ്സങ്ങൾ തോന്നുന്നു. ഉണ്ടായിരുന്ന ടൂവീലർ വരെ വിൽക്കേണ്ട അവസ്ഥ വന്നു. എന്തെങ്കിലും പരിഹാരങ്ങൾ പറഞ്ഞുതരണം.

– എം.എൻ. അഭിജേഷ്

കാർത്തിക നക്ഷത്രം ഇടവം രാശിയാണ്. കണ്ടകശനിയും രാഹുർദശാ കാലവും ആകുന്നു. അതിന്റേതായ പ്രശ്നങ്ങളാണ് അനുഭവിച്ചുകൊണ്ടിരുന്നത്. ജാതകപ്രകാരം ഭാഗ്യാധിപനായ വ്യാഴം ഉച്ചത്തിൽ രണ്ടാം ഭാവത്തിലാണ് നിൽക്കുന്നത്. അതുകൊണ്ടുതന്നെ സാമ്പത്തികമായ നല്ല ഉന്നമനത്തിൽ എത്തിച്ചേരുന്നതിനു സാധിക്കും. ഇപ്പോൾ ടൂവീലർ വിറ്റെങ്കിൽ‌ ഫോർ വീലർ വാങ്ങാൻ സാധിക്കും. ജീവിതത്തിന്റെ ഏതെങ്കിലും ഘട്ടത്തിൽ അപ്രതീക്ഷിതമായ പ്രതിസന്ധികൾ വന്നേക്കാം. അപ്പോൾ പതറിപ്പോവുകയല്ല വേണ്ടത്. കുറച്ചുകൂടി ആത്മവിശ്വാസത്തോടെ പ്രവർത്തിക്കണം. നല്ല വിജയങ്ങൾ ലഭിക്കേണ്ട ജാതകമാണ്. നാഗരാജാ പ്രീതികരമായ കർമങ്ങൾ നടത്തുന്നത് ഇപ്പോൾ പ്രയോജനം ചെയ്യും.

Your Rating: