Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൂറ് മാറ്റരുത്...കൂറ് തെറ്റിയാൽ ഫലം തെറ്റും...

astrological-sign

ധാരാളം പേർ ജ്യോത്സ്യന്മാരെ വിളിച്ച് സ്വന്തം കൂറ് ഏതെന്ന് ഉറപ്പുവരുത്താറുണ്ട്. പരസഹായം കൂടാതെ കൂറ് കണ്ടെത്താൻ കഴിയും. ഗ്രഹനിലയിൽ ചന്ദ്രൻ നിൽക്കുന്ന രാശിയെയാണ് കൂറ് എന്നും ജന്മരാശി എന്നും ചന്ദ്രലഗ്നം എന്നും പറയുന്നത്.

കൂറ് തെറ്റിയാൽ ഫലം തെറ്റും. മറ്റൊന്തൊക്കെ മാറിയാലും കൂറ് ഒരിക്കലും മാറുകയില്ല. ചാരവശാൽ ഗ്രഹങ്ങൾ ഓരോ സമയത്തും എവിടെ നിലകൊള്ളുന്നുവെന്നറിയുന്നതും കൂറിന്റെ അടിസ്ഥാനത്തിലാണ്. ഉദാഹരണത്തിന് കൂറിന്റെ 12ലും കൂറിലും രണ്ടിലും ശനി വരുന്ന കാലം ഏഴരാണ്ടു ശനി. ശരീരകൂറും സ്വഭാവക്കൂറും പോലും ഈ ജന്മക്കൂറിനെയും കൂടി ആശ്രയിച്ചാണ് നിലകൊള്ളുന്നത്. മാനസസാഗരനെപ്പോലെ നിപുണരായ ജ്യോതിഷ ഋഷിമാർ പറയുന്നത് മുപ്പതു വയസ്സ് കഴിഞ്ഞാൽ കൂറിനെ തന്നെ ലഗ്നമായി പരിഗണിച്ച് ഫലം പറയണമെന്നാണ്. ഇത്രയും പ്രധാനപ്പെട്ട കൂറ് ഏതെന്നു മനസ്സിലാക്കാം.

മേടം മുതൽ മീനം വരെ പന്ത്രണ്ടു കൂറുകളാണ്. ഈ ഓരോ കൂറിലും മൊത്തം 27 നക്ഷത്രത്തിൽ രണ്ടേകാൽ നക്ഷത്രം വീതം വരും. അപ്പോൾ ആദ്യത്തെ നാളായ അശ്വതിയും ഭരണിയും കൂടി രണ്ടു നക്ഷത്രമായി. മൂന്നാമത്തെ നക്ഷത്രമായ കാർത്തികയുടെ ആദ്യത്തെ കാൽഭാഗവും കൂടി ചേർക്കുമ്പോൾ രണ്ടേകാൽ നക്ഷത്രമായി. അപ്പോൾ അശ്വതി, ഭരണി, കാർത്തികയുടെ ആദ്യത്തെ കാൽഭാഗവും കൂടി മേടക്കൂറ്. അപ്പോൾ അശ്വതിയുടെയും ഭരണിയുടെയും കാർത്തിക ആദ്യപാദത്തിന്റെയും കൂറ് സ്ഥിരമായി മേടമാണ്.

കാർത്തികയിലെ ശേഷിച്ച മുക്കാലും രോഹിണിയും കൂടിയായപ്പോൾ ഒന്നേമുക്കാലായി. രണ്ടേകാലാകാൻ വീണ്ടും ഒരു നക്ഷത്രത്തിന്റെ പകുതി കൂടി വേണം.

രോഹിണി കഴിഞ്ഞാൽ മകയിരം. മകയിരത്തിൽ നിന്നു പകുതി കൂടി ചേർത്തു. അങ്ങനെ കാർത്തിക അവസാന മുക്കാലും രോഹിണിയും മകയിരത്തിൽ ആദ്യത്തെ പകുതിയും ചേർന്നത് ഇടവക്കൂറ്.

മകയിരത്തിന്റെ രണ്ടാംപകുതിയും തിരുവാതിരയും പുണർതത്തിന്റെ ആദ്യമുക്കാലും ചേർന്നതു മിഥുനക്കൂറ്.

പുണർതത്തിന്റെ അവസാനപാദവും പൂയവും ആയില്യവും ചേർന്നതു കർക്കടകക്കൂറ്.

മകം, പൂരം, ഉത്രത്തിന്റെ ആദ്യകാൽഭാഗവും ചേർന്നതു ചിങ്ങക്കൂറ്.

ഉത്രത്തിന്റെ രണ്ടാംമുക്കാലും അത്തവും ചിത്തിരയുടെ ആദ്യപകുതിയും ചേർന്നതു കന്നിക്കൂറ്.

ചിത്തിരയുടെ രണ്ടാംപകുതിയും ചോതിയും വിശാഖത്തിന്റെ ആദ്യമുക്കാലും ചേർന്നതു തുലാക്കൂറ്.

വിശാഖത്തിന്റെ ഒടുവിലത്തെ കാലും അനിഴവും തൃക്കേട്ടയും ചേർന്നതു വൃശ്ചികക്കൂറ്.

മൂലവും പൂരാടവും ഉത്രാടത്തിന്റെ ആദ്യകാലും ചേർന്നതു ധനുക്കൂറ്.

ഉത്രാടത്തിന്റെ രണ്ടാംമുക്കാലും തിരുവോണവും അവിട്ടത്തിന്റെ ആദ്യപകുതിയും ചേർന്നതു മകരക്കൂറ്.

അവിട്ടത്തിന്റെ രണ്ടാംപകുതിയും ചതയവും പൂരുരുട്ടാതിയുടെ ആദ്യമുക്കാൽഭാഗവും ചേർന്നതു കുംഭക്കൂറ്.

പൂരുരുട്ടാതിയുടെ അവസാനപാദവും ഉത്തൃട്ടാതിയും രേവതിയും ചേർന്നതു മീനക്കൂറ്.

പലർക്കും സ്വന്തം കൂറ് ശരിയായി അറിഞ്ഞുകൂടാ. ഇതറിയേണ്ടത് അത്യാവശ്യമാണ്. രണ്ടു രാശികളിലായി കൂറ് വരുന്ന നക്ഷത്രക്കാർ സ്വന്തം കൂറ് ഏതെന്നു

വ്യക്തമായി അറിഞ്ഞിരിക്കുന്നതു ഗുണം ചെയ്യും.

ലേഖകൻ

പ്രൊഫ. ദേശികം രഘുനാഥൻ

ദേശികം

പത്താംകല്ല് പുതിയ പാലത്തിനും ശാസ്താക്ഷേത്രത്തിനും ഇടത്‌വശം

നെടുമങ്ങാട്

തിരുവനന്തപുരം

കേരളം

പിൻ 695541

ഫോൺ - 0472 - 2813401

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.