Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സന്താന ജനന തടസവും, സന്താന നാശവും എന്തുകൊണ്ട്?

ജാതക ഗ്രഹനില

ജാതക ഗ്രഹനിലയിലും രാശിപ്രശ്നത്തിലും സന്താന ജനന സാധ്യത കാണിക്കുകയും വൈദ്യ ശാസ്ത്രപരമായി സന്താന ജനനത്തിനു തടസ്സങ്ങൾ ഇല്ല എന്നു ശാസ്ത്രീയ പരിശോധനകളിലൂടെ തെളിയിക്കപ്പെടുകയും ചെയ്തിട്ടും സന്താനങ്ങൾ ജനിക്കാതിരിക്കുക, ഗർഭച്ഛിദ്രം ഉണ്ടാകുക, ജനനത്തോടെ കുട്ടി മരിക്കുക എന്നിവ അനുഭവപ്പെട്ടാൽ സന്താന തടസ്സത്തിന് ഇടയാകുന്ന പാപകർ‌മങ്ങൾ നിങ്ങൾ ഈ ജന്മത്തിൽ ചെയ്തിരിക്കാം എന്ന് അനുമാനിക്കാം. സന്താനതടസ്സത്തിനു കാരണമാകുന്ന ഈ ജന്മത്തിലെ പാപങ്ങൾ ഏതൊക്കെ എന്നു നമുക്ക് നോക്കാം.

ബാലഹത്യ : (ശിശുക്കളെ കൊല്ലുക), വിഹിതമല്ലാത്ത അണ്ഡങ്ങൾ (മുട്ട) ഭക്ഷിക്കുക, പക്ഷികളുടെ മുട്ടകൾ നശിപ്പിക്കുക, പക്ഷിക്കുഞ്ഞുങ്ങളെ കൊല്ലുക, ഗുരുദോഷം (ഗുരുവിനെ ഉപദ്രവിക്കുക, പരിഹസിക്കുക) അന്യൻമാരുടെ കുട്ടികളെ ദ്രോഹിക്കുക, അവരോടു വെറുപ്പോടെ പെരുമാറുക, ചെറുപ്രാണികളെ ഭക്ഷിക്കുക, സ്വന്തം പെറ്റമ്മയോടു മോശമായി പെരുമാറാൻ കുട്ടികളെ പ്രേരിപ്പിക്കുക, ബാല്യാവസ്ഥയിൽ ഉളള പക്ഷി മൃഗാദികളെ കൊല്ലുക, പിതൃക്കൾ‌ക്കു വേണ്ടി നടത്തുന്ന ബലി, ശ്രാദ്ധം എന്നിവ തടസ്സപ്പെടുത്തുക, ബലിയിടുന്നവരെ അധിക്ഷേപിക്കുക അനാവശ്യ ഗർഭച്ഛിദ്രം നടത്തുകയും നടത്തിക്കുകയും ചെയ്യുക എന്നിവയാണു സന്താനജനനത്തിനും സന്താന ദുരിതത്തിനും കാരണമാകുന്ന പാപകർമങ്ങള്‍.

സ്ത്രീയുടെ മനസ്സിലാണു കുഞ്ഞ് ആദ്യം ജനിക്കേണ്ടത്. പ്രസവസംബന്ധമായ ഭീതി ഉണ്ടായാലും ജനനം തടസ്സപ്പെടാം. പ്രായശ്ചിത്തമായി സ്വർ‌ണത്തിൽ യഥാശക്തി ധേനുവിന്റെ (പശു) പ്രതിമയുണ്ടാക്കി ദാനം ചെയ്യുക. ശ്രീകൃഷ്ണ ക്ഷേത്രത്തിൽ സമർപ്പിച്ചാലും മതിയാവും. വായുപുരാണത്തിലാണു മേൽപ്പറഞ്ഞ കാര്യങ്ങൾ സൂചിപ്പിക്കുന്നത്.

ലേഖകൻ

R.Sanjeevkumar PGA

Jyothis Astrological Research Centre

Lulu Apartments, Thycaud P.O. Thiruvananthapuram

PIN-695014, Mob : 9447251087, 9526480571

Email: jyothisgems@gmail.com

Your Rating: