Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജ്യോതിഷം പ്രവചനമാണോ?

ജ്യോതിഷം

നിങ്ങള്‍ എത്ര പഠിച്ചാലും ജീവിതത്തിൽ രക്ഷപ്പെടില്ല, നിങ്ങൾക്കു വിവാഹജീവിതത്തിൽ ഒരിക്കലും സംതൃപ്തി ലഭിക്കില്ല, എത്ര കഷ്ടപ്പെട്ടാലും ജീവിതത്തിൽ ഉയരാൻ നിങ്ങൾക്കു സാധിക്കില്ല.- ഇങ്ങനെയൊക്കെ ജ്യോതിഷികൾ പറഞ്ഞാൽ മനസ്സിലാക്കിക്കോളൂ തട്ടിപ്പാണെന്ന്. ഒരു വിശ്വാസിയെ നല്ലതു ചിന്തിപ്പിച്ച്, നല്ല മാർഗ്ഗത്തിലൂടെ നടത്തി, ജീവിതവിജയം നേടിയെടുക്കുന്നതിനു സഹായകരമായ നിർദേശങ്ങൾ മാത്രമേ ഒരു ജ്യോതിഷി നൽകാവൂ. 

ജാതകത്തെ അന്ധമായി വിശ്വസിച്ച് ജീവിതം സ്വയം പടുകുഴിയിലേക്ക് എത്തിച്ച ധാരാളം പേരുണ്ട്. ജ്യോതിഷം പ്രവചനമാണെന്ന മിഥ്യാധാരണയാണ് ഇവരുടെയൊക്കെ പരാജയത്തിനു കാരണം.

എത്ര കഷ്ടപ്പെട്ടു പഠിച്ചാലും പഠനം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വരുമെന്ന ജാതകത്തിലെ വാചകം വിശ്വസിച്ച് പഠനം നിർത്തിയവർ ധാരാളം. ജോലി കിട്ടില്ല, രക്ഷപ്പെടുകയുമില്ല, അഥവാ കിട്ടിയാലും ഗവൺമെന്റ് ജോലി കിട്ടില്ല എന്ന ജാതകരചനയെ വിശ്വസിച്ച് ജോലിക്കു പോകാത്തവരും പിഎസ്‌സി പരീക്ഷകളെഴുതാത്തവരും ധാരാളം.

അന്ധമായ ജ്യോതിഷ വിശ്വാസം  ലഹരി ഉപയോഗത്തേക്കാൾ അപകടകാരിയാണ്. ആത്മവിശ്വാസമാണ് നമ്മുടെ ജീവിതത്തെ നയിക്കുന്നത്. ജീവിതത്തിൽ ഏതെങ്കിലും ഒരു തീരുമാനം എടുക്കാൻ ബുദ്ധിമുട്ടുണ്ടാകുന്ന സമയത്ത് ജ്യോതിഷത്തെ ഉപയോഗിക്കാം, അതും നിങ്ങൾ ജ്യോതിഷവിശ്വാസി ആണെങ്കിൽ മാത്രം.

ജ്യോതിഷ വിഷയങ്ങള്‍ക്കു പുറമേ, വായനാശീലവും ലോകപരിചയവും പൊതുബോധവുമുള്ള ആരോടു വേണമെങ്കിലും അഭിപ്രായം ആരായാം. 

നമ്മുടെ യുക്തിക്കു നിരക്കുന്നതും മറ്റുള്ളവർക്കു ദ്രോഹം ചെയ്യാത്തതുമാണ് ആ നിർദേശമെങ്കിൽ മാത്രം സ്വീകരിക്കാം.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.