Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജ്യോതിഷം എന്നാൽ പ്രവചനമല്ല; സൂചന!

ജ്യോതിഷം

ജ്യോതിഷത്തിൽ പറയുന്ന പ്രവചനങ്ങൾ ശരിക്കും ജീവിതത്തിൽ സംഭവിക്കുമോ? ജ്യോതിഷം തട്ടിപ്പാണെന്ന അഭിപ്രായം പല കോണുകളിൽനിന്നും ഉയരുന്നുണ്ട്. അതാണോ വാസ്തവം?

ജ്യോതിഷം എന്നതു പ്രവചനമല്ല. സൂചനകൾ മാത്രമാണ്. ഇന്ന കാര്യം സംഭവിക്കും എന്നു ജ്യോതിഷപ്രകാരം പറയാൻ കഴിയില്ല. സംഭവിക്കാൻ സാധ്യതയുണ്ട് എന്നു മാത്രമേ പറയാൻ കഴിയൂ. മുൻകരുതലുകൾ എടുത്താൽ മാറ്റാൻ കഴിയുന്ന സൂചനകളാണു ജ്യോതിഷം. വാഹനാപകടം ഉണ്ടാകാൻ സാധ്യതയുണ്ട് എന്ന് ഒരു ജ്യോതിഷി പറഞ്ഞാൽ വാഹനം ഉപയോഗിക്കുമ്പോൾ അൽപം ശ്രദ്ധ ചെലുത്തുന്നതു നല്ലതല്ലേ. ലോകത്തിലുള്ള എല്ലാ കാര്യങ്ങൾക്കും ജീവിതത്തിലുള്ള എല്ലാ കാര്യങ്ങൾക്കും ജ്യോതിഷത്തിലൂടെ പരിഹാരം കണ്ടെത്താനാകില്ല.

ജീവിതത്തിലെ നിർണായകമായ ഘട്ടത്തിൽ ഏതുവഴി സ്വീകരിക്കണം എന്നറിയാതെ കുഴയുമ്പോൾ ഒരു ജ്യോതിഷിയെ സമീപിച്ച് ഉത്തമമായ നിർദേശങ്ങൾ മാത്രം സ്വീകരിക്കാം. അല്ലാതെ ജ്യോതിഷത്തിൽ പറയുന്നതൊന്നും അതേപോലെ ജീവിതത്തിൽ സംഭവിക്കില്ല. ജ്യോതിഷത്തെ അന്ധമായി വിശ്വസിക്കാനും പാടില്ല.

Your Rating: