Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജാതകം പരിശോധിച്ചാൽ സ്വഭാവവും തൊഴിലും പറയാൻ പറ്റുമോ?

ജ്യോതിഷം സ്പെഷ്യൽ Representative Image

പറയാൻ കഴിയേണ്ടതാണ്. കുറച്ചുനാൾ മുൻപ് അമേരിക്കയിലെ കാലിഫോർണിയയിൽ നിന്ന് ഒരു സംഘം വന്നിരുന്നു. അവരെയൊന്നും മുൻപരിചയമില്ല. സംഘത്തിനു നേതൃത്വം കൊടുക്കുന്നയാൾ ദീപക് ചോപ്ര എന്ന ഉത്തരേന്ത്യക്കാരനാണ്. അദ്ദേഹത്തിന്റെ ജാതകം നോക്കിയിട്ട് പറഞ്ഞു. ‘താങ്കൾ കുറേക്കാലമായി മറ്റുളളവരുടെ ക്ഷേമത്തിനായാണ് പ്രവർത്തിക്കുന്നത്. ആരോഗ്യരംഗമാണ് മേഖല.’

അത് ശരിയാണെന്ന് അദ്ദേഹവും പറഞ്ഞു. നിംഹാൻസിൽ നിന്ന് സൈക്കോളജി കഴിഞ്ഞ് അമേരിക്കയിൽ എത്തിയ അദ്ദേഹം യോഗയും പ്രാണായാമവും ആയുർവേദവും ഒക്കെ ജനങ്ങളിലേക്ക് എത്തിക്കാനായാണ് പ്രവർത്തിക്കുന്നത്.

അക്കൂട്ടത്തിലെ തന്നെ മറ്റൊരാളുടെ ജാതകം നോക്കി. ‘ഭക്ഷണപദാർഥങ്ങളോട് ബന്ധപ്പെട്ട ബിസിനസായിരിക്കും താങ്കളുടേത്. ദേഹസംരക്ഷണത്തിന് ഉതകുന്ന പുതിയ ഉൽപ്പന്നം വിപണിയിൽ ഇറക്കാനുളള പദ്ധതിയിലാണ് ഇപ്പോൾ താങ്കൾ. മൂന്ന് രാഷ്ട്രങ്ങളെങ്കിലും കണക്ട് ചെയ്താകും തുടക്കം.’ എന്നു പറഞ്ഞു.

ലോകത്ത് പ്രമുഖമായ ച്യൂയിങ്ഗം കമ്പനിയായ റിഗ്ലീസിന്റെ ഉടമയായിരുന്നു അദ്ദേഹം. പുതിയ ബിസിനസിനായി ആഫ്രിക്കയിൽ സ്ഥലമെടുത്തിട്ടാണ് അദ്ദേഹം ഇന്ത്യയിലേക്കു വന്നിരിക്കുന്നത്. ഇത്രയും പറഞ്ഞത് എന്റെ കേമത്തം പ്രകടിപ്പിക്കാനല്ല, ശാസ്ത്രത്തിന്റെ വൈഭവം ബോധ്യപ്പെടുത്താനാണ്. ഇതിൽ ഞാൻ ആരുമല്ല. സാറ്റലൈറ്റിൽ നിന്നുളള സിഗ്നലുകൾ സ്വീകരിച്ച് ഫോണിൽ സംസാരിക്കുന്നത് പോലെയാണ് അത്. ഈശ്വരാർപ്പിതമായി പ്രശ്നത്തിനിരിക്കുമ്പോൾ നമ്മുടെ ജ്ഞാനമണ്ഡലത്തിന് അപ്പുറമുളള കാര്യങ്ങളും തോന്നലുകളായി ഉളളിൽ വരും. ഇങ്ങനെ ജ്യോതിഷനു തോന്നിപ്പിക്കപ്പെടുന്ന കാര്യങ്ങൾ വ്യക്തിയുടെ അഭിവൃദ്ധിക്കായി ഉപയോഗിക്കാനുളള മാർഗനിർദേശമാണ് ജ്യോതിഷം നൽകുന്നത്.

തയാറാക്കിയത് : വിശ്വനാഥൻ

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.