Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കഷ്ടകാലം കടക്കാൻ ജ്യോതിഷം സഹായകമാകുമോ?

time-astro

തീർച്ചയായും. പക്ഷേ, അത് കടക്കാനുളള യോഗമുളളവർക്കേ യഥാസമയം ഉപദേശം തേടാൻ തോന്നൂ. ചിലർക്ക് രാഹുർദശാന്ത്യം ആയുർ നാശം വരെ എത്താം. പിതൃനാശം, ധനച്യുതി എന്നീ ഫലങ്ങളും കാണാറുണ്ട്. പിതാവ് എന്തൊക്കെ ആർജിച്ചുവോ അതൊക്കെ നഷ്ടപ്പെടാം. ഇത്തരം ദോഷകാലങ്ങൾ മനസ്സിലാക്കാനും പരിഹാരം ചെയ്യാനും കഴിയും.

ചിലർക്ക് ചിലത് ചേരില്ല. ഉദാഹരണം പറഞ്ഞാൽ ഒരു ക്രീം നിർമാണ കമ്പനിയുടെ ഉടമസ്ഥൻ വന്നു. ആ ബിസിനസ് തുടങ്ങാൻ പോയപ്പോൾ അദ്ദേഹത്തോട് പറഞ്ഞു. നിങ്ങൾക്ക് സ്വന്തം പേരിൽ ബിസിനസിനു യോഗമില്ല. ഭാര്യയുടെ പേരിൽ തുടങ്ങിക്കോളൂ നന്നാകും.

‘ഭാര്യ സർക്കാർ ഉദ്യോഗസ്ഥയാണ്. ജോലി രാജി വയ്ക്കേണ്ടി വരും. അതു വയ്യ.’ ഒടുവിൽ അദ്ദേഹം സ്വന്തം ഇഷ്ടപ്രകാരം തുടങ്ങി. ആറു മാസം കഴിഞ്ഞപ്പോൾ വീണ്ടും വന്നു. ആകെ നഷ്ടത്തിലാണ് ബിസിനസ് ഭാര്യയുടെ പേരിൽ ആക്കിയാൽ‌ മാറ്റമുണ്ടാകുമോ ? അദ്ദേഹം ചോദിച്ചു.

അത് മുമ്പേ പറഞ്ഞതല്ലേ? അപ്പോൾ അദ്ദേഹം ആ തീരുമാനമെടുത്തു. ബിസിനസ് ഭാര്യയുടെ പേരിലാക്കി. അഭിവൃദ്ധിയുമുണ്ടായി.

ചിലർക്ക് ജാതകവശാൽ തന്നെ ചില യോഗങ്ങൾ ഉണ്ടാകും. ഉദാഹരണം കേമദ്രുമ യോഗം. രാജാവിന്റെ പദവിയിലിരുന്നാലും പരിചാരകന്റെ ജോലിയാകും. സമ്പത്ത് വന്നാലും നിലനിൽക്കില്ല. കണ്ടിരിക്കേ അങ്ങ് പോകും. അവരോട് മഹാലക്ഷ്മി മന്ത്രം ചൊല്ലാൻ പറയും. സമയം കിട്ടുമ്പോഴൊക്കെ ചൊല്ലാൻ പറയും. സമയം ആണ് ഇല്ലാത്തത് എന്നാണ് പലരും പറയുന്നത്. അത് വെറുതേയാണ്.

മന്ത്രം ചൊല്ലാൻ പ്രത്യേകിച്ചൊരു സാഹചര്യം വേണ്ട. മനസ്സ് ശുദ്ധമായിരിക്കണം. ട്രാഫിക് ബ്ലോക്കിൽ പെട്ടു കിടക്കുമ്പോൾ, തീവണ്ടിയിൽ യാത്ര ചെയ്യുമ്പോൾ ഒക്കെ മന്ത്രം മനസ്സുകൊണ്ട് ചൊല്ലാം. പക്ഷേ, അതിലൊന്നുമല്ല താൽപര്യം. നമുക്ക് വേണ്ടി പ്രാർഥിക്കാൻ മറ്റൊരാളെ ഏൽപ്പിക്കാനാണ് ഉൽസാഹം. ആ രീതി മാറേണ്ടതാണ്.

Your Rating: