Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗ്രഹങ്ങളെയും തടയും വേധം

Astrology

ഗ്രഹങ്ങളുടെ ശുഭാശുഭ ഫലദാന ശക്തിയെ നിയന്ത്രിക്കുന്ന ചില ഘടകങ്ങളുണ്ട്. അവയിൽ പ്രധാനപ്പെട്ട ഒന്നാണ് വേധം.

ഗ്രഹവേധം– 

വേധം എന്നു പറഞ്ഞാൽ അമ്പെയ്ത് ലക്ഷ്യത്തിൽ കൊള്ളിച്ച് അതിനെ വീഴ്ത്തുക എന്നതാണ്. ഈ ഫലത്തെ തടയാനായി ഗോചരത്തിൽ ചില ഗ്രഹങ്ങളെ മറ്റു ചില ഗ്രഹങ്ങള്‍ വേധിക്കുന്നു. ഫലദാന ശക്തിയെ നശിപ്പിക്കുന്നു.  ശ്രീരാമചന്ദ്രൻ സീതാദേവിയെ കല്യാണം കഴിക്കു ന്നതിനായി ഒരു പാത്രത്തിൽ വെള്ളം വച്ചിട്ട് ആകാശത്തിൽ കൂടി പോകുന്ന ഒരു പക്ഷിയെ പാത്രത്തിലെ വെള്ളത്തിൽ നോക്കിക്കൊണ്ട്  അമ്പെയ്ത് വീഴ്ത്തി. ഈ സമയത്ത് മറ്റെതെങ്കിലും പക്ഷിവന്ന് ഈ അമ്പിനെ തടുത്താൽ ആ അമ്പ് പക്ഷിയുടെ ദേഹത്ത് തറയ്ക്കുന്നില്ല. അതു പോലെയാണ് ഗ്രഹങ്ങളുടെ ഫലദാനശേഷിയും  നശിപ്പിക്കുന്നത്. കൂടാതെ ചന്ദ്രൻ 4, 6, 8, 9, 11, 13, 15 എന്നീ നക്ഷത്രങ്ങളിൽ ഫലദാനശേഷിയെ ദോഷഫലമാണ് തരുന്നത്. ഇവ കണക്കിലെടുത്താണ് ശുഭഫലം തയ്യാറാക്കിയിട്ടുള്ളത്.

നേർവഴി–നേർക്കാഴ്ച

ബുധൻ മകരം കുംഭം രാശികളിൽ നിന്നാൽ ആദിത്യന്റെ യോഗമോ ദൃഷ്ടിയോ കൂടി വന്നാൽ ജനനസമയത്തൊ മാസഫലത്തിലോ വന്നാൽ അതിസാര രോഗിയായും വളരെ ഭക്ഷിക്കുന്നവനായും കഠിന മനസ്സുള്ളവനായും മധുരമായി സംസാരിക്കുന്നവനായും ഭവിക്കും. കുടിവെള്ള സ്രോതസ്സുകളെ നശിപ്പിക്കുന്നവന് അതിസാര രോഗം വരാം. ഇതിന് ഗ്രഹപ്രീതിയും നവഗ്രഹപ്രീതിയും ഔഷധ സേവയും ആവശ്യമാണ്.

സൂര്യൻ

സൂര്യന്റെ നക്ഷത്രങ്ങളിൽ സഞ്ചരിക്കുന്ന സമയം കഠിനജ്വരം അസ്വസ്ഥതയും വരുന്നതാണ്. സൂര്യൻ ചന്ദ്രന്റെ നക്ഷത്രങ്ങളിൽ സഞ്ചരിക്കുന്ന സമയം രക്തക്കുറവ്, തലചുറ്റൽ, മാനസികവിക്ഷോഭം. സൂര്യൻ കുജന്റെ നക്ഷത്രങ്ങളിൽ സഞ്ചരിക്കുന്ന സമയം രക്തക്കുറവ്, തലചുറ്റൽ.  സൂര്യൻ രാഹുവിന്റെ നക്ഷത്രങ്ങളിൽ‌ സഞ്ചരിക്കുന്ന സമയം മനോരോഗങ്ങൾ, മറവി, മനോമൗഢ്യം. സൂര്യൻ ഗുരുവിന്റെ നക്ഷത്രങ്ങളിൽ സഞ്ചരിക്കുന്ന സമയം മഞ്ഞപ്പിത്തം, കരൾ രോഗങ്ങൾ.

ചന്ദ്രൻ

ചന്ദ്രൻ സൂര്യന്റെ നക്ഷത്രങ്ങളിൽ സഞ്ചരിക്കുന്ന സമയം ആരോഗ്യദൃഢശരീരം, സദാസന്തുഷ്ടി. ചന്ദ്രൻ കുജന്റെ നക്ഷത്രങ്ങളിൽ  സഞ്ചരിക്കുന്ന സമയം ത്വക് രോഗം, മൂത്രത്തിലൂടെ രക്തസ്രാവം, രക്തക്കുറവ്, തലചുറ്റൽ.  ചന്ദ്രൻ ബുധന്റെ നക്ഷത്രങ്ങളിൽ സഞ്ചരിക്കുന്ന സമയം കവിഞ്ഞ ഭാവനയും മനോവക്രതയും ത്വക് രോഗവും നിസ്സാരമായ ചില അസുഖങ്ങളും മാനസിക തളര്‍ച്ചയും. ചന്ദ്രന്‍ ഗുരുവിന്റെ നക്ഷത്രങ്ങളിൽ സഞ്ചരിക്കുന്ന സമയം ദൃഢശരീരവും നല്ല ആരോഗ്യവും. ചന്ദ്രൻ ശുക്രന്റെ നക്ഷത്രങ്ങളിൽ സഞ്ചരിക്കുന്ന സമയം ലൈംഗിക രോഗവും ദുർബല ശരീരവും രോഗപ്രതിരോധ ശക്തി കുറവും. ചന്ദ്രന്‍ ശനിയുടെ നക്ഷത്രങ്ങളിൽ സഞ്ചരിക്കുന്ന സമയം മനോരോഗങ്ങൾ.  ചന്ദ്രൻ രാഹുവിന്റെ നക്ഷത്രങ്ങളിൽ സഞ്ചരിക്കുന്ന സമയം ഭയപ്പാട് മൂലമുള്ള രോഗങ്ങൾ. ചന്ദ്രൻ കേതുവിന്റെ നക്ഷത്രങ്ങളിൽ സ‍ഞ്ചരി ക്കുന്ന സമയം ആക്രമണ മനോഭാവവും അസ്വസ്ഥതയും ബോധക്കേടും രക്തഓട്ടക്കുറവും തലചുറ്റലും ഉണ്ടാകും. 

കുജൻ

കുജൻ വ്യാഴന്റെ നക്ഷത്രങ്ങളിൽ സഞ്ചരിക്കുന്ന സമയം നല്ല ആരോഗ്യം. ശനിയുടെ നക്ഷത്രങ്ങളിൽ സ‍ഞ്ചരിക്കുന്ന സമയം ആത്മഹത്യാ പ്രവണത.  ബുധന്റെ നക്ഷത്രങ്ങളിൽ മനോരോഗം. കേതുവിന്റെ നക്ഷത്രത്തിൽ ഉയർന്ന രക്തസമ്മർദം, വർധിച്ച മനക്ലേശം. ശുക്രന്റെ നക്ഷത്രങ്ങളിൽ സഞ്ചരിക്കുന്ന സമയം ലൈംഗികരോഗങ്ങൾ. സൂര്യന്റെ നക്ഷത്രങ്ങളിൽ സഞ്ചരിക്കുമ്പോൾ രക്തക്കുറവ്. ബുധന്റെ നക്ഷത്രത്തിൽ കു‍ജൻ സഞ്ചരിക്കുന്ന സമയം മനോരോഗവും ഉണ്ടാകാം. 

ബുധൻ‌

ബുധൻ സൂര്യന്റെ നക്ഷത്രത്തിൽ സഞ്ചരിക്കുന്ന സമയം പക്ഷാഘാതവും ശരീരവേദനയും. ചന്ദ്രന്റെ നക്ഷത്രങ്ങളിൽ ബുധൻ സഞ്ചരിക്കുന്ന സമയം ഭാവന, ഉൽകണ്ഠ. ചൊവ്വയുടെ നക്ഷത്രങ്ങളിൽ സഞ്ചരിക്കുന്ന സമയം മനോരോഗവും മാറാത്ത തലവേദനയും ഭയശീലവും. രാഹുവിന്റെ നക്ഷത്രത്തിൽ സഞ്ചരിക്കുന്ന സമയം മനോരോഗവും ഭയശീലവും ത്വക് രോഗവും. ഗുരുവിന്റെ നക്ഷത്രത്തിൽ  ത്വക് രോഗവും അജ്ഞാതമായ അസുഖങ്ങളും. ശനിയുടെ നക്ഷത്രത്തിൽ ത്വക് രോഗവും മനോരോഗങ്ങളും രക്തബന്ധ ദൂഷ്യവും. ബുധന്റെ നക്ഷത്രത്തിൽ ബുധൻ സഞ്ചരിക്കുന്ന സമയം വലിയ മനഃശക്തിയും ആത്മവിശ്വാസവും സൂക്ഷ്മദർശനശക്തിയും ഫലം.

ശുക്രൻ

ശുക്രൻ ഗുരുവിന്റെ നക്ഷത്രങ്ങളിൽ സഞ്ചരിക്കുന്ന സമയം മഞ്ഞപ്പിത്തം, തലചുറ്റൽ,  ലൈംഗിക ദൗർബല്യം. ശനിയുടെ നക്ഷത്രങ്ങളിൽ സഞ്ചരിക്കുന്ന സമയം ലൈംഗികരോഗങ്ങൾ. ബുധന്റെ നക്ഷത്രത്തിൽ സഞ്ചരിക്കുന്ന സമയം പാണ്ട് രോഗവർധനയും ത്വക്ക് രോഗവും മൂത്രതടസ്സവും വേദനയും ലൈംഗികരോഗങ്ങളും ഫലം.

ശനി

ശനി കേതുവിന്റെ നക്ഷത്രങ്ങളിൽ സഞ്ചരിക്കുന്ന സമയം സാംക്രമിക രോഗങ്ങളും ദേഹത്ത് ജലാംശക്കുറവും. ഗുരുവിന്റെ ക്ഷേത്രത്തിൽ സഞ്ചരിക്കുമ്പോൾ ഉയർന്ന രക്തസമ്മർദവും കരൾ രോഗവും മഞ്ഞപ്പിത്തവും ഗ്രന്ഥിരോഗങ്ങളും ഫലം.

രാഹു

രാഹുകേതുക്കളെ സംബന്ധിച്ചിടത്തോളം ഗുരുതരമായ അത്യാഹിതങ്ങൾ ഫലം. 

ആദിത്യൻ

മകരം- കുംഭം മാസത്തിലെ വളരെ സൂക്ഷിക്കേണ്ട അനിഷ്ടദിവസങ്ങൾ 

മിഥുനം രാശിക്കാർക്ക് ഞായറാഴ്ചകളിലും കാർത്തിക, ഉത്രം, ഉത്രാടം നക്ഷത്രങ്ങളിലും ധനനഷ്ടങ്ങൾ വരുന്നതാണ്. ചിങ്ങ രാശിക്കാർക്കും കുംഭം രാശിക്കാർക്കും വൃശ്ചികരാശിക്കാർക്കും മുകളില്‍ പറഞ്ഞ ഫലങ്ങൾ ബാധകമാണ്. സ്ഥാനവൈകല്യം, ദ്രവ്യനാശം, വ്യാപാരനഷ്ടം, സർക്കാരിനെ കൊണ്ട് പേടിക്കണം, രോഗ ഉപദ്രവങ്ങൾ,  ആഹാരാദികൾ കഴിക്കാതെ പട്ടിണികിടക്കുന്ന അവസ്ഥ,  കുംഭമാസത്തിൽ കർക്കടകം, മീനം,  ധനു,  കന്നി  ഇവയ്ക്കും കുംഭമാസത്തിൽ മുകളിൽ പറ‍ഞ്ഞവ ബാധകം.

നിങ്ങളുടെ ഭാഗ്യാനുഭവങ്ങളെക്കുറിച്ചറിയാം

ചൊവ്വ

ചൊവ്വാഴ്ചയും മകയിരം, ചിത്തിര, അവിട്ടം, ദിവസങ്ങളിലും മേടം രാശിക്കാർക്കും മകരം രാശിക്കാർക്കും ചിങ്ങം രാശിക്കാർക്കും തുലാം രാശിക്കാർക്കും കുഭം 17 വരെയും ധനനാശവും നേത്ര രോഗവും സഞ്ചാരവും മാനഹാനിയും ശത്രുപീഡയും രക്തസ്രാവവും പട്ടിണികിടക്കേണ്ട അവസ്ഥയും കാലുതെറ്റി വീഴാനും വിഷജന്തുക്കളിൽ നിന്നും അപകടത്തിനും സാധ്യത. മുള്ളുകൾ കൊള്ളാനും സാധ്യത. കുംഭം 17 മുതൽ കന്നി, വൃശ്ചികം, ഇടവം, കുംഭം എന്നീ രാശിക്കാർക്കും മുകളിലെ ഫലം ബാധകം.

ബുധൻ

മകരം 21 വരെ ആയില്യം, തൃക്കേട്ട, രേവതിയും ബുധനാഴ്ചയും വരുന്ന ദിവസങ്ങളിൽ ചിങ്ങം രാശിക്കാർ, മിഥുന രാശിക്കാർ, കുംഭരാശിക്കാര്‍, വൃശ്ചികരാശിക്കാർ എന്നിവർക്ക് ശത്രുപീ‍ഡ,  രോഗങ്ങൾ, കാര്യനാശം, സർക്കാരിന്റെ വിരോധം, ശത്രുക്കളുടെ ഉപദ്രവം,  ഇഷ്ടപ്പെട്ട പ്രവൃത്തികൾക്ക് ഭംഗവും തടസ്സവും സംഭവിക്കും. പട്ടിണി കിടക്കാൻ യോഗവും വരുന്നതാണ്. കുംഭം 10 മുതൽ ധനു, മീനം, കര്‍ക്കടകം, കന്നി രാശിക്കാർക്കും മുകളിലെ ഫലം ബാധകം.

ഗുരു

വ്യാഴാഴ്ചയും പുണർതം, വിശാഖം, പൂരുരുട്ടാതി, നക്ഷത്ര ദിവസവും നിത്യകര്‍മങ്ങൾ നടത്തുന്നതിന് തടസ്സവും ദ്രവ്യനാശവും വരുത്തുന്നതാണ്. ഭക്ഷണസുഖക്കുറവും വരും. തുലാം, മേടം, ചിങ്ങം, കർക്കടകം, കുംഭം രാശിക്കാർക്കിത് ബാധകം.

ശുക്രൻ

മകരം 14  മുതൽ ചിങ്ങം,  മേടം, തുലാം, മകരം രാശിക്കാർ വെള്ളിയാഴ്ചയും ഭരണി, പൂരം, പൂരാടം ദിവസത്തിലും ജീവിതപങ്കാളിയുമായി വഴക്കിടും. വസ്ത്ര നാശവും സ്വർണനാശവും ധനനാശവും ഉണ്ടാകാം. എലി വെട്ടിയിട്ടോ ചിതലുപിടിച്ചിട്ടോ ഉറുമ്പും പാറ്റയും തിന്നിട്ടോ വസ്ത്രം കേടു വരും അല്ലെങ്കിൽ മറ്റുള്ളവർ ഇതു മോഷ്ടിക്കാനും സാധ്യത വരും.

ശനി,  രാഹു

ശനിയാഴ്ച ദിവസവും  തിരുവാതിര, ചോതി,  പൂയം, അനിഴം, ഉത്തൃട്ടാതി ദിവസത്തിലും ഭക്ഷണം കഴിക്കാൻ സാധിക്കാതെ വരും.  അത്യാപത്തുകൾ തരണം ചെയ്യേണ്ടി വരും. കാലിനും ഉദരത്തിനും അപകടം രോഗം വരാൻ സാധ്യത. ദുഃഖവും ധനനാശവും സഞ്ചാരവും ബന്ധുവിയോഗവും കാര്യനാശവും ഫലം. ബന്ധനമോ രോഗമോ വരുന്നതാണ്. കന്നി, മിഥുനം, ഇടവം, കർക്കടകം, മകരം, തുലാം രാശിക്കാർ ഈ പറഞ്ഞ ദോഷങ്ങൾ ഇല്ലാതിരിക്കാൻ പ്രാർഥന നടത്തേണ്ടതാണ്. നവഗ്രഹപ്രീതിയും വരുത്തണം. 

ലേഖനം തയ്യാറാക്കിയത്

Aruvikkara Sreekandan Nair

KRRA – 24, Neyyasseri Puthen Veedu

Kothalam Road, Kannimel Fort

Trivandrum -695023

Phone Number- 9497009188

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.