Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചൊവ്വാഴ്ചയും അത്തവും ഒന്നിച്ചു വന്നാലോ?

ജ്യോതിഷം

എനിക്ക് 2014 ഡിസംബർ 16ന് ഉച്ചയ്ക്ക് 12.25ന് ഒരു ആൺകുഞ്ഞ് ജനിച്ചു. ചൊവ്വാഴ്ച, അത്തം നക്ഷത്രം. അത്തം നക്ഷത്രവും ചൊവ്വാഴ്ചയും ഒന്നിച്ചുവന്നാൽ ദോഷഫലങ്ങൾ എന്തെങ്കിലുമുണ്ടോ? പരിഹാരങ്ങൾ നിർദേശിക്കാൻ താൽപര്യം.

അരുൺ, എരമല്ലൂർ,ആലപ്പുഴ.

അത്തം നക്ഷത്രത്തിനു കാൽദോഷം എന്ന ഒരു ദോഷം ജ്യോതിഷത്തിൽ പറയുന്നുണ്ട്. പക്ഷേ, അത്തം നക്ഷത്രവും ചൊവ്വാഴ്ച ദിവസവും, സപ്തമി തിഥിയും കന്നിരാശി ലഗ്നവും വന്നാലേ ദോഷമുള്ളൂ...ഇവിടെ മകൻ ജനിച്ചത് അത്തം നക്ഷത്രവും ദശമി തിഥിയും മീനം രാശി ലഗ്നവും ഒത്തുവന്ന സമയത്താണ്. ചൊവ്വാഴ്ച മാത്രം വന്നതുകൊണ്ടു കാൽദോഷം ഭവിക്കില്ല. 2017ൽ മകന് ചന്ദ്രദശ വിട്ടുമാറി ചൊവ്വാദശ ഏൽക്കുന്ന ഒരു സന്ധിയുണ്ട്. ആ സമയം ആരോഗ്യപരമായ കാര്യങ്ങൾ ഒന്നു ശ്രദ്ധിക്കണം. വീഴാതെ നോക്കണം. ഭാവിയിൽ നല്ല പ്രയോജനം ഉള്ള കു‍‍ഞ്ഞാണ്. ബുധന് മൗഢ്യം ഉള്ളതിനാൽ പഠനകാര്യത്തിൽ അൽപം അലസത ഉണ്ടാകാൻ ഇടയുണ്ട്.

Your Rating: