Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിവാഹം നല്ല മുഹൂർത്തത്തിലാകട്ടെ !

marriage-time

ഒരു വ്യക്തിയുടെ ഗൃഹസ്ഥാശ്രമ പ്രവേശനം വിവാഹത്തോടെ ആരംഭിക്കുന്നു. ഹൈന്ദവ വിശ്വാസം അനുസരിച്ചു വിവാഹം മതപരമായ ധർമമാണ്. ഒരു വ്യക്തി വിവാഹത്തോടെ വംശവർധനയ്ക്ക്‌ അർഹനാകുന്നു. പുത്രജനനത്തോടെ പിതൃക്കളുടെ കടം തീർക്കാനും കഴിയും. സമൂഹത്തിന്റെ നിലനിൽപിനുള്ള ധാർമിക കടമ കൂടിയാണു വിവാഹം. വിവാഹത്തിൽ മുഹൂർത്തത്തിനും പൊരുത്തചിന്തയ്ക്കും വളരെ പ്രാധാന്യം കൽപിച്ചിരിക്കുന്നു. രണ്ടു വ്യക്തികൾ തമ്മിലുള്ള ഏതു കൂട്ടായ്മയിലും വിജയം ഉണ്ടാകണമെങ്കിൽ അവർ തമ്മിൽ പൊരുത്തം വേണം.

അപ്രതീക്ഷിതമായി കണ്ടുമുട്ടുന്ന ചില വ്യക്തികളോടു തന്നെ നമുക്കു ചില പ്രത്യേകതകൾ തോന്നാം. അവരുടെ സാമീപ്യം നമുക്കു സന്തോഷവും സമാധാനവും ഉണ്ടാകും. എന്നാൽ മറ്റു ചിലരുമായി ചേരുമ്പോൾ അസ്വസ്ഥതയും ഭിന്നതകളും ഉണ്ടാകും. ഇതാണ് വിവാഹജീവിതത്തിലും സംഭവിക്കുന്നത്. പരസ്പരം ചേർച്ചയില്ലാത്ത മനോഘടനയോടുകൂടിയ രണ്ടു വ്യക്തികളുടെ ജീവിതം നരകതുല്യമായിരിക്കും.

ഒരു വ്യക്തിയുടെ മനസ്സറിയാൻ ജാതകത്തിലെ 5-ാം ഭാവവും ഭാവാധിപസ്ഥിതിയും, ഗ്രഹയോഗങ്ങളും അതോടൊപ്പം ചന്ദ്രബലവും ചന്ദ്രന്റെ മറ്റു ഗ്രഹങ്ങളുമായുള്ള യോഗങ്ങളും ചിന്തിക്കണം. 5-ാം ഭാവത്തിലെ ശുഭഗ്രഹസ്ഥിതി ജാതകന്റെ സ്വഭാവഗുണവും ബുദ്ധിയും കാണിക്കുന്നു. ഇതു സന്താനഭാവം കൂടിയാണ്. പഞ്ചമഭാവം കൊണ്ടു മനോഗുണം തുല്യമായി വരുന്ന ജാതകർക്കു മനപ്പൊരുത്തം ഉണ്ടെന്നു പറയാം. 5-ൽ പാപഗ്രഹസ്ഥിതി വന്നാലും ചന്ദ്രന്റെ ബലക്ഷയവും പാപയോഗവും സ്വഭാവവൈകല്യവും ചിന്തിക്കണം.

മനപ്പൊരുത്തത്തിനു ജ്യോതിഷത്തിൽ വളരെ പ്രാധാന്യം കൽപിച്ചിട്ടുണ്ട്. ശുഭമുഹൂർത്തത്തിൽ വിവാഹം നടത്തുന്നതിന് അതിയായ പ്രാധാന്യം ഉണ്ട്. ആദിമകാലത്തു ജാതകത്തിനെക്കാൾ പ്രാധാന്യം വിവാഹമുഹൂർത്തത്തിനു കൽപിച്ചിരുന്നു. ശുഭമുഹൂർത്തത്തിലെ വിവാഹം ദോഷങ്ങളെ ഇല്ലായ്മ ചെയ്യും. ഗുണമുള്ളതും ദോഷം കുറഞ്ഞതുമായ മുഹൂർത്തം വിവാഹത്തിന് തിരഞ്ഞെടുക്കുക. ശ്രീപരമേശ്വരൻ പാർവതീദേവിയെ വിവാഹം കഴിച്ച മുഹൂർത്തത്തിന് ഏകാർഗള ദോഷമുണ്ടായിരുന്നതിനാൽ അദ്ദേഹത്തിനു വിവാഹാനന്തരം ഭിക്ഷാടനം നടത്തേണ്ടിവന്നു എന്നൊരു കഥയുണ്ട്. വിവാഹത്തിനായി ജ്യോതിഷത്തിൽ നിർദേശിച്ചിരിക്കുന്ന നക്ഷത്രങ്ങൾ മാത്രം മുഹൂർത്തത്തിൽ സ്വീകരിക്കുക. മുഹൂർത്തനിയമങ്ങളും കഴിയുന്നത്ര പാലിക്കുക. അങ്ങനെ സന്തോഷകരമായ ദാമ്പത്യവും ഐശ്വര്യമുള്ള കുടുംബവും നമുക്ക് ഉണ്ടാകട്ടെ.

Address

ഗീതകുട്ടി,

ലക്ഷ്മീനാരായണ, കൊടുങ്ങൂർ

ഫോൺ: 9446605051

email: geethavzhamala@gmail.com

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.