Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജ്യോതിഷികൾ തമ്മിൽ തല്ലിയാൽ!

ചാനൽ ചർച്ചകൾ പലതും നമ്മൾ കണ്ടിട്ടുണ്ട് എന്നാൽ പ്രമുഖ ദേശീയ ചാനലായ ഐബിഎൻ 7 ൽ അരങ്ങേറിയത് അൽപം കടന്നു പോയി. സംഭവം മറ്റൊന്നുമല്ല ചർച്ചയ്ക്ക് അതിഥികളായി എത്തിയവർ തമ്മിൽ തല്ലി. അതും ചർച്ച ലൈവായി നടക്കുമ്പോൾ. ഹിന്ദു മഹാ സഭയെ പ്രതിനിധീകരിച്ച് എത്തിയ സ്വയം പ്രഖ്യാപിത ആൾദൈവം ഓം ജിയും ദീപാ ശർമയെന്ന വനിത ജ്യോതിഷിയും മതാധ്യാപികയുമാണ് പരസ്പരം കൈവച്ചത്. വിവാദ ആൾദൈവം രാധേമായുമായി ബന്ധപ്പെട്ട ചർച്ചയ്ക്കിടെ ഓം ജി നടത്തിയ പ്രസ്താവനകളാണ് തമ്മിൽ തല്ലിൽ കലാശിച്ചത്.

മൂന്നു പേരായിരുന്നു പ്രധാനമായും ചർച്ചയ്ക്കുണ്ടായിരുന്നത്. ഓം ജി, ദീപ ശർമ, രാഖി ഭായി. ഓംജി മറ്റൊരു ജ്യോതിഷിയായ രാഖി ഭായിയും തമ്മിൽ ഈ വിഷയത്തിൽ കടുത്ത ഏറ്റുമുട്ടൽ നടക്കുകയായിരുന്നു. രാധേമായെ പറ്റി നിങ്ങൾക്ക് പറയാൻ എന്താണ് അവകാശമെന്നും സ്വയം നന്നാവാനും ഓം ജി പറഞ്ഞു. എന്നാൽ ഓംജി പറഞ്ഞവാക്കുകൾക്കെതിരെ രാഖി ഭായി പ്രതിഷേധിച്ചു. അപ്പോൾ താൻ പറഞ്ഞത് ദീപാ ശർമയ്ക്കെതിരെ ആണെന്ന് ഓംജി പറഞ്ഞു. ഇതു കേട്ടതോടെ സീറ്റിൽ നിന്ന് എണീറ്റ് ഓംജിയുടെ പിന്നിലെത്തിയ ദീപ തല്ലി. ഓംജിയും തിരിച്ചുതല്ലുകയായിരുന്നു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.