Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

20 കൊല്ലം മുമ്പ് മരിച്ച വൃദ്ധ ഐഎസ് ഉയർച്ച മുൻകൂട്ടി പ്രവചിച്ചിരുന്നു!

ബാബ വാഗ്ന ബാബ വാഗ്ന

ഐഎസ് ഭീകരർ ഉയർന്നു വരുന്നത് 20 കൊല്ലം മുമ്പ് മരണമടഞ്ഞ ബാബ വാഗ്ന എന്ന അന്ധയായ ബൾഗേറിയൻ വൃദ്ധ അവരുടെ 85-ാം വയസിൽ പ്രവചിച്ചിരുന്നതായി റിപ്പോർട്ട്. 2016ൽ മുസ്ലിം സമുദായത്തിൽ നിന്നും വിപ്ലവചിന്തകളുമായി ഒരു വിഭാഗം ശക്തിയാർജിക്കുമെന്നും അവരുടെ പ്രവർത്തന രീതികൾ ലോകത്തിന് വെല്ലുവിളി ആകുമെന്നും ഒരു വൻ മുസ്‌ലിം യുദ്ധമുണ്ടാകുമെന്നും മരണത്തിന് മുമ്പേ പ്രവചിച്ചിരുന്നു ഇവർ. ഇത് യൂറോപ്പിനെ നാശത്തിന്റെ വക്കിലെത്തിക്കുമെന്നുമാണ് പ്രവചനം.

തന്റെ ജീവിതകാലത്തിനിടക്ക് ഈ വൃദ്ധ നടത്തിയ പ്രവചനങ്ങളുടെ എൺപത്തഞ്ച് ശതമാനം പ്രവചനങ്ങളും യാഥാർത്ഥ്യമായിരുന്നു എന്ന് അറിയുമ്പോളാണ് ഈ വൃദ്ധയുടെ പ്രവചനങ്ങളുടെ പ്രസക്തിയെക്കുറിച്ച് ചിന്തിക്കേണ്ടി വരുന്നത്. 1996 ൽ തന്റെ 85-ാം വയസിൽ മരിക്കുന്നതിന് മുമ്പ് ബാബാ വാഗ്ന സെപ്റ്റബർ 11 ലെ വേൾഡ് ട്രേഡ് ആക്രമണത്തെക്കുറിച്ചും പ്രവചിച്ചിരുന്നു. രണ്ടായിരത്തി പത്തോടെ ആരംഭിക്കുന്ന അറബ് വസന്തത്തോടെയായിരിക്കും ഈ മുസ്‌ലിം പ്രവർത്തനങ്ങൾ സജീവമാകുകയെന്നും ഇവർ പ്രവചിച്ചിരുന്നു. 2004 ലെ സുനാമി ദുരന്തത്തെക്കുറിച്ചും ഈ വൃദ്ധ കൃത്യമായി പ്രവചിച്ചിരുന്നു.

ഓട്ടോമൻ സാമ്രാജ്യം നിലനിന്നിരുന്ന സ്ട്രൂമിക വില്ലേജിലായിരുന്നു ബാബാ വാഗ്ന ജനിച്ചത്. ഇവരുടെ ജീവിതകാലത്ത് വിവിധ രംഗത്തെ പ്രമുഖർ ഇവരുടെ പക്കൽ നിന്നും ഉപദേശങ്ങൾ തേടിയിരുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.