Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കർമ്മഫലങ്ങൾ രോഗ രൂപത്തിൽ വരാം

horoscope-report

ആധുനിക സ‌യൻസിൽ ഐസക് ന്യൂട്ടന്റെ ചലനനിയമം പ്രസി ദ്ധമാണ്‌. ഏതൊരു പ്രവർത്തനത്തിനും തുല്യവും വിപരീത വുമായ പ്രതിപ്രവർത്തനമുണ്ട് എന്നാണ് ഈ നിയമം. ഇതേ നിയമമനുസരിച്ചാണു ജ്യോതി‌ഷത്തിന്റെ വ്യവസ്ഥകൾ ജാതകത്തിൽ പറഞ്ഞിരിക്കുന്നത്. ഓരോരുത്തരും ജന്മാന്തര ങ്ങളിൽ ചെയ്തിട്ടുളള പുണ്യപാപഫലങ്ങൾ ഈ ജന്മത്തിൽ ഏതെല്ലാം രൂപത്തിൽ എപ്പോഴൊക്കെ അനുഭവപ്പെടുമെന്നു ജാതകം സൂചിപ്പിക്കുന്നു. ഓരോരുത്തരുടെയും ജീവിതസഞ്ചാരം തുടങ്ങുന്നതും ഏതെല്ലാം വഴികളിൽ കൂടി സഞ്ചരിക്കുമെന്നും ഈ വഴികളിൽ ഉണ്ടാവുന്ന അനുകൂലവും പ്രതികൂലവുമായ ഘടകങ്ങളും കുതിപ്പും കിതപ്പും, സഹായങ്ങൾ വേണ്ട സമയവും വേണ്ടാത്ത സമയവും വിദഗ്ധ ജ്യോതിഷിക്കു ജാതകപരി ശോധനയിൽ കൂടി കണ്ടെത്താൻ‌ സാധിക്കും.

ഡോക്ടർ ബന്ധമുളള ഒരു കുടുംബത്തിൽ കുട്ടിയെ ഡോക്ടറാക്കാനായി ജാതകം പരിശോധിച്ചപ്പോൾ യാതൊരു സാധ്യതകളും കാണാതെ വേണ്ടെന്നു പറഞ്ഞു. എന്നിട്ടും പണവും സമയവും പാഴാക്കി പ്രവർത്തിച്ചിട്ടും അവസാനം എൻജിനീയറായിത്തന്നെ തീർന്ന അനുഭവം ഉണ്ട്. അതുപോലെ ഓരോന്നിന്റെയും യാത്ര രേഖപ്പെടുത്തുന്ന ചാർട്ടാണു ‘ജാതകം’. ജീവിതപാതയിൽ ജാതകം, രാത്രിസമയ‌ത്തു വിളക്കെന്ന പോലെ സഹായകമാണ്.

രോഗം വന്നാൽ ചികിത്സിക്കേണ്ടതുണ്ട്‌. മുജ്ജന്മത്തിൽ ചെയ്തി ട്ടുളള ദോഷകർമഫലങ്ങൾ രോഗരൂപത്തിൽ ഉണ്ടാകാം. ഇതിനു ജന്മാന്തരദോഷങ്ങളെ തിരിച്ചറിഞ്ഞ് അവരവരുടെ വിശ്വാ സമനുസരിച്ചുളള കർമങ്ങളാണ് ആദ്യം ചെയ്തുനോക്കുന്നത്. യഥാർഥത്തിൽ ജാതകം ദോഷഫലങ്ങൾ മനസ്സിലാക്കി ശ്രദ്ധാ പൂർവം പ്രവർത്തിക്കുന്നതിനു പ്രയോജനപ്പെടും. ഗുണസമയങ്ങൾക്ക്‌ അധികം പ്രാധാന്യം കല്പിക്കേണ്ടതില്ല.

കുടുംബസഹായം, ഗൃഹം, ബന്ധുക്കൾ, സന്താനങ്ങൾ, രോഗങ്ങൾ, ഭാര്യ, ആയുസ്സ്‌, ഭാഗ്യം, തൊഴിൽ നേട്ടങ്ങൾ, ചെലവ് തുടങ്ങി ഒരു വ്യക്തിയുമായി ബന്ധപ്പെടാവുന്ന എല്ലാ വിഷയങ്ങളും പന്ത്രണ്ടു ഗണത്തിൽ വിഭജിച്ച്‌ ഒൻപതു ഗ്രഹങ്ങളിൽ‌ കൂടി നമുക്കു മനസ്സിലാക്കാൻ സാധിക്കും.

മുജ്ജന്മത്തിൽ നാം ദുരിതകർമങ്ങൾ‌ കൂടുതൽ ചെയ്താൽ‌‌ ദുഃഖഫലങ്ങളും പുണ്യകർമങ്ങൾ കൂടുതൽ ചെയ്താൽ ശുഭഫലങ്ങളും ലഭിക്കുമെന്നു മാത്രം.

ലേഖകൻ

അനിൽകുമാർ ആനിക്കാട്

ഫോൺ :‍7559088865

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.