Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭഗദേവതയുടെ ഗുണങ്ങള്‍ സ്വയം ആവാഹിക്കുക

astro-812

ഒരാളുടെ ദിവസസാധനയുടെ അവിഭാജ്യഘടകങ്ങളിലൊന്നായ ഭാഗ്യസൂക്തത്തിലെ ഒന്നാം മന്ത്രത്തിന്റെ പൊരുള്‍ വിശദമാക്കി ആയിരുന്നു കഴിഞ്ഞ പംക്തി അവസാനിച്ചത്. ഇനി ഭാഗ്യ സൂക്തത്തിലെ രണ്ടാം മന്ത്രത്തിലേക്ക് വരാം. നേരെത്തെ പറഞ്ഞപോലെ യജുര്‍വേദത്തിലാണ് ഭാഗ്യസൂക്തത്തെക്കുറിച്ച് വിശദമാക്കുന്നത്. ഇതാണ് രണ്ടാം മന്ത്രം:

ഓം പ്രാതര്ജിതം ഭഗമുഗ്രങ്

ഹുവേമ വയം പുത്രമദിതേര്യോ

വിധര്ത്താ. ആധ്രശ്ചിദ്യം

മന്യമാനസ്തുരശ്ചിദ്രാജാ

ചിദ്യം ഭഗം ഭക്ഷീത്യാഹ

ആദ്യ മന്ത്രത്തില്‍ പരാമര്‍ശിച്ചുപോകുന്ന ഭഗം എന്ന ദേവതയെക്കുറിച്ചുള്ളതാണ് രണ്ടാമത്തെ മന്ത്രം. ധൈര്യത്തിന്റെ ആധാരദേവതയാണ് ഭഗം. ജീവിതത്തില്‍ വിജയിക്കാന്‍ അസാമാന്യ ധൈര്യം വേണമെന്നും അത് കൈവരിക്കേണ്ടത് ഓരോ വ്യക്തിയുടെയും ആവശ്യകതയാണെന്നും ഇത് ബോധ്യപ്പെടുത്തുന്നു. 

എന്തിലും ദോഷവും കുറ്റവും കുറവുകളും കാണുന്ന മനോഭാവം നമ്മള്‍ മാറ്റണമെന്ന് മന്ത്രം ഓര്‍മ്മപ്പെടുത്തുന്നു. ഈശ്വരന് ഭഗവാന്‍ എന്ന പേരുണ്ട്. മറക്കാനുള്ള ഈശ്വരന്റെ ഗുണത്തെ മുന്‍നിര്‍ത്തിയാണ് അത് വന്നത്. ഭഗ എന്നതാണ് ആ ഗുണം. ഭഗദേവതയുടെ ഗുണങ്ങള്‍ ആര്‍ജ്ജിച്ച് നമ്മള്‍ തന്നെ സ്വയം ഭഗവാനായി മാറുകയെന്നതാണ് മന്ത്രം ആഹ്വാനം ചെയ്യുന്നത്.

സര്‍വം സഹിക്കുന്ന ഭൂമിയുടെ ഗുണം കൂടിയുണ്ട് ഭഗദേവതയ്ക്ക്. ഏതൊരു അപനിര്‍മാണ പ്രവൃത്തിയും നിര്‍മാണാത്മകമായി ക്രിയാത്മകമായി ഭൂമി മാറ്റുന്നു. ഇതേ ഗുണം തന്നെയാണ് നമുക്കുവേണ്ടതെന്ന് സ്വയം ഓര്‍മ്മപ്പെടുത്തുകയാണ് ഈ മന്ത്രം ചൊല്ലുന്നതിലൂടെ ചെയ്യുന്നത്.

ജീവിതത്തില്‍ മറക്കാനും പൊറുക്കാനുമുള്ള ശേഷി വേണമെന്ന് ഇത് ആത്യന്തികമായി ഓര്‍മപ്പെടുത്തുന്നു. 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.