Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഈ മന്ത്രം ദിനവും ചൊല്ലിക്കൊളൂ, ധനം വർദ്ധിക്കും!

lucky-mantra-3

ഓരോ മനുഷ്യന്റെയും ജീവിതത്തിന്റെ ഭാവി നിര്‍ണയിക്കാന്‍ ശേഷിയുള്ള യജുര്‍വേദമന്ത്രമായ ഭാഗ്യ സൂക്തത്തിലെ ആദ്യ രണ്ട് മന്ത്രങ്ങളാണ് കഴിഞ്ഞ രണ്ട് പംക്തികളില്‍ നമ്മള്‍ അറിഞ്ഞത്. ഇനി ഭാഗ്യ സൂക്തത്തിലെ മൂന്നാം മന്ത്രത്തിലേക്ക് കടക്കാം. 

ഓം ഭഗപ്രണേതര്ഭഗ സത്യരാധോ

ഭഗേമാം ധിയമുദവാ ദദന്ന:

ഭഗ പ്ര നോ ജനയ ഗോഭിരശൈ്വര്ഭഗ

പ്രനൃഭിര് നൃവന്ത: സ്യാമ

ഭഗം എന്നാല്‍ ധനം എന്നുകൂടി നമുക്ക് വിവക്ഷിക്കാം. ധനത്തിന്റെ മഹത്വത്തെക്കുറിച്ചും പ്രസക്തിയെക്കുറിച്ചുമാണ് ഈ മന്ത്രത്തില്‍ വ്യക്തമാക്കുന്നത്. ഓരോ മനുഷ്യന്‍ അവനുവേണ്ട ധനമാര്‍ജ്ജിച്ച് കരുത്ത് നേടാനുള്ള ആത്മവിശ്വാസം നല്‍കാന്‍ ഈ മന്ത്രം ദിനവും ധ്യായം ചെയ്യുന്നതിലൂടെ സാധിക്കുമെന്നതാണ് വാസ്തവം.

മനുഷ്യജീവിതത്തെ നയിക്കുന്ന ഏറ്റവും അടിസ്ഥാന ഘടകം ധനം തന്നെയാണ്. അതില്‍ വലിയ സംശയമൊന്നും വേണ്ട. ധനമില്ലെങ്കില്‍ ദൈനംദിനജീവിതം എത്രമാത്രം ദുരിതത്തിലാഴുമെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ? 

പരമപുരുഷാര്‍ത്ഥത്തെ കാംക്ഷിക്കുന്നവന്‍ ഒരിക്കലും ഭൗതിക സമൃദ്ധിയെ ഉപേക്ഷിക്കരുതെന്ന ബോധ്യം ഓരോരുത്തരിലുമുണ്ടാക്കുന്നു ഈ മന്ത്രം. ധനം ഉണ്ടാക്കുക തന്നെ വേണമെന്ന് അത് നമ്മെ ഓര്‍മപ്പെടുത്തുന്നു. 

നല്ല രീതിയില്‍ ധനം സമാഹരിക്കാന്‍ അതിസമർഥന്‍മാരോടാകട്ടെ കൂട്ട്. അവരില്‍ നിന്നും ജീവിതത്തിന്റെ തന്ത്രപ്രധാനമായ ഉപദേശങ്ങള്‍ ലഭിക്കും.ധനമില്ലെങ്കില്‍ ദാരിദ്ര്യമുണ്ടാകും. ദാരിദ്ര്യം സങ്കോചത്തെയും ദുഖത്തെയും അസ്വസ്ഥതയെയും സൃഷ്ടിക്കും. അത് ക്രിയാത്മക ഗുണങ്ങളെ ഇല്ലാതാക്കി ഓരോരുത്തരിലെയും സര്‍ഗ്ഗവാസനകളെ കെടുത്തും. 

അതുകൊണ്ട് തെളിമയാര്‍ന്ന മാര്‍ഗ്ഗത്തിലൂടെ കര്‍മകുശലത പ്രകടിപ്പിച്ച് ധനമുണ്ടാക്കുക. എപ്പോഴും ഉത്തമവും ഉദാത്തവുമായ സമൃദ്ധിയോടെ ആകണം ജീവിതം. 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.