Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അർഹതയുള്ളവനെ വെട്ടി എന്തിന് അധികാരം...?

ramayana-03-08-2015

ഉയർന്ന സ്ഥാനങ്ങളിലേക്കു ശരിക്കും അർഹതപ്പെട്ടവർ ഉണ്ടെങ്കിൽപ്പോലും അവരെ വെട്ടി എങ്ങനെ ആ സ്ഥാനം സ്വന്തമാക്കാം എന്തു ചിലരെങ്കിലും ചിന്തിക്കുന്ന കാലം. ഈ പുത്തൻലോകത്തു വിവരവും വിദ്യാഭ്യാസവുമുള്ളവർ പോലും ഇത്തരം കളികൾക്കിറങ്ങുന്നതു കാണുമ്പോൾ രാമകഥ പാടിയ ശാരികപ്പൈതൽ പോലും ചിരിക്കുന്നുണ്ടാകും. ജ്യേഷ്ഠനു ലഭിക്കേണ്ട രാജപദവി തനിക്കു കിട്ടിയപ്പോൾ, താനല്ല അതിന് അർഹൻ എന്നു തുറന്നുപറഞ്ഞു സിംഹാസനത്തിൽ ഇരിക്കാൻ പോലും വിസമ്മതിച്ച ഭരതരാജകുമാരന്റെ കഥയാണല്ലോ കിളിമകൾ പാടിയത്.

രാമൻ കാട്ടിലേക്കു പോയപ്പോൾ പുത്രവിയോഗദുഃഖം മൂലം നീറിനീറി ദശരഥമഹാരാജാവ് മരിച്ചു. ഭരതനാകട്ടെ, അമ്മാവന്റെ വീട്ടിൽ നിന്ന് അയോധ്യയിൽ തിരിച്ചെത്തിയപ്പോൾ മാത്രമാണ് അച്ഛന്റെ മരണവും തന്നെ രാജാവാക്കാനുള്ള നീക്കങ്ങളും അറിഞ്ഞത്. ക്രുദ്ധനായ ഭരതൻ, ഇതിനു കാരണക്കാരായ എല്ലാവരെയും കൊന്നുകളയുമെന്നുവരെ പറഞ്ഞുപോകുന്നു. ജ്യേഷ്ഠനു ലഭിക്കേണ്ട അധികാരം എനിക്കെന്തിന് എന്നാണു ഭരതൻ ചോദിക്കുന്നത്: ‘‘ഇന്നടിയനു രാജ്യ.ം കൊണ്ടു കിം ഫലം? മന്നവനാകുന്നതും മമ പൂർവജൻ’’ എന്ന്.

ഒടുവിൽ കാട്ടിൽ ചെന്നു ജ്യേഷ്ഠനെ തിരികെ കൊണ്ടുവരാൻ ശ്രമിച്ചു. ഭരതൻ തന്നെ ഭരിക്കണം എന്നായിരുന്നു ജ്യേഷ്ഠന്റെ നിർദേശം. ഒടുവിൽ, അദ്ദേഹത്തിന്റെ പാദുകങ്ങൾ ചോദിച്ചുവാങ്ങി. രാമൻ തന്നെ രാജാവ് എന്നു സങ്കൽപിച്ച് ജ്യേഷ്ഠന്റെ പാദുകങ്ങളെ നിത്യവും വണങ്ങിയാണു ഭരതൻ രാജ്യം ഭരിച്ചത്.

‘‘പാദുകാം ദേഹി, രാജേന്ദ്ര രാജ്യായ തേ പാദബുധ്യാ മമ സേവിച്ചുകൊള്ളുവാൻ യാവത്തവാഗമനം ദേവദേവ മേ താവദേവാനാരതം ഭജിച്ചീടുവൻ’’ എന്നാണു ഭരതൻ രാമനോടു പറയുന്നത്. അർഹതപ്പെട്ടവനെ വെട്ടിവീഴ്ത്തി അനർഹർ അധികാരം പിടിച്ചെടുക്കാനിറങ്ങുന്ന ഇക്കാലത്ത് ഏറെ പ്രസക്തമാണ് ആദികാവ്യത്തിലെ ഭരതന്റെ കഥ.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.