Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭക്ഷണം കഴിക്കും മുമ്പ് ചൊല്ലണം ഈ മന്ത്രം

bhojan-mantra

ഭക്ഷണം കഴിക്കുന്നത് പലര്‍ക്കും ആനന്ദകരമായ കാര്യമാണ്. ഭക്ഷണം മനസറിഞ്ഞ് കഴിക്കണമെന്നാണ് ചൊല്ല്. കാരണം നമ്മെ നിലനിര്‍ത്തുന്നത് ഭക്ഷണത്തിലൂടെ ലഭിക്കുന്ന ഊര്‍ജ്ജമാണ്. അപ്പോള്‍ ദൈനംദിന ചര്യകളില്‍ ഏറ്റവുമധികം പ്രാധാന്യം കല്‍പ്പിക്കേണ്ടത് ഭക്ഷണത്തിനും ഭക്ഷണം കഴിക്കുന്ന പ്രക്രിയക്കും തന്നെ. 

എന്നാല്‍ ഭക്ഷണം കഴിക്കുന്നതിന് മുമ്പ് ചൊല്ലേണ്ട ഒരു മന്ത്രമുണ്ട്. നല്ല ആരോഗ്യത്തെ ലഭിക്കാന്‍ ഇതൊരു ശീലമാക്കണം. വൈദിക വിധിപ്രകാരമുള്ള ഭോജനമന്ത്രം ചൊല്ലിയാണ് പണ്ട് ഭാരതത്തിലെ ഓരോ വീട്ടിലും ജനങ്ങള്‍ ഭക്ഷണം കഴിച്ചിരുന്നതെന്നാണ് പറയപ്പെടുന്നത്. 

ഓം അന്നപതേഅന്നസ്യ നോ

ദേഹ്യ നമീവസ്യ ശുഷ്മിണ: പ്ര പ്ര

ദാതാരം താരിഷ ഊര്‍ജ്ജം നോ ധേഹി

ദ്വിപദേ ചതുഷ്പദേ

യജുര്‍വേദത്തില്‍ നിന്നെടുത്തിട്ടുള്ളതാണ് ഭോജനമന്ത്രം. നിര്‍ബന്ധമായും ഇത് ചെല്ലി മാത്രമേ ഭക്ഷണം കഴിക്കാവൂ എന്നാണ് ഋഷിമാരുടെ പക്ഷം.

അന്നത്തെ നല്‍കുന്ന, അന്നത്തിന്റെ മഹാഅധിപതിയായ ഈശ്വരനോടാണ് പ്രാര്‍ത്ഥന. അന്നം ഊര്‍ജ്ജം നല്‍കുന്നതാണ്. അതാണ് മനുഷ്യനെ നിലനിര്‍ത്തുന്നത്. ഞങ്ങള്‍ക്ക് രോഗത്തെ ഇല്ലാതാക്കുന്നതും ശക്തിയെ നല്‍കുന്നതുമായ അന്നത്തെ പ്രദാനം ചെയ്താലും. അന്നം ദാനമായി നല്‍കുന്നവനെ, അവിടുത്തെ കൃപയാല്‍ ഉന്നതനും സുദൃഢനുമാക്കിയാലും. ഇതാണ് ഭോജനമന്ത്രത്തിലെ പ്രാര്‍ത്ഥന.

ഇവിടെ ഏറ്റവും പ്രസക്തമായ കാര്യം നമുക്ക് വേണ്ടി മാത്രമല്ല മന്ത്രമുരുവിടുന്നത് എന്നതാണ്. ഞങ്ങളുടെ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും സകല മനുഷ്യര്‍ക്കും  പക്ഷി മൃഗാദികളൾക്കും ഊര്‍ജ്ജത്തെ പ്രദാനം ചെയ്താലും എന്നു കൂടി ഓരോരുത്തരും പ്രാര്‍ത്ഥിക്കുന്നു. സാര്‍വലൗകിക സാഹോദര്യത്തിന്റെയും മഹത്തായ സന്ദേശമാണ് ഭോജനമന്ത്രം നല്‍കുന്നത്. 

ഈ മന്ത്രം ചൊല്ലുന്നതിന് മുമ്പ് അല്‍പ്പം വെള്ളം കൈയ്യിലെടുത്ത് അമൃതോപസ്തരണമസി എന്ന് പറഞ്ഞ് ഭക്ഷണത്തിന് ചുറ്റും തെളിക്കണം. അതിനുശേഷം അമൃതോപിധാനമസി എന്ന് ചൊല്ലി ഭക്ഷണത്തിലും തളിക്കണം. അതിനുശേഷമാണ് നേരത്തെ പറഞ്ഞ ഭോജനമന്ത്രം ചൊല്ലേണ്ടത്. 

മന്ത്രം ചൊല്ലിയ ശേഷം അഞ്ച് പ്രാണനുകള്‍ക്കും ആഹുതി നല്‍കിയാണ് ഭക്ഷണം കഴിക്കേണ്ടത്. പ്രാണായ സ്വാഹ, അപാനായ സ്വാഹ, വ്യാനായ സ്വാഹ, ഉദാനായ സ്വാഹ, സമാനായ സ്വാഹ എന്നിങ്ങനെയാണ് ചൊല്ലേണ്ടത്. 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.